വെറുമൊരു വീടല്ല, ജീവിതം ആഘോഷിക്കാൻ തീർത്ത സ്വർഗ്ഗം! കിളിക്കൂട് പോലൊരു സുന്ദര ഭവനം!! | 1 Bedroom Budget Friendly Home
ചെറിയതാണെങ്കിലും എല്ലാവിധ സൗകര്യങ്ങളോടും കൂടി മനോഹരമായി നിർമ്മിച്ചിട്ടുള്ള ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. അത്തരത്തിൽ സൗകര്യങ്ങൾക്കും മനോഹാരിതയ്ക്കും ഏറെ പ്രാധാന്യം നൽകിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള ഒരു കുഞ്ഞു വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.
ഈ വീടിന്റെ എടുത്തു പറയേണ്ട പ്രത്യേകത രണ്ട് സിറ്റൗട്ടുകൾ നൽകി കൊണ്ടാണ് വീട് നിർമ്മിച്ചിട്ടുള്ളത്. മുറ്റം മുഴുവൻ ആർട്ടിഫിഷ്യൽ ഗ്രാസും സ്റ്റോണും പാകി മനോഹരമാക്കിയിരിക്കുന്നു. ഇരുവശത്തേക്കായി നൽകിയിരിക്കുന്ന രണ്ട് സിറ്റൗട്ടുകളെ പാർട്ടീഷൻ ചെയ്യാനായി സ്റ്റീൽ റോഡുകളാണ് ഉപയോഗിച്ചിട്ടുള്ളത്.

സിറ്റൗട്ടിന്റെ ഒരുവശത്തുനിന്നും പ്രവേശിക്കുന്നത് ഒരു ചെറിയ ഓഫീസ് സ്പേസിലേക്കാണ്. ഇവിടെ പുസ്തകങ്ങളും മറ്റും സൂക്ഷിക്കുന്നതിനായി പ്രത്യേക അലമാരകളും നൽകിയിട്ടുണ്ട്. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു ലിവിങ് ഏരിയ നൽകിയിട്ടുണ്ട്. അതിനോട് ചേർന്ന് തന്നെ ഒരു കോമ്മൺ ടോയലറ്റും നൽകിയിരിക്കുന്നു.
മീഡിയം സൈസിൽ തന്നെയാണ് വീടിന്റെ ബെഡ്റൂം ഒരുക്കിയിട്ടുള്ളത്. പ്രധാനമായും ഓഫീസ് ആവശ്യങ്ങൾക്ക് വേണ്ടി നിർമ്മിച്ചിട്ടുള്ള ഈയൊരു വീട് ചെറുതാണെങ്കിലും സൗകര്യങ്ങൾക്ക് യാതൊരു കുറവും നൽകിയിട്ടില്ല. മാത്രമല്ല വീടിനകത്ത് ഇന്റീരിയറും വളരെ മനോഹരമായി തന്നെ ചെയ്തിരിക്കുന്നു. ഈ വീടിന്റെ കൂടുതൽ മനോഹരമായ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്.
Credit: PADINJATTINI
Readmore :നിങ്ങൾ അന്വേഷിച്ചു നടന്ന ആ ട്രെൻഡിങ് വീട് ഇതാ !! ഒരു കുഞ്ഞു വീടിന്റെ വലിയ വിശേഷങ്ങൾ അറിയാം!!