10 ലക്ഷത്തിന് നിർമ്മിച്ച ഒരു കൊച്ചു സ്വർഗ്ഗം!! വീട് എന്ന സ്വപ്നം ഇനി വെറും ഒരു സ്വപ്നം മാത്രമല്ല; ചെറിയ ചിലവിൽ തീർത്ത വീട് കാണാം!! | 10 Lakh Low Budget Home
10 Lakh Low Budget Home : വീടെന്ന സ്വപ്നം മനസ്സിലേക്ക് എത്തുമ്പോൾ ഓരോരുത്തർക്കും വ്യത്യസ്ത കാഴ്ചപ്പാടുകളായിരിക്കും ഉണ്ടായിരിക്കുക. ചിലർക്ക് ആവശ്യങ്ങളെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് പരിമിതമായ സൗകര്യത്തിൽ ഒരു വീട് എന്നതായിരിക്കും സ്വപ്നം. അതേസമയം മറ്റു ചിലർക്ക് ആകട്ടെ അത്യാവശ്യം ആഡംബരങ്ങളെല്ലാം നൽകിക്കൊണ്ടുള്ള ഒരു വീട് നിർമിക്കാനായിരിക്കും താല്പര്യം. എന്നാൽ പരിമിതമായ സൗകര്യങ്ങൾക്കുള്ളിൽ ആഡംബരം പാടെ ഒഴിവാക്കി എങ്ങിനെ ഒരു വീട് നിർമ്മിക്കാൻ സാധിക്കുമെന്ന് കാണിച്ചു തരികയണ് ഈയൊരു വീടിന്റെ കാഴ്ചകൾ. വീടിന്റെ പ്ലാൻ ഡീറ്റെയിൽസ് വിശദമായി മനസ്സിലാക്കാം.
ആഡംബരങ്ങൾക്ക് ഒട്ടും പ്രാധാന്യം നൽകാതെ കുറഞ്ഞ ബഡ്ജറ്റിൽ നിർമ്മിച്ച ഒരു വീട് ആയതുകൊണ്ട് തന്നെ വളരെ മിനിമലിസ്റ്റിക് ആയ ഒരു രീതിയാണ് നിർമ്മാണത്തിൽ തിരഞ്ഞെടുത്തിട്ടുള്ളത്. എന്നിരുന്നാലും വീടിന്റെ പുറമേ നിന്നു നോക്കുമ്പോൾ ഒരു അട്രാക്ഷൻ ലഭിക്കാനായി പുറത്തേക്ക് നിൽക്കുന്ന ജനാലയോട് ചേർന്ന് ഒരു ബോക്സ് സ്ട്രക്ചർ നൽകിയിട്ടുണ്ട്. മുറ്റത്ത് നിന്നും പടിക്കെട്ടുകൾ കയറി എത്തിച്ചേരുക ഒരു മീഡിയം സൈസിലുള്ള സിറ്റൗട്ടിലേക്കാണ്. ഇവിടെ ഏഴ് അടി ഹൈറ്റിൽ പ്രത്യേക ടെക്സ്ചറിൽ ഉള്ള ടൈലുകൾ വാളിൽ നൽകിയിരിക്കുന്നു.
പ്രധാന വാതിൽ കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ എത്തിച്ചേരുന്നത് ഒരു ഡൈനിങ് കം ലിവിങ് ഏരിയയിലേക്കാണ്. ഇവിടെ ടിവി വക്കാനായി ഒരു ചെറിയ മേശ, അവിടെനിന്നും അല്പം മാറി ഡൈനിങ് ടേബിൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഡൈനിങ് ടേബിളിന്റെ പുറകുവശത്തായി ഒരു ചെറിയ ഷോക്കേസും നൽകിയിരിക്കുന്നു. രണ്ടു ബെഡ്റൂമുകളാണ് ഈയൊരു വീടിന് നൽകിയിട്ടുള്ളത്. ഡൈനിങ് ഏരിയയുടെ ഒരു കോർണർ സൈഡിലായി ചെറിയ ഒരു വാഷ്ബേസിനും നൽകിയിട്ടുണ്ട്. അതിനോട് ചേർന്ന് തന്നെയാണ് വീടിന്റെ കോമൺ ടോയ്‌ലറ്റും നൽകിയിട്ടുള്ളത്.
കുറഞ്ഞ ബഡ്ജറ്റിലാണ് ഈ ഒരു വീട് നിർമ്മിച്ചിട്ടുള്ളത് എങ്കിലും രണ്ടു ബെഡ്റൂമുകൾക്കും അത്യാവിശ്യം വിശാലത നൽകിയിട്ടുണ്ട്. കൂടാതെ അത്യാധുനിക സൗകര്യങ്ങളെല്ലാം നൽകിക്കൊണ്ട് തന്നെയാണ് വീടിന്റെ അടുക്കളയും നിർമ്മിച്ചിട്ടുള്ളത്. ഇത്തരത്തിൽ ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് മനോഹരമായി നിർമിച്ചിട്ടുള്ള ഈയൊരു വീടിന്റെ ആകെ നിർമ്മാണ ചിലവ് 10 ലക്ഷം രൂപയാണ്. വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : LIFE DIARIES BY JISHNU