സമാധാനമായി ഉറങ്ങാൻ ഈ വീട് ധാരാളം!! പഴമയുടെ ഭംഗി മങ്ങൽ ഏൽക്കാതെ നിലനിർത്തി വെറും 10 ലക്ഷം രൂപയ്ക്ക് പണിത വീട്!! | 10 Lakh Low Budget Tradional Kerala Home
10 Lakh Low Budget Tradional Kerala Home : ഒരു വീട് നിർമ്മിക്കുമ്പോൾ ഇന്ന് കൂടുതൽ ആളുകളും പഴമയുടെ കാലത്തിലേക്ക് ഒരു തിരിച്ചുപോക്ക് നടത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ടുതന്നെ വീട് നിർമ്മിക്കാനായി തിരഞ്ഞെടുക്കുന്ന പ്ലാൻ മുതൽ ഉപയോഗിക്കുന്ന വസ്തുക്കളിൽ വരെ അതിന്റെ ഒരു പ്രതിഫലനം കാണാനും സാധിക്കാറുണ്ട്. നല്ല രീതിയിൽ വായു സഞ്ചാരവും വെളിച്ചവും ലഭിക്കുന്ന രീതിയിൽ അതിമനോഹരമായി പണിതെടുത്ത പഴമയുടെ ശൈലിയെ ഓർമ്മിപ്പിക്കുന്ന ഒരു മനോഹര വീടിന്റെ കാഴ്ചകളിലേക്ക് കടക്കാം.
മെറ്റൽ പാകിയ വിശാലമായ മുറ്റത്ത് നിന്നും പടിക്കെട്ടുകൾ കയറി എത്തിച്ചേരുന്നത് ഒരു നീണ്ട വരാന്തയിലേക്കാണ്. പഴയകാല വീടുകളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ വരാന്തയുടെ തിട്ടുകളിൽ വലിയ തൂണുകൾ നൽകിയിരിക്കുന്നു. അതുകൊണ്ടുതന്നെ അതിഥികളെ സ്വീകരിക്കാനായി രണ്ട് കസേരകൾ മാത്രമാണ് ഇവിടെ ഇരിപ്പിടമായി നൽകേണ്ടി വന്നിട്ടുള്ളൂ. ഈയൊരു വരാന്തയുടെ റൂഫിങ്ങിലും മനോഹരമായ വർക്കുകൾ ചെയ്ത് ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്ന രീതിയിൽ സെറ്റ് ചെയ്തിരിക്കുന്നു. അവിടെനിന്നും പ്രധാന വാതിൽ കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു ചെറിയ ലിവിങ് ഏരിയയിലേക്കാണ് എത്തിച്ചേരുക.
ഇവിടെ മിനിമൽ രീതിയിൽ ആണ് ഫർണിച്ചറുകളെല്ലാം നൽകിയിരിക്കുന്നത്. ഒരു ടിവി യൂണിറ്റ് മാത്രമാണ് കൂടുതലായി ഈ ഒരു ഏരിയയിൽ നൽകിയിട്ടുള്ളത്. ലിവിങ് ഏരിയയിൽ തന്നെ ഒരു കോമൺ ടോയ്ലറ്റ് നൽകിയിരിക്കുന്നു. ലിവിങ് ഏരിയയോട് ചേർന്ന് വിശാലമായ ഒരു ബെഡ്റൂം ഒരുക്കിയിട്ടുണ്ട്. ഇവിടെ ഒരു കട്ടിൽ, തുണികൾ അടി വയ്ക്കാൻ ആവശ്യമായ അലമാര എന്നിവ സജ്ജീകരിച്ചിരിക്കുന്നു.
ലിവിങ് ഏരിയയിൽ നിന്നും ഒരു ചെറിയ പാർട്ടീഷൻ നൽകി ഒരു ഡൈനിങ് ഏരിയക്കും ഇടം കണ്ടെത്തിയിട്ടുണ്ട്. ഡൈനിങ് ഏരിയയോട് ചേർന്ന് വരുന്ന ഭാഗത്താണ് ഈ വീടിന്റെ രണ്ടാമത്തെ ബെഡ്റൂം ഒരുക്കിയിട്ടുള്ളത്. അവിടെനിന്നും അല്പംകൂടി മുന്നോട്ട് പ്രവേശിക്കുമ്പോൾ അത്യാവശ്യം സൗകര്യങ്ങളെല്ലാം നൽകിക്കൊണ്ട് തന്നെ ഒരു അടുക്കള സജ്ജീകരിച്ചിരിക്കുന്നു. അടുക്കളയോട് ചേർന്ന് ഒരു വർക്കിംഗ് ഏരിയക്കും ഇടം കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ആഡംബരങ്ങൾ പാടെ ഒഴിവാക്കി മനോഹരമായി നിർമ്മിച്ചിട്ടുള്ള ഈ ഒരു വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : PADINJATTINI