ഒറ്റ നില വീടും ഭംഗിയാക്കാം!! ഇത് പോലെ ഒരു സ്വർഗ്ഗ ഭവനം സ്വപനം കാണുന്നവർ ഈ വീഡിയോ കാണാതെ പോകരുതേ!! | 1050 Sqft Home Build For 27 Lakh
1050 Sqft Home Build For 27 Lakh : വീട് നിർമ്മിക്കുമ്പോൾ ഇരു നില വേണമോ വേണ്ടയോ എന്നത് പലരിലും സംശയം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. രണ്ടിൽ കൂടുതൽ ബെഡ്റൂമുകൾ വീടിന് വേണമെന്ന് ചിന്തിക്കുന്നവർ മിക്കപ്പോഴും ഇരുനില വീട് എന്ന രീതിയിലേക്കാണ് എത്തിച്ചേരുക. അതേസമയം കൃത്യമായ പ്ലാനിങ്ങോടുകൂടി എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് മൂന്ന് ബെഡ്റൂമുകളോട് കൂടിയ ഒരു ഒറ്റനില വീട് എങ്ങിനെ നിർമ്മിക്കാമെന്ന് വിശദമായി മനസ്സിലാക്കാം.
വീട്ടിലേക്ക് പ്രവേശിക്കുന്ന മുറ്റത്ത് മെറ്റൽ പാകി മനോഹരമാക്കിയിരിക്കുന്നു. വീടിന്റെ പുറംഭാഗത്ത് പച്ചപ്പും, ആവശ്യത്തിന് വായു,വെളിച്ചം എന്നിവ കിട്ടുന്ന രീതിയിലുമാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. മുറ്റത്ത് നിന്നും പ്രവേശിക്കുന്നത് ഒരു ചെറിയ സിറ്റൗട്ടിലേക്കാണ്. അവിടെനിന്നും പ്രധാന വാതിൽ കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു ലിവിങ് കം ഡൈനിങ് ഏരിയ കാണാനായി സാധിക്കും. ലിവിങ് ഏരിയയെയും ഡൈനിങ് ഏരിയയെയും വേർതിരിക്കുന്ന രീതിയിലാണ് ടിവി യൂണിറ്റ് സജ്ജീകരിച്ചു നൽകിയിട്ടുള്ളത്.
ഈ വീടിന്റെ മൂന്നു ബെഡ്റൂമുകളും കൃത്യമായ പ്ലാനിങ്ങോടു കൂടിയാണ് നൽകിയിട്ടുള്ളത്. ഇതിൽ ആദ്യത്തെ ബെഡ്റൂം ലിവിങ് ഏരിയയുടെ സൈഡ് വശത്തായാണ് നൽകിയിട്ടുള്ളത്. ലിവിങ് ഏരിയയിൽ നിന്ന് തന്നെയാണ് സ്റ്റെയർ ഏരിയയും നൽകിയിട്ടുള്ളത്. സ്റ്റെയർ ഏരിയയുടെ താഴ്ഭാഗത്ത് കോർണർ സൈഡിലായി ഒരു വാഷ് ഏരിയ സെറ്റ് ചെയ്ത് നൽകിയിരിക്കുന്നു.
താഴത്തെ നിലയിലെ രണ്ട് ബെഡ്റൂമുകൾ അറ്റാച്ഡ് ബാത്റൂം സൗകര്യത്തോടുകൂടിയാണ് നൽകിയിട്ടുള്ളത്. അല്ലാതെ ഒരു ബെഡ്റൂമും നൽകിയിട്ടുണ്ട്. തുണികളും മറ്റും അടുക്കിവെക്കാൻ ആവശ്യമായ വാർഡ്രോബുകൾ, വിശാലമായ ഒരു കട്ടിൽ ഇടാനുള്ള സ്ഥലം എന്നിവയും എല്ലാ ബെഡ്റൂമുകളിലും നൽകിയിട്ടുണ്ട്. സ്റ്റെയർ ഏരിയ ഓപ്പൺ ടെറസ് രീതിയിലാണ് നൽകിയിട്ടുള്ളത്. താഴത്തെ നിലയിൽ ലിവിങ് ഏരിയയിൽ നിന്നും നേരെ മുൻപോട്ട് പ്രവേശിക്കുമ്പോഴാണ് കിച്ചണിലേക്ക് എത്തിച്ചേരുക. പാത്രങ്ങളും മറ്റും അടുക്കിവെക്കാനായി ആവശ്യത്തിന് വാർഡ്രോബുകൾ ഇവിടെയും സെറ്റ് ചെയ്തു നൽകിയിട്ടുണ്ട്. ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളും നൽകി 3 ബെഡ്റൂമുകളോട് കൂടി നിർമ്മിച്ച ഈയൊരു ഒറ്റ നില വീടിന്റെ നിർമ്മാണ ചിലവ് 27 ലക്ഷം രൂപയാണ്. വീടിന്റെ കൂടുതൽ വിശേഷങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : Nishas Dream World