ഇത് വീടല്ല ഭൂമിയിലെ സ്വർഗ്ഗമാണ് സ്വർഗ്ഗം..! ഒരു സത്യൻ അന്തിക്കാട് സിനിമ പോലെ അത്രയും സുന്ദരമായ വീട്!! | 11 Lakh Budget Traditional Home
11 Lakh Budget Traditional Home : ഒരു വീട് പണിയുമ്പോൾ അത് കണ്ണിന് കുളിർമ നൽകുന്നത് കൂടിയാകണമെന്ന് ആഗ്രഹിക്കാത്തവർ ആരെങ്കിലും ഉണ്ടായിരിക്കുമോ? ചെറുതാണെങ്കിലും എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് അതീവ ഭംഗിയോടുകൂടി നിർമ്മിച്ച ഒരു കുഞ്ഞു വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.
പച്ചപ്പിനും പ്രകൃതിക്കും വളരെയധികം പ്രാധാന്യം നൽകിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള ഈയൊരു മനോഹര വീടിന്റെ പുറത്തെ കാഴ്ചകൾ തന്നെ ഏതൊരാളുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നത് തന്നെയാണ്.
എപ്പോക്സി ഫിനിഷിങ്ങിൽ ചെത്ത് കല്ലുകൾ ഉപയോഗിച്ചാണ് വീട് നിർമ്മിച്ചിട്ടുള്ളത്. ഫ്ലോറിങ്ങിൽ ചിലവ് കുറയ്ക്കാനായി റെഡ്ഡോക്സൈഡ്,ബ്ലാക്ക് ഓക്സൈഡ് പോലുള്ള നിറങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. ഒരു ചെറിയ സിറ്റൗട്ടിൽ നിന്നും പ്രധാന വാതിൽ കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വായു സഞ്ചാരം നല്ല രീതിയിൽ ലഭിക്കുന്ന ഒരു ലിവിങ് ഏരിയയിലേക്കാണ് എത്തിച്ചേരുക. ഇവിടെ ഒരുവശം ഡൈനിങ് ഏരിയയും, മറുവശം ഒരു ചെറിയ കട്ടിൽ ഇടാനുമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു.

അവിടെനിന്നും എത്തിച്ചേരുന്നത് ഒരു നീളൻ വരാന്തയിലേക്കാണ്. വീടിന്റെ എല്ലാ ഭാഗങ്ങളെയും ഒന്നിപ്പിക്കുന്ന രീതിയിലാണ് ഈയൊരു വരാന്ത നൽകിയിട്ടുള്ളത്. ഇവിടെ നിന്നുമാണ് രണ്ട് ബെഡ്റൂമുകളിലേക്കും കിച്ചണിലേക്ക് പ്രവേശിക്കുന്നത്. അത്യാവശ്യം വിശാലമായി അറ്റാച്ചഡ് ബാത്റൂം സൗകര്യത്തോടു കൂടിയാണ് രണ്ടു ബെഡ്റൂമും ഒരുക്കിയിരിക്കുന്നത് .
ചെറുതാണെങ്കിലും എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും നൽകി സാധനങ്ങൾ വയ്ക്കാനുള്ള പാർട്ടീഷനുകളെല്ലാം നൽകി കൊണ്ടാണ് അടുക്കളയും നിർമ്മിച്ചിട്ടുള്ളത്. വീടിന്റെ മേൽക്കൂര പണിയാനായി ഓട് ഉപയോഗിച്ചിട്ടുള്ളതും ഈ വീടിന്റെ ഒരു പ്രത്യേകതയാണ്. ഈയൊരു മനോഹര ഭരണത്തിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Video credit : come on everybody