വീടിനെ സ്വർഗ്ഗമാക്കിയ ഒരിടം!! കയ്യിൽ 19 ലക്ഷം ഉണ്ടെങ്കിൽ ഇത് പോലെ ഒരു കൊച്ചു സ്വർഗ്ഗം നിങ്ങൾക്കും പണിയാം!!! | 1100 Sqft Home Build For 19 Lakh
1100 Sqft Home Build For 19 Lakh : പ്രകൃതിയുടെ എല്ലാ അനുഗ്രഹങ്ങളും ആവോളം ആസ്വദിച്ചു കൊണ്ട് ഒരു വീട്ടിൽ താമസിക്കുക എന്നത് നമ്മളിൽ കൂടുതൽ പേരും ആഗ്രഹിക്കുന്ന ഒരു കാര്യമായിരിക്കും. എന്നാൽ മനസ്സിൽ ആഗ്രഹിച്ച രീതിയിൽ അത്തരത്തിൽ ഒരു വീട് നിർമ്മിച്ചെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന രീതിയിൽ മെറ്റീരിയലുകൾ ഉപയോഗപ്പെടുത്തി അതിമനോഹരമായി പണിതെടുത്ത ഒരു വീടിന്റെ കാഴ്ചകളിലേക്ക് കടക്കാം.
കൃഷി കാര്യങ്ങളിൽ കൂടുതൽ താല്പര്യം പ്രകടിപ്പിച്ച അച്ഛനമ്മമാർക്കായി ഒരു മകൾ സമ്മാനിച്ച മനോഹരമായ വീടിന്റെ കാഴ്ചകളാണ് ഇവിടെ വിശദമാക്കുന്നത്. വീടിന് ചുറ്റും ധാരാളം പച്ചപ്പും പച്ചക്കറിത്തോട്ടവുമെല്ലാം നട്ടുപിടിപ്പിച്ചിരിക്കുന്നത് ഈ വീടിന്റെ ഒരു പ്രധാന ആകർഷണത തന്നെയാണ്. വീടിന്റെ മുറ്റത്തും ക്ലാഡിങ് സ്റ്റോണിനോടൊപ്പം പച്ചപ്പുല്ലുകൾ വളർത്തി മനോഹരമാക്കിയിരിക്കുന്നു. വീടിന്റെ നിർമ്മാണത്തിനായി ജി. ഐ പൈപ്പുകളും മഡ് ബ്രിക്കുകളുമാണ് കൂടുതലായും ഉപയോഗിച്ചിരിക്കുന്നത്. അതുപോലെ റൂഫിങ്ങിൽ പഴയ ഓടുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് നൽകിയിട്ടുള്ള ഒരു നീണ്ട വരാന്ത അതിഥികളെ സ്വീകരിക്കാനായി കാത്തിരിക്കുന്നത് പോലെയാണ് അനുഭവപ്പെടുക. ഇവിടെ ജി ഐ പൈപ്പ് ഉപയോഗിച്ച് ഇരിപ്പിടങ്ങളും സജ്ജീകരിച്ചിരിക്കുന്നു. അവിടെനിന്നും പ്രധാന വാതിൽ കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു ലിവിങ് ഏരിയയിലേക്കാണ് എത്തിച്ചേരുക. പാർട്ടീഷൻ ചെയ്തുകൊണ്ട് ഒരു ഡൈനിങ് ഏരിയക്കും ഇവിടെ ഇടം കണ്ടെത്തിയിട്ടുണ്ട്.
എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് മൂന്ന് ബെഡ്റൂമുകളാണ് ഈ ഒരു വീട്ടിൽ നൽകിയിട്ടുള്ളത്. ബെഡ്റൂമുകളിൽ തുണികളും മറ്റും സൂക്ഷിച്ചു വയ്ക്കാനായി ആവശ്യത്തിന് വാർഡ്രോബുകളും നൽകിയിട്ടുണ്ട്. ബെഡ്റൂമിൽ അറ്റാച്ച്ഡ് ബാത്റൂം സൗകര്യം നൽകിയിട്ടുള്ളതും എടുത്തു പറയേണ്ട കാര്യം തന്നെയാണ്. പഴമയും പുതുമയും ഒത്തിണക്കി കൊണ്ടുള്ള റസ്റ്റിക് ശൈലിയാണ് വീടിന്റെ ഇന്റീരിയർ പരീക്ഷിച്ചിട്ടുള്ളത്. അതോടൊപ്പം തന്നെ സാധനങ്ങൾ സൂക്ഷിച്ചു വയ്ക്കുന്നതിനുള്ള സ്റ്റോറേജ് സ്പേസുകളും നല്ല രീതിയിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നു. എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും നൽകിക്കൊണ്ട് തന്നെയാണ് വീടിന്റെ അടുക്കളയും നിർമ്മിച്ചിട്ടുള്ളത്.ഇത്തരത്തിൽ കൃഷിത്തോട്ടത്തിന് നടുവിലായി സ്ഥിതി ചെയ്യുന്ന ഈ ഒരു മനോഹര വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Video credit : come on everybody