4 സെന്റിലും രണ്ട് നില വീടോ..! 1100 സ്ക്വയർ ഫീറ്റിൽ പണി കഴിഞ്ഞ അതിമനോഹരമായ കൊച്ചു വീട്!! | 1100 Sqft Home Build In 4.5 Cent
1100 Sqft Home Build In 4.5 Cent : വീട് നിർമ്മാണത്തിൽ സ്ഥല പരിമിതി ഒരു വലിയ വില്ലൻ തന്നെയാണ്. അതേസമയം കൃത്യമായ പ്ലാനിങ്ങോടു കൂടി പണിയുകയാണെങ്കിൽ ഉദ്ദേശിച്ച രീതിയിൽ തന്നെ വളരെ കുറഞ്ഞ സ്ഥലത്തും ഒരു ഇരുനില വീട് നിർമിക്കാമെന്ന് നമുക്ക് കാണിച്ചു തരികയാണ് കൂട്ടിലങ്ങാടിയിലുള്ള ഫാത്തിമ,മജീദ് ദമ്പതികളുടെ മനോഹര ഭവനത്തിന്റെ കാഴ്ചകൾ.
വീടിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക് കടക്കാം.വീടിന്റെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും മിനിമലിസ്റ്റിക് രീതിയാണ് ഇവിടെ പരീക്ഷിച്ചിട്ടുള്ളത്. മുറ്റം കടന്ന് സിറ്റൗട്ടിലേക്ക് എത്തിച്ചേരുമ്പോൾ രണ്ട് കസേരകൾ ഇടാനുള്ള സ്പേസ് ആണ് നൽകിയിട്ടുള്ളത്. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു ലിവിങ് കം ഡൈനിങ് ഏരിയയാണ് ഒരുക്കിയിട്ടുള്ളത്. ഇവിടെ ഡാർക്ക് ബ്ലൂ, വുഡൻ കളറുകളാണ് ഫർണിച്ചറുകളിലും മറ്റ് വാൾ വർക്കുകളിലും ഉപയോഗിച്ചിട്ടുള്ളത്.

ഡൈനിങ് ഏരിയയോട് ചേർന്ന് തന്നെ ഒരു ചെറിയ വാഷ് ഏരിയ അതിന്റെ ഓപ്പോസിറ്റ് സൈഡിലായി സ്റ്റെയർ ഏരിയ എന്നിവ നൽകിയിരിക്കുന്നു. സ്റ്റെയർ ഏരിയയുടെ താഴെവശം ഒരു കോമൺ ടോയ്ലറ്റ് ആയി സെറ്റ് ചെയ്തിട്ടുണ്ട്.അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടുകൂടിയ രണ്ട് വിശാലമായ ബെഡ്റൂമുകളാണ് താഴെ നൽകിയിട്ടുള്ളത്. കൂടാതെ മനോഹരമായി പണിതുയർത്തിയിട്ടുള്ള ഒരു നൂതന ശൈലിയിലുള്ള കിച്ചനും ഈ വീടിന്റെ പ്രധാന ആകർഷണത തന്നെയാണ്.
സ്റ്റെയർ ഏരിയ കയറി മുകളിലേക്ക് എത്തുമ്പോൾ കുട്ടികൾക്ക് പഠിക്കാനുള്ള ഒരു ചെറിയ സ്റ്റഡി ഏരിയയും അതിന്റെ വലത് വശത്തായി ഒരു ബെഡ്റൂമിനും ഇടം കണ്ടെത്തിയിരിക്കുന്നു. ഇത്തരത്തിൽ അതിമനോഹരമായി പണിതീർത്തിട്ടു ള്ള ഈ ഒരു ഇരുനില ഭവനത്തിന് 19 ലക്ഷം രൂപയാണ് നിർമ്മാണ ചിലവ് വന്നിട്ടുള്ളത്. വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Video credit : REALITY _One