കുറഞ്ഞ ബഡ്ജറ്റിൽ കൂടുതൽ സൗകര്യങ്ങളോടു കൂടി നിർമ്മിച്ച ഒരു മനോഹര ഭവനം! ഇത് സാധാരണക്കാരന്റെ സ്വപ്നം പോലൊരു വീട് !! | 1100 Sqft Home Build In 8 Cent Plot
1100 Sqft Home Build In 8 Cent Plot : സ്വന്തമായി ഒരു വീട്,അത് ഏതൊരു സാധാരണക്കാരന്റെയും സ്വപ്നം തന്നെയായിരിക്കും. എന്നാൽ അതിലേക്ക് എത്തിച്ചേരുക എന്നത് അത്ര എളുപ്പമേറിയ കാര്യമായിരിക്കില്ല. ബഡ്ജറ്റിന് ഒത്തിണങ്ങി എല്ലാവിധ സൗകര്യങ്ങളോടും നിർമ്മിച്ചിട്ടുള്ള 1100 സ്ക്വയർ ഫീറ്റ് ഉള്ള ഒരു മനോഹര ഭവനത്തിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.
സിറ്റൗട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഗ്രാനൈറ്റ് പാകിയ രണ്ട് പടികളാണ് നൽകിയിട്ടുള്ളത്. ഇതേ ഗ്രാനൈറ്റ് ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെയാണ് സിറ്റൗട്ടിലെ ഇരിക്കാനുള്ള തിട്ടുകളും ഡിസൈൻ ചെയ്തിട്ടുള്ളത്. അതിന് കൊണ്ട്രാസ്റ്റ് ആയി വരുന്ന രീതിയിൽ ടൈലുകൾ ഒട്ടിച്ച് ഒരു തൂണും ഇവിടെ നൽകിയിരിക്കുന്നു. സിറ്റൗട്ടിന്റെ ഒരു വശത്തായി ഒരു കാർപോർച്ച് ഏരിയ നൽകിയിട്ടുണ്ട്.

സിറ്റൗട്ടിൽ നിന്നും പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ രീതിയിലാണ് ലിവിങ് ഏരിയ ഒരുക്കിയിട്ടുള്ളത്. ഇവിടെ നിന്നും ഒരു ചെറിയ പാർട്ടീഷൻ നൽകി ഡൈനിങ് ഏരിയ, വാഷ് ഏരിയ എന്നിവയ്ക്കും ഇടം കണ്ടെത്തിയിട്ടുണ്ട്. നല്ല രീതിയിൽ വായു സഞ്ചാരവും വെളിച്ചവും ലഭിക്കുന്ന രീതിയിലാണ് വീടിന്റെ എല്ലാ റൂമുകളും,അടുക്കളയുമെല്ലാം ഒരുക്കിയിട്ടുള്ളത്.
വീടിന്റെ രണ്ടു ബെഡ്റൂമുകളും വിശാലമായി തന്നെ സജ്ജീകരിച്ചിരിക്കുന്നു. ഈ രണ്ടു ബെഡ്റൂമുകളും അറ്റാച്ച്ഡ് ബാത്ത്റൂം സൗകര്യത്തോടുകൂടി തന്നെയാണ് നിർമ്മിച്ചിട്ടുള്ളത്. ഡൈനിങ് ഏരിയയുടെ മുൻവശത്തായാണ് അടുക്കളയ്ക്ക് ഇടം കണ്ടെത്തിയിട്ടുള്ളത്. അത്യാധുനിക സൗകര്യങ്ങളെല്ലാം നൽകിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള അടുക്കളയിൽ വൈറ്റ് ഗ്രേ ഫിനിഷിങ്ങിലാണ് വാർഡ്രോബുകൾ നൽകിയിട്ടുള്ളത്. കൂടാതെ സാധനങ്ങളും മറ്റും സൂക്ഷിക്കുന്നതിനായി ഒരു ചെറിയ വർക്കേരിയയും അതിനോട് ചേർന്ന് ഒരുക്കിയിരിക്കുന്നു. ഈയൊരു വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. video credit : Annu’s World