കയ്യിൽ എത്ര ബഡ്ജറ്റ് ഉണ്ട്?! അത് മതി ഒരു വീട് പണിയാൻ; കയ്യിൽ ഉള്ളത് കൊണ്ട് പണി കഴിഞ്ഞ ഒരു മനോഹര വീട്!! | 1150 Sqft Home Build For 20 Lakh
1150 Sqft Home Build For 20 Lakh : ഒരു വീട് നിർമ്മിക്കുമ്പോൾ ഉദ്ദേശിച്ച ബഡ്ജറ്റിൽ തന്നെ പണികൾ തീർക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് ആവശ്യമുള്ള സൗകര്യങ്ങളും, ചെറിയ രീതിയിലുള്ള ആഡംബരങ്ങളും നൽകുമ്പോൾ ബഡ്ജറ്റ് ചെറിയ രീതിയിൽ എങ്കിലും പാളി പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ കൃത്യമായ പ്ലാനിങ്ങോടു കൂടിയാണ് വീട് നിർമ്മാണം തുടങ്ങുന്നത് എങ്കിൽ ഉദ്ദേശിച്ച ബഡ്ജറ്റിൽ തന്നെ അത് തീർക്കാനായി സാധിക്കുമെന്ന് കാണിച്ചു തരുകയാണ് ഈയൊരു മനോഹര ഭവനത്തിന്റെ കാഴ്ചകൾ.
വീടിന്റെ പുറം ഭാഗത്തുനിന്ന് തന്നെ കൃത്യമായ പ്ലാനിങ് ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന കാര്യം വ്യക്തമാകുന്ന രീതിയിലാണ് ആർക്കിടെക്ചർ നൽകിയിട്ടുള്ളത്. മെറ്റൽ പാകിയ മുറ്റത്തു നിന്നും വീട്ടിലേക്ക് നോക്കുമ്പോൾ പ്രധാന ആകർഷണത തോന്നുന്നത് ബോക്സ് രൂപത്തിൽ ചെയ്തെടുത്ത ഫ്രണ്ട് ഡിസൈൻ തന്നെയാണ്. അതിനോട് ചേർന്ന് തന്നെ ഒരു ചെറിയ സിറ്റൗട്ടിനു കൂടി ഇടം കണ്ടെത്തിയിരിക്കുന്നു. സിറ്റൗട്ടിന്റെ വലതുവശത്തായി കാർ പാർക്ക് ചെയ്യാനുള്ള സൗകര്യവും നൽകിയിട്ടുണ്ട്.
സിറ്റൗട്ടിൽ നിന്നും പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ എത്തിച്ചേരുന്നത് മീഡിയം സൈസിൽ നൽകിയിട്ടുള്ള ഒരു ലിവിങ് ഏരിയയിലേക്കാണ്. ഇവിടെ അതിഥികളെ സ്വീകരിക്കാനായി സോഫകൾ സജ്ജീകരിച്ചിരിക്കുന്നു. അവിടെനിന്നും ഒരു പാർട്ടീഷൻ നൽകി കൊണ്ടാണ് വീടിന്റെ ഡൈനിങ് ഏരിയയ്ക്ക് ഇടം കണ്ടെത്തിയിട്ടുള്ളത്. ഡൈനിങ് ഏരിയയുടെ ഒരറ്റത്തായി ഒരു ചെറിയ സ്റ്റെയർ ഏരിയയ്ക്കും ഇടം നൽകിയിരിക്കുന്നു. സ്റ്റെയർ ഏരിയയുടെ താഴ്ഭാഗത്തായി ഒരു വാഷ് ഏരിയ, കോമൺ ടോയ്ലറ്റ് എന്നിവ നൽകിയിട്ടുണ്ട്.
ഡൈനിങ് ഏരിയയിൽ നിന്നും ഓപ്പോസിറ്റ് സൈഡിലാണ് രണ്ട് ബെഡ്റൂമുകൾക്കും,കിച്ചണും ഇടം കണ്ടെത്തിയിട്ടുള്ളത്. രണ്ടു ബെഡ്റൂമുകളിൽ ഒരെണ്ണം അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടു കൂടിയാണ് നൽകിയിട്ടുള്ളത്. രണ്ടു ബെഡ്റൂമുകളിലും ആവശ്യാനുസരണം തുണികളും മറ്റും അടുക്കിവെക്കുന്നതിനുള്ള വാർഡ്രോബുകളും സജ്ജീകരിച്ചു നൽകിയിട്ടുണ്ട്. ഈ വീടിന് ആധുനികരീതിയിൽ സജ്ജീകരിച്ചിട്ടുള്ള ഒരു പ്രധാന അടുക്കളയെ കൂടാതെ സാധാരണ രീതിയിൽ കൈകാര്യം ചെയ്യാവുന്ന ഒരു വർക്ക് ഏരിയ കൂടി നൽകിയിട്ടുണ്ട്. ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള ഈ ഒരു ഒറ്റ നില വീടിന്റെ ആകെ നിർമ്മാണ ചിലവ് 20 ലക്ഷം രൂപയാണ്. വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. video credit : homezonline