കേരളത്തിൽ എവിടെയും പണിയാം ഇങ്ങനെ ഒരു വീട്!! വെറും 12 ലക്ഷം രൂപ കയ്യിലുണ്ടോ; എങ്കിൽ വീടെന്ന സ്വപ്ന സാക്ഷാത്കാരം ആക്കാം!! | 12.5 Lakh Small Budget Home Build In 800 Sqft
12.5 Lakh Small Budget Home Build In 800 Sqft : ബഡ്ജറ്റ് കുറവാണെങ്കിൽ വീട് മനോഹരമായി പണിയാൻ സാധിക്കില്ല എന്നതാണ് പലരും കരുതുന്ന കാര്യം. എന്നാൽ ജീവിതത്തിൽ ഒരിക്കൽ മാത്രം നിർമ്മിക്കുന്ന വീട്ടിൽ എല്ലാവിധ സൗകര്യങ്ങളും വേണമെന്ന് നിർബന്ധമുള്ളവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. അത്തരത്തിൽ ആവശ്യങ്ങൾക്ക് അനുസൃതമായി കൃത്യമായ പ്ലാനിങ്ങോടു കൂടി ഉദ്ദേശിച്ച ബഡ്ജറ്റിൽ പണിതുയർത്തിയ ഒരു മനോഹര വീടിന്റെ കാഴ്ചകളിലേക്ക് കടക്കാം.
മെറ്റൽ പാകിയ മുറ്റത്തു നിന്നും വീട്ടിലേക്ക് നോക്കുമ്പോൾ ഏറ്റവും ശ്രദ്ധ ആകർഷിക്കുന്നത് വീടിന്റെ മുൻവശത്തായി ഹൈലൈറ്റ് ചെയ്തു നൽകിയിട്ടുള്ള ബോക്സ് രൂപത്തിലുള്ള വാളിലാണ്.ഈയൊരു വീടിന്റെ ആകെ വിസ്തൃതി 800 സ്ക്വയർ ഫീറ്റാണ്. അതിനോട് ചേർന്ന് തന്നെ ഒരു ചെറിയ സിറ്റൗട്ട് കൂടി ഒരുക്കിയിരിക്കുന്നു.സിറ്റൗട്ടിന്റെ വലതുവശത്തായി ചെടികൾ വച്ചുപിടിപ്പിച്ചതും പുറംഭാഗത്തെ മനോഹാരിത എടുത്തു കാണിക്കുന്ന ഒരു കാര്യം തന്നെയാണ്.
12.5 Lakh Small Budget Home Build In 800 Sqft
പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ മീഡിയം സൈസിൽ ഒരു ലിവിങ് ഏരിയ നൽകിയിട്ടുണ്ട്. ലിവിങ് ഏരിയയുടെ ലെഫ്റ്റ് സൈഡിലായി ഒരു സ്റ്റെയർ ഏരിയ നൽകിയിട്ടുണ്ട്. പ്രധാനമായും രണ്ടു ബെഡ്റൂമുകളും ഒരു കോമൺ ടോയ്ലറ്റുമാണ് ഈ ഒരു വീടിനുള്ളത്. രണ്ടു ബെഡ്റൂമുകളും അത്യാവശ്യം വിശാലമായി തന്നെയാണ് നിർമ്മിച്ചിട്ടുള്ളത്. അതുകൂടാതെ വീടിനകത്തേക്ക് നല്ല രീതിയിൽ വെളിച്ചവും, വായു സഞ്ചാരവും ലഭിക്കുന്നതിനായി ആവശ്യത്തിന് ജനാലകളും സജ്ജീകരിച്ചിരിക്കുന്നു. ഒരു ബെഡ്റൂമിൽ ഫർണിച്ചറുകൾ ഒന്നും ഇടാത്തത് കൊണ്ട് തന്നെ എന്ത് ആവശ്യത്തിന് വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.
വളരെ കുറഞ്ഞ ബഡ്ജറ്റിലാണ് ഈ ഒരു വീട് നിർമ്മിച്ചിരിക്കുന്നത് എങ്കിലും മോഡേൺ ശൈലിയിലാണ് അടുക്കള നൽകിയിട്ടുള്ളത്. അതുപോലെ വീടിന്റെ ഫ്ലോറിങ്ങിനായി ഉപയോഗിച്ചിട്ടുള്ള ടൈലുകളും ക്വാളിറ്റി കൂടിയവ തന്നെയാണ്. ഇത്തരത്തിൽ അത്യാധുനിക സൗകര്യങ്ങളെല്ലാം നൽകിക്കൊണ്ട് മനോഹരമായ നിർമിച്ചിട്ടുള്ള ഈ ഒരു ഒറ്റ നില വീടിന്റെ നിർമ്മാണ ചിലവ് 12.5 ലക്ഷം രൂപയാണ്. വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : DECOART DESIGN