12 ലക്ഷത്തിന് സ്വന്തമാക്കാം അടിപൊളി വീട്!! കണ്ടാൽ മതി വരാത്ത എല്ലാ സൗകര്യങ്ങളും ഒരുക്കിയ ചെറിയ വലിയ വീട് !! | 12 Lakh Low Budget Home Build In 4 Cent
12 Lakh Low Budget Home Build In 4 Cent : സ്വന്തമായി ഒരു വീട് നിർമ്മിക്കുമ്പോൾ അതിന്റെ ലുക്കിനെ പറ്റി പലർക്കും വ്യത്യസ്ത അഭിപ്രായങ്ങളായിരിക്കും ഉണ്ടായിരിക്കുക. ചിലർക്ക് പഴമയും പുതുമയും ഒത്തിണക്കി കൊണ്ടുള്ള വീടുകളോടാണ് കൂടുതൽ പ്രിയമെങ്കിൽ മറ്റുചിലർക്ക് വീടിന്റെ ഔട്ട് ലുക്കിൽ ആധുനിക രീതി പരീക്ഷിക്കണമെന്ന ചിന്താഗതി ആയിരിക്കും ഉണ്ടാവുക. അത്തരത്തിൽ വീടിന്റെ പുറം മോടിക്കും,സൗകര്യങ്ങൾക്കും ഒരേ രീതിയിൽ പ്രാധാന്യം നൽകിക്കൊണ്ട് നിർമ്മിച്ച ഒരു മനോഹര വീടിന്റെ കാഴ്ചകളിലേക്ക് കടക്കാം.
കുറഞ്ഞ ബഡ്ജറ്റിൽ എന്നാൽ നൂതന ശൈലി പരീക്ഷിച്ചു കൊണ്ട് നിർമ്മിച്ചിട്ടുള്ള ഈയൊരു വീടിന്റെ കാഴ്ചകൾ മറ്റു വീടുകളിൽ നിന്നും തീർത്തും വ്യത്യസ്തമാണെന്ന് തന്നെ പറയേണ്ടിവരും. മെറ്റൽ പാകിയ മുറ്റവും, ബോക്സ് രൂപത്തിൽ നൽകിയിട്ടുള്ള വാൾ ഹൈലൈറ്റും വീടിന്റെ പുറംമോടി കൂട്ടുന്നതിൽ വലിയ പങ്കുവഹിക്കുന്നു. കൂടാതെ സിറ്റൗട്ടിനോട് ചേർന്ന് തന്നെ ചെറിയ ഒരു ഷോ വാൾ കൂടി സെറ്റ് ചെയ്തു നൽകിയിട്ടുണ്ട്. വീടിന്റെ ഫ്ലോറിങ്ങിനായി പ്യുവർ വൈറ്റ് നിറത്തിലുള്ള ടൈലുകളാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.
പടിക്കെട്ടുകൾ കയറി എത്തിച്ചേരുന്നത് ഒരു ചെറിയ സിറ്റൗട്ടിലേക്കാണ്. അവിടെ അതിഥികളെ സ്വീകരിക്കാനായി മരത്തിൽ തീർത്ത ഒരു ചെറിയ ഇരിപ്പിടം സജ്ജീകരിച്ചു നൽകിയിരിക്കുന്നു. തേക്കിന്റെ അതേ ഫിനിഷിങ്ങോട് കൂടിയാണ് വീടിന്റെ പ്രധാന ഡോർ ചെയ്തെടുത്തിട്ടുള്ളത്. അവിടെനിന്നും അകത്തേക്ക് പ്രവേശിക്കുമ്പോൾ മീഡിയം സൈസിൽ ഒരു ലിവിങ് ഏരിയ അവിടെ സോഫ എന്നിവ നൽകിയിരിക്കുന്നു.ലിവിങ് ഏരിയയിൽ നിന്നും ഹാഫ് പാർട്ടീഷൻ നൽകിക്കൊണ്ടാണ് ഡൈനിങ് ഏരിയ ഒരുക്കിയിട്ടുള്ളത്. ഡൈനിങ് ഏരിയയുടെ കോർണർ സൈഡിലായി ഒരു വാഷ് ബേസിൻ നൽകിയിരിക്കുന്നു. യുപിവിസിയിൽ നിർമ്മിച്ച വിൻഡോകളാണ് വീടിനകത്ത് ഉപയോഗിച്ചിട്ടുള്ളത്.
ഡൈനിങ് ഏരിയയോട് ചേർന്ന് ഒരു സ്റ്റെയർ ഏരിയ, അതിന് താഴെയായി കോമൺ ടോയ്ലറ്റ് ഒരു പ്രധാന ബെഡ്റൂം എന്നിവ നൽകിയിരിക്കുന്നു. അതിന്റെ മറുവശത്തായി മറ്റൊരു ബെഡ്റൂമിന് കൂടി ഇടം കണ്ടെത്തിയിട്ടുണ്ട്. അത്യാവശ്യം വിശാലമായി തന്നെ എല്ലാവിധ സൗകര്യങ്ങളും നൽകി കൊണ്ടാണ് വീടിന്റെ അടുക്കള നിർമ്മിച്ചിട്ടുള്ളത്. ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള ഈയൊരു വീടിന്റെ ആകെ നിർമ്മാണ ചെലവ് 12.5 ലക്ഷം രൂപയാണ്. വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : DECOART DESIGN