1200 സ്ക്വയർ ഫീറ്റിൽ പ്രകൃതിയോട് ഇണങ്ങിയ ഒരു മനോഹര വീട്!! ഇത്തരം വീടുകൾ പണിയാൻ ചിലവ് ഒന്നും തന്നെ ഇല്ല കേട്ടോ!! | 1200 Sqft 15 Lack Low Budget Home
1200 Sqft 15 Lack Low Budget Home : സ്വന്തമായി ഒരു വീട് വേണമെന്ന് ആഗ്രഹിക്കുന്നവരിൽ പലരും വീടിന് പഴമ കൊണ്ടു വരാൻ ഇഷ്ടപ്പെടുന്നവരാണ്. അത്തരത്തിൽ പ്രകൃതിയോട് ഇണങ്ങി എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് ഒരു വീട് നിർമ്മിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന രീതിയിൽ മനോഹരമായി നിർമിച്ചിട്ടുള്ള തൃശ്ശൂരിൽ സ്ഥിതി ചെയ്യുന്ന ഒരു വീടിന്റെ വിശേഷങ്ങളിലേക്ക് കടക്കാം.
1200 സ്ക്വയർ ഫീറ്റിൽ 3 ബെഡ്റൂമുകളോട് കൂടിയാണ് ഈ ഒരു വീട് നിർമ്മിച്ചിട്ടുള്ളത്.വീടിന്റെ ഭിത്തികൾ,ചുമര് എന്നിവയെല്ലാം തന്നെ പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. മുറ്റത്തു നിന്നും വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്തായി ലാറ്ററേറ്റ് ബ്രിക്കുകൾ ഉപയോഗിച്ച് പണിത ഭിത്തികൾ കാണാനായി സാധിക്കും. അവിടെനിന്നും പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ഒരു ഹോൾ നൽകിയിട്ടുണ്ട്. ഹാളിലെ ചുമരുകൾ തന്നെ പ്രകൃതിദത്തമായ സാധനങ്ങൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇളം ബ്രൗൺ നിറമാണ് വീടിന്റെ അകത്ത് കൂടുതലായും കാണാനായി സാധിക്കുക.
ലിവിങ് ഏരിയയുടെ അറ്റത്തായി ഒരു വാഷ് ഏരിയ,കോമൺ ടോയ്ലറ്റ് എന്നിവയ്ക്കായി ഇടം കണ്ടെത്തിയിരിക്കുന്നു. വാഷ് റൂമിന്റെ ഇരുവശത്തുമായി 2 ബെഡ്റൂമുകൾ നൽകിയിട്ടുണ്ട്. ഇതിൽ ഒരു ബെഡ്റൂം അറ്റാച്ച്ഡ് ബാത് റൂം സൗകര്യത്തോടു കൂടിയാണ് നിർമ്മിച്ചിട്ടുള്ളത്. വീടിന്റെ മറ്റൊരു മൂലയിൽ ആയാണ് മൂന്നാമത്തെ ബെഡ്റൂം സ്ഥിതി ചെയ്യുന്നത്.
ഇവിടെയുള്ള എല്ലാ ബെഡ്റൂമുകളും നല്ല രീതിയിൽ വായു സഞ്ചാരവും വെളിച്ചവും ലഭിക്കുന്ന രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്. അടുക്കളക്കും വളരെയധികം വിശാലത നൽകിക്കൊണ്ട് തന്നെയാണ് നിർമ്മിച്ചിട്ടുള്ളത്. അടുക്കളയോട് ചേർന്ന് തന്നെ ഒരു ഡൈനിങ് ഏരിയ,വർക്ക് ഏരിയ എന്നിവയ്ക്കും ഇടം കണ്ടെത്തിയിട്ടുണ്ട്. 15 ലക്ഷം രൂപയാണ് ഈയൊരു വീടിന്റെ നിർമ്മാണ ചിലവ്. ഇത്തരത്തിൽ പ്രകൃതിയോട് ഇണങ്ങിയ രീതിയിൽ ഒരു വീട് വയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് വീടിന്റെ കൂടുതൽ കാഴ്ചകൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. Video Credit : Home Pictures