ചെറിയ ചിലവിൽ അത്യാവശ്യം ഭംഗിയുള്ള വീടാണോ പണിയാൻ ആഗ്രഹം!! എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നത് ഈ വിഡിയോയിൽ ഉണ്ട്!! | 1200 Sqft Home Built In 10 Cent

0

1200 Sqft Home Built In 10 Cent : ജീവിതത്തിൽ വീട് വയ്ക്കുക എന്നത് മിക്കപ്പോഴും ഒരു തവണ മാത്രം സംഭവിക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ ഒരു വീട് നിർമ്മിക്കുമ്പോൾ മനസ്സിൽ ആഗ്രഹിച്ച എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് തന്നെ വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും മിക്ക ആളുകളും. കൃത്യമായ പ്ലാനിങ് ഉണ്ടെങ്കിൽ ഉദ്ദേശിച്ച രീതിയിൽ ഉദ്ദേശിച്ച ബഡ്ജറ്റിൽ ആഡംബരങ്ങളോടുകൂടി തന്നെ ഒരു വീട് നിർമ്മിക്കാമെന്ന് കാണിച്ചു തരികയാണ് വണ്ടൂരിൽ സ്ഥിതി ചെയ്യുന്ന കിഷോറിന്റെ ഭവനം. വീടിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാനായി തുടർന്ന് വായിക്കാം.

വീടിന്റെ രൂപരേഖ തയ്യാറാക്കുന്നത് മുതൽ പല പണികളിലും വീട്ടുകാരുടെ കൈപ്പ് പതിഞ്ഞിട്ടുള്ള ഒരു മനോഹര വീടാണ് ഇത്. വീടിന്റെ പുറത്തുനിന്നും ഒരു ബോക്സ് ടൈപ്പ് രീതിയിലാണ് നിർമ്മിച്ചു നൽകിയിട്ടുള്ളത്. മെറ്റൽ പാകിയ മുറ്റത്തുനിന്നും വരാന്തയിലേക്ക് പ്രവേശിക്കുമ്പോൾ ബ്ലാക്ക്,വൈറ്റ് നിറത്തിലുള്ള ടൈലുകളുടെ കോമ്പിനേഷൻ വളരെയധികം മനോഹരമായി തന്നെ എടുത്തു കാണിക്കുന്നുണ്ട്. കൂടാതെ ഭിത്തികളിൽ നൽകിയിട്ടുള്ള ലാറ്ററേറ്റ് ഫിനിഷിംഗും സിറ്റൗട്ടിന്റെ ഭംഗി എടുത്തു കാണിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. പ്രധാന വാതിൽ ഉൾപ്പെടെയുള്ള മിക്ക ഫർണിച്ചറുകളും ഇവിടെ നിർമ്മിച്ചിട്ടുള്ളത് തേക്കിൽ തന്നെയാണ്.

 1200 Sqft Home Built In 10 Cent
1200 Sqft Home Built In 10 Cent

പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു ഗസ്റ്റ് ലിവിങ് ഏരിയ,ഫാമിലി ലീവിങ് ഏരിയ എന്നിങ്ങനെ രണ്ട് പാർട്ടീഷനുകൾ നൽകിയിട്ടുണ്ട്. രണ്ടുഭാഗത്തുനിന്നും ടിവി കാണാവുന്ന രീതിയിൽ റൊട്ടേറ്റ് സ്റ്റൈലിലാണ് ടിവി യൂണിറ്റ് ഒരുക്കിയിരിക്കുന്നത്. ഇവിടെനിന്നും രണ്ട് ബെഡ്റൂമുകളിലേക്കുള്ള പ്രവേശനം നൽകിയിരിക്കുന്നു. വീടിന്റെ ഇലക്ട്രിക്കൽ,പ്ലംബിംഗ്, പെയിന്റിങ് വർക്ക് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഗൃഹനാഥൻ തന്നെയാണ് ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ വലിയ രീതിയിൽ ചിലവ് കുറയ്ക്കാനും സാധിച്ചിട്ടുണ്ട്. ലിവിങ് ഏരിയയുടെ കോർണർ സൈഡിലായി ഒരു വാഷ്ബേസിൻ കൂടി സെറ്റ് ചെയ്ത് നൽകിയിരിക്കുന്നു.

ബെഡ്റൂമുകളിൽ മനോഹരമായി തന്നെ വാർഡ്രോബുകളും, കട്ടിലും സജ്ജീകരിച്ചു നൽകിയിട്ടുണ്ട്. ബെഡ്റൂമുകളിൽ അറ്റാച്ച്ഡ് ബാത്റൂം സൗകര്യങ്ങളും നൽകിയിട്ടുണ്ട്. ഫാമിലി ലിവിങ്ങിൽ നിന്നും മുകളിലേക്ക് ഒരു സ്റ്റെയർകെയ്സ് നൽകിയിരിക്കുന്നു. സ്റ്റെയർകെയ്സിന്റെ താഴെ ഭാഗത്തായി ഒരു ചെറിയ സ്റ്റഡി ഏരിയയും സജ്ജീകരിച്ച് നൽകിയിട്ടുണ്ട്. ഇവിടെ നിന്നും കുറച്ച് അപ്പുറത്തേക്ക് മാറിയാണ് അടുക്കള നൽകിയിരിക്കുന്നത്. പാത്രങ്ങളും മറ്റും കൃത്യമായി അറേഞ്ച് ചെയ്യാവുന്ന രീതിയിൽ ഷെൽഫുകളെല്ലാം ഇവിടെ നൽകിയിട്ടുണ്ട്. സ്റ്റെയർകെയ്സ് കയറി മുകളിലേക്ക് പോകുമ്പോൾ ഒരു ചെറിയ പൂജാമുറിയ്ക്ക് ഇടം കണ്ടെത്തിയിരിക്കുന്നു. ഇത്തരത്തിൽ ആഡംബരങ്ങളെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് തന്നെ മനോഹരമായി പണിത ഈയൊരു വീടിന് 18 ലക്ഷം രൂപയുടെ അടുത്താണ് ചിലവ് വന്നിരിക്കുന്നത്. വീടിന്റെ കൂടുതൽ വിശേഷങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. video credit : Home Pictures

Read more : ഒരു ചെറിയ വീടാണ് ഞങ്ങൾക്കിഷ്ടം!! വെറും 450 സ്‌ക്വർ ഫീറ്റിൽ പണി കഴിഞ്ഞ ഒരു ചെറിയ സുന്ദര ഭവനം; കാണാം ഉൾക്കാഴ്ചകൾ!! | 450 sqft Budget Home Viral

Leave A Reply

Your email address will not be published.