വീട് നിർമാണത്തിൽ എല്ലാ മാസവും പതിനായിരം രൂപ അങ്ങോട്ട് വേണോ? വെറും 16 ലക്ഷം രൂപയ്ക്ക് പണി കഴിഞ്ഞ വിശാലമായ വീട്!! | 1300 Sqft Home Build For 16 Lakh In 3 Cent
1300 Sqft Home Build For 16 Lakh In 3 Cent : ഒരു വീട് നിർമിക്കാനായി ചിന്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്. വീട് നിർമ്മാണത്തിന് അനുയോജ്യമായ ഒരു പ്ലോട്ട് കണ്ടെത്തുക, പ്ലാൻ വരയ്ക്കുക, ഉദ്ദേശിച്ച ബഡ്ജറ്റ് തയ്യാറാക്കുക എന്നിങ്ങനെ നിരവധി കാര്യങ്ങൾ അവയിൽ ഉൾപ്പെടുന്നു. എന്നാൽ മിക്കപ്പോഴും പ്ലോട്ട് വാങ്ങി വീട് വയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ ലഭിച്ച സ്ഥലത്ത് കൃത്യമായ പ്ലാനിങ്ങോടു കൂടി എങ്ങനെ ഒരു വീട് നിർമ്മിക്കാൻ സാധിക്കുമെന്നാണ് എല്ലാവരും ചിന്തിക്കുന്നത്. അത്തരത്തിൽ നിർമ്മിച്ച വെറും 6 മീറ്റർ മാത്രം വിസ്തൃതിയുള്ള ഒരു പ്ലോട്ടിൽ പണിത വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.
വീടിന്റെ ആർക്കിടെക്ചർ ബോക്സ് രൂപത്തിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. രണ്ട് നിലകളിലായാണ് ഈ ഒരു വീട് സ്ഥിതി ചെയ്യുന്നത്. വീടിന്റെ മുൻവശത്തുള്ള മുറ്റമെല്ലാം മെറ്റൽ പാകി മനോഹരമാക്കിയിരിക്കുന്നു. അവിടെ നിന്നും പ്രവേശിക്കുന്നത് ഒരു ഓപ്പൺ സിറ്റൗട്ടിലേക്കാണ്. പ്രധാന വാതിൽ കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു ചെറിയ ലിവിങ് ഏരിയക്കും ഇടം കണ്ടെത്തിയിട്ടുണ്ട്. പ്ലോട്ടിന്റെ ഷേപ്പ് ഒരു പ്രശ്നമായത് കൊണ്ട് തന്നെ ലിവിങ് ഏരിയയിൽ നിന്നും ഒരു കോറിഡോർ നൽകി കൊണ്ടാണ് വീടിന്റെ മറ്റു ഭാഗങ്ങളെല്ലാം സജ്ജീകരിച്ചിട്ടുള്ളത്. വീടിന്റെ അകത്തേക്ക് നല്ല രീതിയിൽ പ്രകാശം ലഭിക്കുന്നതിനായി കോറിഡോറിന്റെ ഒരു വശത്ത് ജാളികൾ സജ്ജീകരിച്ചിരിക്കുന്നു.
അതിന്റെ ഓപ്പോസിറ്റ് സൈഡിലാണ് ആദ്യത്തെ ബെഡ്റൂം ഒരുക്കിയിരിക്കുന്നത്. അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടുകൂടിയാണ് ഈ ഒരു ബെഡ്റൂം സെറ്റ് ചെയ്തിട്ടുള്ളത്.വീണ്ടും കോറിഡോറിൽ നിന്നും അല്പം മുൻപോട്ട് നടക്കുമ്പോൾ ഒരു ഡൈനിങ് ഏരിയ നൽകിയിരിക്കുന്നു. അതിനോട് ചേർന്ന് തന്നെയാണ് അത്യാധുനിക സൗകര്യങ്ങളെല്ലാം നൽകിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള അടുക്കളയിലേക്ക് എത്തിച്ചേരുക. ഈയൊരു ആർക്കിടെക്ചർ തന്നെയാണ് അടുക്കള ഒഴിവാക്കിക്കൊണ്ട് വീടിന്റെ അപ്പർ ഏരിയയിലും ഉപയോഗപ്പെടുത്തിയിട്ടുള്ളത്.
ലിവിങ് ഏരിയയിൽ നിന്നും നൽകിയിട്ടുള്ള സ്റ്റെയർസ് കയറി മുകളിൽ എത്തിച്ചേരുമ്പോൾ വീണ്ടും ഒരു കോറിഡോർ കാണാനായി സാധിക്കും. കോറിഡോറിന്റെ അറ്റത്തായി വിശാലമായ ഒരു ബെഡ്റൂം അറ്റാച്ചഡ് മാത്രം സൗകര്യത്തോടുകൂടി നൽകിയിരിക്കുന്നു. അവിടെനിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ ലോൺ ഏരിയ സെറ്റ് ചെയ്ത് മനോഹരമായ ഒരു സിറ്റിംഗ് സ്പേസും നൽകിയിട്ടുണ്ട്.ഇത്തരത്തിൽ മനോഹരമായി നിർമ്മിച്ചിട്ടുള്ള ഈ ഒരു വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : REALITY _One