കേരള തനിമയുള്ള ഒറ്റ നില കൊട്ടാരം!! പഴമയുടെ സുഗന്ധത്തെ നെഞ്ചോട് ചേർക്കാൻ ആഗ്രഹിക്കുന്നവർ ഈ വീട് മാതൃകയാക്കു!! | 1300 Sqft Traditional Home
1300 Sqft Traditional Home Details
1300 Sqft Traditional Home : പഴമയുടെ സൗന്ദര്യവും അതിന്റെ എല്ലാ കാര്യങ്ങളും നെഞ്ചോട് ചേർത്ത് പിടിക്കുന്ന നിരവധി പേർ നമ്മളുടെ ഇടയിലുണ്ടാവും. അങ്ങനെയുള്ള ഒരു വ്യകക്തി തന്റെ സ്വന്തം മേൽനോട്ടത്തിൽ പണിതെടുത്ത മനോഹരമായ വീടിന്റെ വിശേഷങ്ങൾ പരിചയപ്പെട്ട് നോക്കാം. കൊടുങ്ങല്ലൂറിന്റെ അടുത്ത് വള്ളിവട്ടം എന്ന സ്ഥലത്തു സുന്ദരമായി സ്ഥിതി ചെയ്യുന്ന ഈ വീടിനു എടുത്തു പറയാൻ ഒട്ടേറെ വിശേഷങ്ങളാണ് ഉള്ളത്. വേലപ്പറമ്പിൽ എന്നാണ് വീടിനു പേര് നല്കിരിക്കുന്നത്. കേരളതനിമയിൽ നിർമ്മിച്ച ചരിഞ്ഞ മേൽക്കൂരയുള്ള ഒരു വീടാണിത്. 1300 സ്‌ക്വയർ ഫീറ്റിലാണ് വീട് വരുന്നത്.
1300 Sqft Traditional Home Exterior
ഓടുകളാണ് മേൽക്കൂരയിൽ കാണാൻ സാധിക്കുന്നത്. ഏത് വശത്തും നിന്നുമുള്ള വീടിന്റെ കാഴ്ചകൽ എടുത്തു പറയേണ്ടവ തന്നെയാണ്. തികച്ചും വാസ്തു അടിസ്ഥാനത്തിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. മുന്നിൽ തന്നെ ഒന്നിന്റെ മുകളിൽ ഒന്നായി എന്ന രീതിയിൽ പടികളും, അതിന്റെ മുകളിൽ ഗ്രാനൈറ്റും ഒട്ടിച്ചിരിക്കുന്നതും കാണാൻ കഴിയും. ചുരുങ്ങിയ ചിലവ് ആണെങ്കിലും ഗുണമേന്മയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച വരുത്താൻ വീട്ടുടമസ്ഥൻ സമ്മതിച്ചിട്ടില്ല.
കറുത്ത ഗ്രാനൈറ്റ് പാകിയ അതിവിശാലമായ പൂമുഖമാണ് ഈ വീടിന്റെ പ്രധാന ഐശ്വര്യം. ഉരുണ്ട നീളൻ ഇരുമ്പ് പൈപ്പിലാണ് ജാലകങ്ങളുടെ കമ്പി പണിതിരിക്കുന്നത്. രണ്ട് സിംഹങ്ങളുടെ പല്ലിൽ തൂങ്ങി കിടക്കുന്ന രണ്ട തളങ്ങളാണ് ഹാൻഡിലായിട്ട് വരുന്നത്. ആഞ്ഞില തടിയിലാണ് വീടിന്റെ പ്രധാന വാതിൽ നിർമ്മിച്ചിരിക്കുന്നത്. സിറ്റ്ഔട്ടിൽ ഒരു ഫാനും ഘടിപ്പിച്ചിട്ടുള്ളതും കാണാൻ കഴിയും. ഈ വീട്ടിലെ ചുവരുകൾക്ക് എവിടെയും പുട്ടി നൽകിട്ടില്ല. ഒരു കോൺട്രാക്ടറിന്റെ സഹായമില്ലാതെ സ്വന്തം മേൽനോട്ടത്തിലാണ് വീട്ടുടമസ്ഥൻ വീട് പണിതത്. തന്റെ സ്വപ്നങ്ങളിൽ കണ്ട അതെ വീട് തന്നെയാണെന്ന് ചുരുക്കത്തിൽ പറയാം.
1300 Sqft Traditional Home Interior
പ്രധാന വാതിൽ തുറന്ന് ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ സ്വർഗ്ഗ തുല്യമായ കാഴ്ചകാളും വിശേഷങ്ങളുമാണ് കാണാൻ സാധിക്കുന്നത്. കറുത്ത ഗ്രാനൈറ്റ് വിരിച്ച ഒരു ഗ്ലാസ് മുറിയിലേക്കാണ് കടക്കുന്നത്. അമിതമായ അലങ്കാരങ്ങൾ ഒട്ടുമില്ലെന്ന് ആദ്യ നോട്ടത്തിൽ നിന്നും മനസ്സിലാവുന്നതാണ്. ലിവിങ് ഏരിയയിൽ സ്‌ക്വയർ ഫീറ്റിൽ എമ്പത് രൂപ വരുന്ന ഗ്രാനൈറ്റാണ് ഫ്ലോറിൽ വിരിച്ചിരിക്കുന്നത്. ഇരിപ്പിടത്തിനായി നാല് കസേരകളും ഒരു ടീപ്പോയും കാണാം. മൂന്ന് പാളികൾ അടങ്ങിയ വലിയയൊരു ജാലകമാണ് ലിവിങ് ഏരിയയിൽ നല്കിട്ടുളളത്. ആവശ്യത്തിലധികം വെളിച്ചവും, കാറ്റും ഇതിലൂടെ തന്നെ വീടിന്റെ ഉള്ളിൽ ലഭ്യമാവുന്നതാണ്. ഏകദേശം ഒരു വർഷം കൊണ്ടാണ് ഈ വീടിന്റെ പണി പൂർത്തീകരിച്ചിട്ടുള്ളത്. പ്ലാവിൻ തടിയിലാണ് ജാലകങ്ങളുടെ ഫ്രെയിമുകൾ വരുന്നത്. സമീപത്തുള്ള മര ആശാരിമാറാണ് ഈ പണികളെല്ലാം വൃത്തിയായി ചെയ്തത്. കുറച്ചു ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ രാജകീയമായി ഒരുക്കിയ ഒരു മുറി ഡൈനിങ് ഹാളായിട്ടാണ് ഉപയോഗിക്കുന്നത്. ഒരു ആറ് പേർക്ക് ഇരിക്കാൻ കഴിയുന്ന ഇരിപ്പിടവും അതിനൊത്ത ഡൈനിങ് മേശയുമാണ് കാണാൻ കഴിയുന്നത്. ഈയൊരു വിശാലമായ ഹാളിൽ ഒരു വശത്ത് വാഷ് ബേസ് യൂണിറ്റ് കാണാം. മറുവശത്ത് ആകട്ടെ കൊത്തുപണികളെല്ലാം ചെയ്ത മനോഹരമായ കണ്ണാടി.
ഡൈനിങ് ഏരിയയിൽ തന്നെയാണ് ടീവി യൂണിറ്റ് വരുന്നത്. ഡൈനിങ് മേശയിൽ നിന്നും അൽപ്പം മാറിയാണ് വാഷ് ബേസ് യൂണിറ്റ് വരുന്നത്. കൂടാതെ സീലിങ്ങിൽ വലിയ മഞ്ഞ നിറത്തിൽ വരുന്ന ലൈറ്റ് തൂക്കിട്ടിരിക്കുന്നത് കാണാം. വീട്ടിലെ ഗൃഹനാഥൻ ഒരുപാട് നാൾ സ്വപ്നത്തിൽ കൊണ്ട് നടന്ന സംഭവങ്ങളാണ് ഇപ്പോൾ നമ്മൾ കാണുന്നത്. അതുകൊണ്ട് തന്നെയാണ് ഒരൽപം ക്യാഷ് ചിലവാക്കി ഇത്തരം സ്വപ്നങ്ങൾ താൻ നേടിയെടുത്തത്. ഒരു സാധാരണ കകുടുബത്തിനു വളരെ സുഖകരമായി ജീവിക്കാൻ കഴിയുന്ന ഒരു വീടിന്റെ മാതൃകയും ഡിസൈനുമാണ് ഇവിടെയെല്ലാം കാണുന്നത്. മാസ്റ്റർ ബെഡ്റൂമിലേക്ക് കടക്കുമ്പോൾ വിശാലത നിറഞ്ഞ ഒരു മുറിയാണ് കാണാൻ കഴിയുന്നത്. വലിയ രീതിയിലുള്ള അലങ്കാരങ്ങൾ ഇല്ലാതെ ആരും കണ്ടാൽ കൊതിയാവുന്ന ഒരു കട്ടിലാണ് മുറിയിൽ ഉപയോഗിച്ചിട്ടുള്ളത്. വീടിന്റെ മറ്റ് വിശേഷങ്ങളും സുന്ദരമായ കാഴ്ചകളും കാണാൻ വീഡിയോ മുഴുവൻ കാണാൻ ശ്രെമിക്കുക. Video Credit : PADINJATTINI