നിലാവ് പോലെ പ്രകാശം പരത്തുന്ന വീട്!! വെറും 14 ലക്ഷം രൂപ കൊണ്ട് പണി കഴിഞ്ഞ വീട് കാണാം; വീടിന്റെ പ്ലാനും ഉണ്ട്!! | 14 Lakh Home Build In 5 Cent
14 Lakh Home Build In 5 Cent : വീട് ചെറുതാണെങ്കിലും അത് ഒതുക്കത്തോടും, ഭംഗിയോടും വയ്ക്കുക എന്നത് വളരെയധികം പ്രാധാന്യമേറിയ കാര്യം തന്നെയാണ്. അതുകൊണ്ടുതന്നെ ഇന്ന് പലരും കൈയിൽ ഒതുങ്ങാവുന്ന രീതിയിൽ ഒരു ചെറിയ വീട് സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അത്തരത്തിൽ ഒരു വീടിന് ആവശ്യമായ കാര്യങ്ങളെല്ലാം കൃത്യമായി ഉൾപ്പെടുത്തിക്കൊണ്ട് ഒതുക്കത്തിൽ ചെയ്ത ഒരു മനോഹര വീടിന്റെ കാഴ്ചകളിലേക്ക് കടക്കാം.
വെറും 960 സ്ക്വയർ ഫീറ്റിലാണ് ഈയൊരു മനോഹരമായ വീട് കോട്ടയ്ക്കലിൽ നിർമ്മിച്ചിട്ടുള്ളത്.ഗൃഹനാഥൻ ഷെരീഫും കുടുംബവുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. മുറ്റം കടന്ന് വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്തായി അത്യാവശ്യം വലിപ്പത്തിൽ ഒരു സിറ്റൗട്ട് സെറ്റ് ചെയ്ത് നൽകിയിട്ടുണ്ട്. ഗസ്റ്റ് വന്നാൽ സ്വീകരിക്കാനായി ഇവിടെയൊരു ചെറിയ ബെഞ്ച് നൽകിയിട്ടുണ്ട്.
പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു ലിവിങ് കം ഡൈനിങ് ഏരിയ നൽകിയിരിക്കുന്നു. ലിവിങ് ഏരിയയിൽ തന്നെയാണ് ഡൈനിങ് ടേബിളും സെറ്റ് ചെയ്ത് നൽകിയിട്ടുള്ളത്. ലിവിങ് ഏരിയയുടെ കോർണറിലായി ഒരു സോഫയും, അതിനോട് ചേർന്ന് വരുന്ന വാളിൽ ചെറിയ മൂന്ന് ഷോക്കേസുകളും നൽകിയിരിക്കുന്നു. രണ്ടു ബെഡ്റൂമുകളാണ് വീടിനുള്ളത്. അത്യാവശ്യം വലിപ്പത്തിൽ വിശാലമായ കട്ടിലിടാവുന്ന രീതിയിലാണ് ബെഡ്റൂമുകൾ നിർമ്മിച്ചിട്ടുള്ളത്. കൂടാതെ വസ്ത്രങ്ങളും മറ്റും സൂക്ഷിക്കാനുള്ള വാർഡ്രോബുകളും ഇവിടെ നൽകിയിരിക്കുന്നു. ഒരു ബെഡ്റൂം അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടു കൂടിയാണ് നൽകിയിരിക്കുന്നത്. രണ്ടാമത്തെ ബെഡ്റൂമിനോട് ചേർന്ന് ഒരു കോമൺ ബാത്റൂം നൽകിയിരിക്കുന്നു.
ലിവിങ് ഏരിയയിൽ നിന്നും മുകളിലേക്ക് ഒരു സ്റ്റെയർകെയ്സ് നൽകിയിട്ടുണ്ടെങ്കിലും വീട് ഒറ്റ നിലയിലാണ് നിർമ്മിച്ചിട്ടുള്ളത്. സ്റ്റെയർകേസിന് താഴെയായി ഒരു വാഷ് ഏരിയ സെറ്റ് ചെയ്ത് നൽകിയിട്ടുണ്ട്. വീടിന്റെ പ്രധാന ഭാഗമായ അടുക്കളയിലേക്ക് പ്രവേശിക്കുമ്പോൾ സാധനങ്ങളും മറ്റും സൂക്ഷിക്കാനായി ആവശ്യമായ റാക്കുകളെല്ലാം അവിടെ കൃത്യമായി സജ്ജീകരിച്ചിരിക്കുന്നു. കുടുംബാംഗങ്ങൾക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാവുന്ന രീതിയിൽ ഒരു ചെറിയ ഡൈനിങ് ടേബിളും ചെയറുകളും ഇവിടെ നൽകിയിട്ടുണ്ട്. ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് ഈയൊരു കുടുംബം. വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. video credit : PADINJATTINI