ചെറിയ സ്ഥലത്തിലെ ചിലവ് കുറഞ്ഞ കൊട്ടാരം!! ആധുനിക ശൈലിയിലുള്ള വീട് ആഗ്രഹിക്കുന്നവർക്ക് ഈ വീട് മാതൃകയാക്കാം!! | 1400 Sqft Contemporary Home Built In 4 Cent
1400 Sqft Contemporary Home Built In 4 Cent Details
1400 Sqft Contemporary Home Built In 4 Cent : തിരുവന്തപുരം ജില്ലയിലെ വട്ടിയൂർ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സുരേഷ് ഷൈനി എന്നീ ദമ്പതികളുടെ മനോഹരമായ വീടിന്റെ വിശേഷങ്ങളാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. 1400 സ്‌ക്വയർ ഫീറ്റിൽ നാല് സെന്റ് ഭൂമിയിലാണ് വീട് നിർമ്മിച്ചിട്ടുള്ളത്. നാല് സെന്റ് ഭൂമിയിൽ ഇത്രയും മനോഹരമായ വീട് നിർമ്മിക്കാൻ സാധിക്കുമോ എന്ന സംശയം പലർക്കുണ്ടാവും. എന്നാൽ ഇത്തരം സംശയങ്ങൾക്ക് ഉത്തമമായ ഉത്തരം തന്നെ ഈയൊരു വീടാണ്. ഈയൊരു നാല് സെന്റിൽ അത്യാവശ്യം എല്ലാ സ്പേസിൽ അവശ്യത്തിലധികം ഉപയോഗിച്ചാണ് വീട് നിർമ്മിച്ചിട്ടുള്ളത്. മൂന്ന് ടോയ്ലറ്റ് അറ്റാച്ചഡായ കിടപ്പ് മുറികളാണ് ഈ വീടിനു ആകെ ചിലവായത് 27 ലക്ഷം രൂപയാണ്.
1400 Sqft Contemporary Home Built In 4 Cent Exterior
കൂടാതെ ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, വർക്ക് ഏരിയ, അടുക്കള തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഈയൊരു വീട്ടിൽ വരുന്നുണ്ട് എന്നതാണ് മറ്റൊരു സത്യം. അതിമനോഹരമാമായ രീതിയിലാണ് വീടിന്റെ ഒരു പുറമെ ഭാഗം ഡിസൈൻ ചെയ്തിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ ആർക്കും ഇഷ്ടപ്പെടുന്ന തരത്തിലാണ് വീടിന്റെ നിർമ്മാണ രീതി. സ്‌ക്വയർ ടുബ്സ് ഉപയോഗിച്ചാണ് വീട്ടിലെ ഗേറ്റ് നിർമ്മിച്ചിട്ടുള്ളത്. ഇന്റർലോക്കാണ് മുറ്റത്ത് വിരിച്ചിരിക്കുന്നത്. ചുവരുകളിൽ വുഡൻ ടച്ചുള്ള ടൈൽസാണ് പതിപ്പിച്ചത്. ചെറിയയൊരു ഓപ്പൺ സിറ്റ്ഔട്ടാണ് വീടിനു വന്നിരിക്കുന്നത്. തേക്കിന്റെ തടിയിൽ ഡബിൾ ഡോറാണ് പ്രധാന വാതിലിനു സജ്ജീകരിച്ചിട്ടുളളത്. ക്ലാഡിങ് ടൈൽ കൊണ്ടാണ് സിറ്റ്ഔട്ടിലെ തൂണുകളിൽ കാണാൻ കഴിയുന്നത്.
1400 Sqft Contemporary Home Built In 4 Cent Interior
ഉള്ളിലേക്ക് കയറുമ്പോൾ തന്നെ ആദ്യം തന്നെ കാണുന്നത് മനോഹരമായ ലിവിങ് ഹാളാണ്. ഗംഭീരമായ രീതിയിലാണ് ലിവിങ് ഹാൾ ഡിസൈൻ ചെയ്തിട്ടുള്ളത്. ജിപ്സം വർക്ക് ചെയ്ത അത്യാവശ്യം സ്പേസ് നിറഞ്ഞ ഹാളാണ് ലിവിങ് ഏരിയയിൽ കാണുന്നത്. അവശ്യത്തിലധികം സൗകര്യങ്ങൾ ഈയൊരു ഹാളിൽ ഒരുക്കിട്ടുണ്ട്. ഇരിപ്പിടത്തിനായി സോഫയും ടീപ്പോയും ടീവി യൂണിറ്റ് തുടങ്ങിയവ ഈയൊരു ഹാളിൽ ക്രെമീകരിച്ചിട്ടുണ്ട്. ലിവിങ് ഹാളിന്റെ അടുത്ത് തന്നെയാണ് ഡൈനിങ് ഹാൾ വരുന്നത്. സാധാരണ വീടുകളിൽ ലിവിങ് ഹാളിനെയും ഡൈനിങ് ഹാളിനെയും വേർതിരിക്കുന്നത് പാർട്ടിഷൻ ആണെങ്കിൽ ഇവിടെ ഫസ്റ്റ് ഫ്ലോറിലേക്കുള്ള പടികളാണ് വേർതിരിച്ചിട്ടുള്ളത്. വട്ടത്തിലുള്ള ഒരു ഡൈനിങ് മേശയാണ് ഡൈനിങ് ഹാളിൽ ഒരുക്കിട്ടുള്ളത്.
ഏകദേശം നാല് പേർക്ക് ഇരിക്കാൻ കഴിയുന്ന ഇരിപ്പിടവും ഈ വട്ടം മേശയുടെ ചുറ്റും ക്രെമീകരിച്ചിരിക്കുന്നത് കാണാം. അറ്റാച്ഡ് ബാത്രൂം അടങ്ങിയ ഒരു കിടപ്പ് മുറി, കോമൺ ബാത്രൂം, ലിവിങ് ഹാൾ, ഡൈനിങ് ഹാൾ, അടുക്കള, വർക്ക് ഏരിയ തുടങ്ങിയ സൗകര്യങ്ങളാണ് ഗ്രൗണ്ട് ഫ്ലോറിൽ ഉള്ളത്. മുറികളിലെ വാതിലുകൾ വരുന്നത് സ്റ്റീലിലാണ്. അടുക്കളയിലെ വിശേഷങ്ങള ഒന്ന് വിശദമായി പരിചയപ്പെട്ട് നോക്കാം. നല്ലൊരു ഡിസൈനാണ് അടുക്കളയിൽ വന്നിട്ടുള്ളത്. സാധനങ്ങൾ അടുക്കി വെക്കാൻ ഒട്ടേറെ കബോർഡ് വർക്കുകൾ കാണാം. ഒരു മോഡേൺ രീതിയിലാണ് അടുക്കള ഡിസൈനുകൾ കൊടുത്തിരിക്കുന്നത്.
ഒട്ടേറെ സൗകര്യങ്ങൾ ഈ അടുക്കളയിൽ കാണാം. അടുക്കളയോട് ചേർന്ന് തന്നെയാണ് വർക്ക് ഏരിയ നല്കിരിക്കുന്നത്. വീടിന്റെ പുറകെ വശത്താണ് വർക്ക് ഏരിയ ക്രെമീകരിച്ചിട്ടുള്ളത്. ഒരു വാഷ് ബേസും നമ്മൾക്ക് ഈയൊരു വർക്ക് ഏരിയയിൽ കാണാം. വളരെ സാധാരണ ഡിസൈനിലാണ് ഗ്രൗണ്ട് ഫ്ലോറിലുള്ള കിടപ്പ് മുറി ഡിസൈനർസ് ഒരുക്കിരിക്കുന്നത്. ഒരുപാട് ഇന്റീരിയർ വർക്കുകൾ നമ്മൾക്ക് ഇവിടെ കാണാൻ കഴിയില്ല. അറ്റാച്ഡ് ബാത്രൂം ആയതുകൊണ്ട് തന്നെ സൗകര്യങ്ങൾ ഏറെയാണെന്ന് പറയാം. ഫസ്റ്റ് ഫ്ലോറിൽ ചെറിയ ഒരു ലിവിങ് ഹാൾ ഡിസൈൻ ചെയ്തിട്ടുണ്ട്. ഈയൊരു ഇടത്തിൽ ടീവി യൂണിറ്റും കാണാം. ഇവിടെയാണ് ബാക്കി വരുന്ന രണ്ട കിടപ്പ് മുറികൾ വരുന്നത്. ഗ്രൗണ്ട് ഫ്ലോറിലെ മുറിയിൽ നിന്നും വളരെ വ്യത്യസ്തമായിട്ടാണ് ഇവിടെയുള്ള മുറികൾ ഡിസൈൻ ചെയ്തിരിക്കുന്നത്. വാർഡ്രോപ്പ് പോലെയുള്ള ഒരുപാട് സൗകര്യങ്ങള ഇവിടെയുള്ള രണ്ട മുറികളിൽ കാണാം. Video Credit : Nishas Dream World