ആഡംബരങ്ങൾക്കും ആവശ്യങ്ങൾക്കും പ്രാധാന്യം നൽകിയ വീട്!! ചെറിയ ചിലവിൽ ഒരു ഒറ്റ നില കൊട്ടാരം !! | 1400 sqft Home Build With 3 Bedroom

0

1400 sqft Home Build With 3 Bedroom : എന്നെങ്കിലും ഒരു വീട് നിർമ്മിക്കുമ്പോൾ അതിൽ ആവശ്യങ്ങളും ആഡംബരങ്ങളും ഒരേ രീതിയിൽ ഉൾക്കൊള്ളിക്കണമെന്ന് ആഗ്രഹിക്കാത്തവർ വളരെ കുറവായിരിക്കും. അത്തരത്തിൽ നിർമ്മിച്ചെടുത്തിട്ടുള്ള ഒരു മനോഹര ഭവനത്തിന്റെ കാഴ്ചകളിലേക്ക് കടക്കാം. 1400 സ്ക്വയർ ഫീറ്റിൽ 3 ബെഡ്റൂമുകളോട് കൂടി കൊല്ലം ജില്ലയിൽ നിർമ്മിച്ചിട്ടുള്ള ഈ ഒരു ആഡംബര ഭവനത്തിന്റെ ഉടമസ്ഥർ അൻസീർ, മുംതാസ് ദമ്പതികളാണ്. എലിവേഷൻ നൽകി ബോക്സ് രൂപത്തിലാണ് വീടിന്റെ എക്സ്റ്റീരിയർ ഡിസൈൻ നൽകിയിട്ടുള്ളത്. ആർട്ടിഫിഷ്യൽ സ്റ്റോൺസ് പാകി മനോഹരമാക്കിയ മുറ്റത്തുനിന്നും വീടിന്റെ പ്രധാന വാതിലിന്റെ ഭാഗത്തേക്ക് പ്രവേശിക്കുമ്പോൾ ഇവിടെയും അത്യാവശ്യം വിശാലത നൽകിയിട്ടുണ്ട്.

ഡോർ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ മനോഹരമായി ഡിസൈൻ ചെയ്തിട്ടുള്ള ലിവിങ് ഏരിയയിലാണ് എത്തിച്ചേരുക. ഇവിടെ റൂഫിങ്ങിൽ ജിപ്സം വർക്കും ലൈറ്റുകളും നൽകി മനോഹരമാക്കിയിരിക്കുന്നു. ലിവിങ് ഏരിയയുടെ ഒരു വശത്തായാണ് ഡൈനിങ് ഏരിയയും സെറ്റ് ചെയ്ത് നൽകിയിട്ടുള്ളത്. അതിന്റെ മറുവശത്തായാണ് രണ്ട് ബെഡ്റൂമുകൾ സജ്ജീകരിച്ചു നൽകിയിരിക്കുന്നത്. ഡൈനിങ് ഏരിയയുടെ അതേ സൈഡിലാണ് മൂന്നാമത്തെ ബെഡ്റൂമിന് ഇടം കണ്ടെത്തിയിട്ടുള്ളത്.

1400 sqft Home Build With 3 Bedroom
1400 sqft Home Build With 3 Bedroom

ഇതിൽ രണ്ടു ബെഡ്റൂമുകൾ അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടു കൂടിയതും മൂന്നാമത്തെ ബെഡ്റൂം കോമൺ ടോയ്ലറ്റ് ഉപയോഗിക്കുന്ന രീതിയിലുമാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. എല്ലാ ബെഡ്റൂമുകളും അത്യാവശ്യം വലിപ്പമുള്ളത് തന്നെയാണ്. മാത്രമല്ല വാർഡ്രോബുകളും കൃത്യമായി തന്നെ സജ്ജീകരിച്ചു നൽകിയിരിക്കുന്നു. വീടിന്റെ ഉൾവശത്തെല്ലാം ഫ്ലോറിങ്ങിൽ വൈറ്റ് നിറത്തിലുള്ള വിട്രിഫൈഡ് ടൈലുകളാണ് ഉപയോഗിച്ചിട്ടുള്ളത്.

എന്നാൽ അടുക്കളയിൽ മാത്രം സ്ക്വയർ പാറ്റേണിലുള്ള യെല്ലോ നിറത്തിലുള്ള ടൈലുകൾ ഉപയോഗിച്ചിരിക്കുന്നു. അടുക്കളയിലും അത്യാധുനിക രീതിയിലുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഈയൊരു മനോഹര ഭരണത്തിന്റെ ആകെ നിർമ്മാണ ചിലവ് 27 ലക്ഷം രൂപയാണ്. വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Video credit : Nishas Dream World

Read More : വെറും 5 സെന്റ് സ്ഥലത്ത് അതിമനോഹരമായ ഒരു ഭവനം! സാധാരണക്കാരന്റെ സ്വപ്നം പോലൊരു വീട് കണ്ടു നോക്കാം ! | 726 Sqft Budget Friendly Home 5 Cent

കുറഞ്ഞ ബഡ്ജറ്റിൽ സ്വപ്നം പോലൊരു വീട്!! കുഞ്ഞു വീട് എന്ന സ്വപ്നം എത്തിപ്പിടിക്കാൻ അതികം ദൂരമൊന്നുമില്ല !

Leave A Reply

Your email address will not be published.