രാജകീയ പ്രൗഢിയും ചുരുങ്ങിയ ചിലവും!! ഇത് ആരും കൊതിക്കുന്ന ലാളിത്യം ഉള്ള വീട്; കണ്ടു നോക്കാം വീടിന്റെ വിശേഷം!! | 1450 Sqft Modern Home Bulit In 12 Cent
1450 Sqft Modern Home Bulit In 12 Cent Details
1450 Sqft Modern Home Bulit In 12 Cent : റഷീദ് സബീന എന്നീ ദമ്പതികളുടെ കോഴിക്കോട് മുക്കത്ത് വരുന്ന ഒരു സുന്ദരമായ വീടാണ് ഇവിടെ പരിചയപ്പെടാൻ പോകുന്നത്. ഒറ്റ കാഴ്ചയിൽ തന്നെ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് വീടിന്റെ നിർമ്മാണം. ഇത്തരം വീടുകൾ നിങ്ങളുടെ സ്വപ്നത്തിലുണ്ടെങ്കിൽ തീർച്ചയായും വീടിന്റെ പ്ലാനും, മറ്റ് ഡിസൈനുകളും മാതൃകയാക്കാൻ ശ്രെമിക്കുക. 12 സെന്റ് ഭൂമിയിലാണ് ഈയൊരു വീട് സ്ഥിതി ചെയ്യുനത്. 1450 സ്‌ക്വയർ ഫീറ്റിലാണ് വീട് വരുന്നത്. നാല് കിടപ്പ് മുറികൾ അടങ്ങിയ സുന്ദരമായ വീട് എന്ന് വേണമെങ്കിൽ നമ്മൾക്ക് ഈയൊരു വീടിനെ വിശേഷിപ്പിക്കാം. വൈറ്റ് തീമിലാണ് വീട് വന്നിട്ടിള്ളത്. വിശാലമായ ലാൻഡ്സ്‌കേപ്പാണ് കാണാൻ സാധിക്കുന്നത്.
1450 Sqft Modern Home Bulit In 12 Cent Exterior
ലാൻഡ്സ്‌കേപ്പിന്റെ ഒരു ഭാഗത്ത് ചെടി തോട്ടം നമ്മൾക്ക് കാണാം. വീടിന്റെ മുൻവശത്ത് തന്നെ വ്യത്യസ്തമായ കാഴ്ചയാണ് ചുവരിൽ വന്നിട്ടുള്ള ക്ലോക്ക്. ഭംഗിയേറിയ രീതിയിലാണ് സിറ്റ്ഔട്ട് സജ്ജീകരിച്ചിട്ടുള്ളത്. വീട്ടിലെ പ്രധാന വാതിൽ ഒഴികെ ബാക്കിയെല്ലാം വരുന്നത് ഇൻഡസ്ട്രിയിലാണ്. ട്രഡീഷണൽ സ്റ്റൈൽ കൊണ്ടുവരാൻ വേണ്ടിയാണ് സിറ്റ്ഔട്ടിൽ ലൈറ്റ്സ് ഘടിപ്പിച്ചിട്ടുള്ളത്. ഒരുപാട് നല്ല കാഴ്ചകളാണ് നമ്മൾക്ക് വീടിന്റെ ഒരൂ ഭാഗത്ത് കാണാൻ കഴിയുന്നത്. കൂടാതെ വിരുന്നുകാർക്ക് ഇരുന്ന് വിശ്രമിക്കാനുമുള്ള ഒരിടവും സിറ്റ്ഔട്ടിൽ ഒരുക്കിട്ടുണ്ട്. വീട്ടിലെ ഓരോ ഡിസൈൻ പാറ്റേണും യൂറോപ്യൻ ഡിസൈനിലാണ് വരുന്നത്. എക്സ്റ്റീരിയരിൽ മുഴുവൻ വരുന്നത് ഓടിലാണ്. വീടിന്റെ വലത് വശത്തായിട്ട് തന്നെ കാർ പോർച്ച് സജ്ജീകരിച്ചിട്ടുണ്ട്. വലിയ ഒരു കാർ തന്നെ ഇവിടെ നിർത്തിടാനുള്ള സൗകര്യമുണ്ട്.
1450 Sqft Modern Home Bulit In 12 Cent Interior
കയറി വരുമ്പോൾ തന്നെ കാണാൻ കഴിയുന്നത് ലിവിങ് സ്പേസാണ്. സോഫ അടക്കം എല്ലാം വരുന്നത് ഇൻഡസ്ട്രിയിലാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരുപാട് ചിലവ് കുറയ്ക്കാൻ സാധിക്കുമെന്നാണ് പറയപ്പെടുന്നത്. ഏകദേശം ഒരു ഇരുപതിനായിരം രൂപയ്ക്കുള്ളിൽ ഇത്തരം ഇരിപ്പിടം നിർമ്മിച്ചെടുക്കാൻ കഴിയും. നല്ല രീതിയിൽ കാറ്റും, വെളിച്ചവും ഉള്ളിലേക്ക് കടക്കാൻ ജാലകങ്ങൾ വഴി കഴിയും. ചെടികളും അല്ലെങ്കിൽ മറ്റ് സാധനങ്ങൾ വെക്കാൻ ഇൻഡസ്ട്രിയിൽ പണിത പാർട്ടിഷൻ കാണാം. സ്‌ക്വയർ ട്യൂബ് ഉപയോഗിച്ചാണ് ഈയൊരു പാർട്ടിഷൻ മുഴുവൻ പണിതിരിക്കുന്നത്. നല്ലൊരു കളർ തീം ആണ് വീടിന്റെ ഉള്ളിലും ഡിസൈനർസ് ഉപയോഗിച്ചിട്ടുള്ളത്.
ഇവിടെ തന്നെയാണ് ടീവി യൂണിറ്റ് വരുന്നത്. ലിവിങ് ഹാൾ കഴിഞ്ഞാൽ ഒരു പാസ്സേജ് നല്കിരിക്കുന്നത് കാണാം. ഈ പാസ്സേജിന്റെ ഇടയിലാണ് രണ്ട് ബാത്രൂം അറ്റാച്ഡായ കിടപ്പ് മുറി വരുന്നത്. ഈ പാസ്സേജിലൂടെ നടന്ന് എത്തുന്നത് കിച്ചൻ കം ഡൈനിങ് ഹാളിലാണ്. വ്യത്യസ്തമായ ആശയമാണ് ഇവിടെ കൊണ്ടു വന്നിട്ടുള്ളത്. ഡൈനിങ് മേശയും വരുന്നത് ഇൻഡസ്ട്രിയിലാണ്. ഏകദേശം ആറ് പേർക്ക് ഇരുന്ന് കഴിക്കാനുള്ള സംവിധാനം ഈയൊരു ഡൈനിങ് ഹാളിൽ ഉണ്ട്. നല്ലൊരു സ്പേസ് കിച്ചൻ കം ഡൈനിങ് ഹാളിൽ കാണാം. മോഡുലാർ രീതിയിലാണ് അടുക്കള പണിതിരിക്കുന്നത്. അടുക്കള ഡൈനിങ് ഹാൾ ഇടയിലായിട്ട് ബ്രേക്ക്ഫാസ്റ്റ് കൌണ്ടർ വന്നിട്ടുണ്ട്.
ഡൈനിങ് ഹാളിൽ രണ്ട് ഭാഗങ്ങളിലും ജാലകങ്ങൾ നൽകിയതിനാൽ ഒരുപാട് വെളിച്ചവും ഉള്ളിലേക്ക് കടക്കുന്നത്. ഒരുപക്ഷേ ഏറ്റവും കൂടുതൽ വെളിച്ചം ലഭിക്കുന്ന ഒരിടമേതാണെന്ന് ചോദിച്ചാൽ കിച്ചൻ കം ഡൈനിങ് ഹാൾ ആണെന് പറയാം. ഫെറോസ് സിമെന്റിലാണ് അടുക്കള മുഴുവൻ ചെയ്തിട്ടുള്ളത്. ഒരുപാട് കബോർഡ്സും, സ്പേഷ്യസുമാണ് അടുക്കളയിലെ പ്രധാന ആകർഷണം. കബോർഡ്സിനു നൽകിരിക്കുന്ന കളർ തീം ആണ് മറ്റൊരു ഭംഗി. അവശ്യത്തിലധികം സ്പേസ് ഉള്ളതിനാൽ രണ്ടിൽ കൂടുതൽ പേർക്ക് നിന്ന് കൈകാര്യം ചെയ്യാനുള്ള ഇടം ഇവിടെയുണ്ട്. വാഷിംഗ് മെഷീൻ ആണെങ്കിലും, ഫ്രിഡ്ജ് ആന്നെങ്കിലും എല്ലാം ഇവിടെ കാണാൻ കഴിയും. അടുക്കളയിലെ ചുവരുകളിൽ മാത്രമാണ് ടൈൽസ് കൊടുത്തിട്ടുള്ളത്. അടുക്കള കൂടാതെ തന്നെ വർക്ക് ഏരിയ, സ്റ്റോർ റൂം, ബാത്രൂം തുടങ്ങിയവയും കാണാം. സാധാരണ വീടുകളിൽ അറ്റാച്ഡ് വർക്ക് ഏരിയയാണ് നമ്മൾക്ക് കാണാൻ സാധിക്കാറുള്ളത്. ഇവിടെ വർക്ക് ഏരിയ വന്നിരിക്കുന്നത് വേർതിരിച്ചാണ്. കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ മുഴുവൻ കാണാൻ ശ്രെമിക്കുക. Video Credit : come on everybody