കുറഞ്ഞ സ്ഥലമാണോ വീട് പണിയാനുള്ള നിങ്ങളുടെ പ്രശ്നം!! ഇനി അത് ഉണ്ടാവില്ല; വെറും മൂന്ന് സെന്റിൽ തന്നെ ഇത്രയൂം വലിയ വീട്.. പിന്നെയാണോ!! | 1500 Sqft Home Build In 3 Cent For 30 Lakh
1500 Sqft Home Build In 3 Cent For 30 Lakh : ഒരു വീട് നിർമ്മിക്കാനായി ഒരുങ്ങുമ്പോൾ മിക്കപ്പോഴും നേരിടേണ്ടി വരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് സ്ഥലപരിമിതി. അതല്ലെങ്കിൽ വീട് പണിയാനായി ഒരു പുതിയ സ്ഥലം വാങ്ങേണ്ടതായി വരാറുണ്ട്. ഉദ്ദേശിച്ച ബഡ്ജറ്റിൽ വീട് പണിയുമ്പോൾ ഇത്തരം കാര്യങ്ങൾക്കുവേണ്ടി പണം ചിലലവഴിക്കുക എന്നത് പ്രയോഗികമായ കാര്യമല്ല. എന്നാൽ നിലവിലുള്ള പ്ലോട്ടിന് അനുസൃതമായി കൃത്യമായ പ്ലാൻ വരച്ച് എങ്ങിനെ ഒരു വീട് നിർമ്മിക്കാൻ സാധിക്കുമെന്ന് കാണിച്ചു തരുകയാണ് ഈ ഒരു മനോഹര ഭവനത്തിന്റെ കാഴ്ചകൾ.
ഈ വീടിന്റെ പുറം കാഴ്ചകളും, അകത്തെ കാഴ്ചകളും മറ്റു വീടുകളിൽ നിന്നും തീർത്തും വ്യത്യസ്തമാണ്. വീടിന്റെ മുറ്റം ഇന്റർലോക്ക് കട്ടകൾ പാകി മനോഹരമാക്കിയിരിക്കുന്നു. മുറ്റത്തിന്റെ ഒരു വശത്തായി ചെറിയ ഒരു ലോൺ ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്. അവിടെനിന്നും പ്രവേശിക്കുന്നത് ചെറിയ രീതിയിൽ സെറ്റ് ചെയ്തിട്ടുള്ള ഒരു സിറ്റൗട്ടിലേക്കാണ്. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ മനോഹരമായ രീതിയിൽ ഇന്റീരിയർ ചെയ്തിട്ടുണ്ട്.
അത്യാവശ്യം വിശാലമായി തന്നെയാണ് ഈ വീടിന്റെ ലിവിങ് ഏരിയ ഒരുക്കിയിട്ടുള്ളത്. വീടിന്റെ ഇന്റീരിയറിനോട് യോജിക്കുന്ന രീതിയിൽ സോഫാ സെറ്റ് ഇവിടെ നൽകിയിരിക്കുന്നു. ലിവിങ്ങിൽ നിന്നും ചെറിയ ഒരു പാർട്ടീഷൻ നൽകിക്കൊണ്ട് ഡൈനിങ് ഏരിയയ്ക്ക് ഇടം കണ്ടെത്തിയിട്ടുണ്ട്. അവിടെനിന്നും അല്പം മുന്നോട്ട് നടക്കുമ്പോഴാണ് അത്യാധുനിക സൗകര്യങ്ങളെല്ലാം നൽകിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള അടുക്കളയിൽ എത്തി ചേരുക.
വീടിന്റെ പ്രധാന ബെഡ്റൂം ഒരുക്കിയിട്ടുള്ളത് മുകളിലത്തെ നിലയിലാണ്. മനോഹരമായി നിർമ്മിച്ചിട്ടുള്ള സ്റ്റെയർകെയ്സ് കയറി മുകളിലേക്ക് എത്തുമ്പോൾ ചെറിയ ഒരു അപ്പർ ലിവിങ് ഏരിയ ഒരുക്കിയിരിക്കുന്നു. അവിടെനിന്നും ഒരു കോറിഡോർ കടന്നുവേണം ബെഡ്റൂമിലേക്ക് എത്തിച്ചേരാൻ. എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് വിശാലമായി തന്നെയാണ് ബെഡ്റൂം നിർമ്മിച്ചിട്ടുള്ളത്. ഇവിടെ ഒരു ഡ്രസ്സിങ് റൂമിനും ഇടം നൽകിയിട്ടുണ്ട്. ഇത്തരത്തിൽ നൂതന ശൈലിയിലുള്ള സൗകര്യങ്ങളെല്ലാം നൽകിക്കൊണ്ട് മനോഹരമായി നിർമ്മിച്ചിട്ടുള്ള ഈ ഒരു വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : Veedu by Vishnu Vijayan