ആരും കൊതിച്ചു പോകുന്ന നാടൻ വീട്!! ചെറിയ സ്ഥലത്ത് ഒരു നടുമുറ്റം ഉള്ള വീട് ആഗ്രഹിക്കുന്നുണ്ടോ; ഇത് കണ്ടു നോക്കു!! | 1700 Sqft Traditional Home Build In 8 Cent
1700 Sqft Traditional Home Build In 8 Cent Details
1700 Sqft Traditional Home Build In 8 Cent : എട്ടേകാൽ സെന്റിൽ 1700 സ്‌ക്വയർ ഫീറ്റിൽ തനി കേരളതനിമയിൽ നിർമ്മിച്ച ഒരു കൊച്ചു വീടിന്റെ വിശേഷങ്ങളാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. ഏകദേശം നാല് കിടപ്പ് മുറികളാണ് ഈയൊരു വീട്ടിൽ വരുന്നത്. നാല് കിടപ്പ് മുറികളിമ ഗ്രൗണ്ട് ഫ്ലോറിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത് എന്നത് പ്രധാന ആകര്ഷകരമായ കാര്യമാണ്. ഇന്റീരിയറിലെ പ്രധാന കാര്യമാണ് ഈ നാല് കിടപ്പ് മുറികളെ കണക്ട് ചെയ്യുന്ന ഒരു കോർട്ടിയാർഡ് മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്നത്. മലപ്പുറം മഞ്ചേരി പയ്യനാട് എന്ന സ്ഥലത്താണ് ഈ സുന്ദരമായ വീട് കാണാൻ കഴിയുന്നത്.
1700 Sqft Traditional Home Build In 8 Cent Exterior
മനോഹരമായി ഡിസൈൻ ചെയ്ത ലാൻഡ്സ്‌കേപ്പ് സുന്ദരമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഡിസൈൻ വരുന്നത്. ഒരു വീടിന്റെ ബഡ്‌ജെക്ട തീരുമാനിക്കുമ്പോൾ ലാൻഡ്സ്‌കേപ്പിനു കൂടി അവ ഇതിന്റെ കൂടെ തീരുമാനിക്കേണ്ടതാണ്. എന്നാൽ മാത്രമാണ് മനോഹരമായ ലാൻഡ്സ്‌കേപ്പ് അടങ്ങിയ വീട് ലഭിക്കുകയുള്ളൂ. ഒരു ഡിസൈനറുടെ എല്ലാ വിധ കഴിവുകളും നമ്മൾക്ക് ഈ വീടിന്റെ കോമ്പൗണ്ട് മതിലിൽ കാണാം. ലാൻഡ്സ്‌കേപ്പിൽ ഏറ്റവും ചിലവ് കുറഞ്ഞ സ്റ്റോൺ ആയ കടപ്പയാണ് വിരിച്ചിരിക്കുന്നത്. കടപ്പ സ്റ്റോൺസ് ആവുമ്പോൾ കുറച്ച് ബ്ലാക്ക് ഷെയ്ഡ് ഉണ്ടാവുന്നത് സ്വാഭാവികമാണ്. ഈ സ്റ്റോൺസിന്റെ ഇടയിൽ ആർട്ടിഫിഷ്യൽ ഗ്രാസുകൾ വെച്ച് പിടിപ്പിച്ചിരിക്കുന്നത് കാണാം. സിറ്റ്ഔട്ടിൽ മാത്രമാണ് കോൺക്രീറ്റ് ചെയ്തിരിക്കുന്നത്. ബാക്കിയെല്ലാടിത്തും കേരള തനിമയിൽ ഓടുകൾ വിരിച്ച് അതിൽ ഇൻഡസ്ട്രിയൽ റൂഫിങാണ് ചെയ്തിരിക്കുന്നത്. കിടിലൻ എസ്റ്റീരിയർ വർക്ക് തന്നെയാണ് ഈയൊരു വീടിനു നല്കിട്ടുള്ളത്. കേരള തനിമ ഡിസൈൻ ആയതുകൊണ്ട് തന്നെ വീടിന്റെ ചുറ്റും ചെടികളാൽ പച്ചപ്പ് നിറഞ്ഞിരിക്കുന്നത് കാണാം.
1700 Sqft Traditional Home Build In 8 Cent Interior
സിറ്റ്ഔട്ടിന്റെ പടികൾക്ക് ഗ്രാനൈറ്റും, ഫ്ലോറിൽ സൈസ് കൂടിയ ബ്ലോസി ടൈൽസുമാണ് ഉപയോഗിച്ചിട്ടുള്ളത്. സിറ്റ്ഔട്ടിന്റെ സീലിങ്ങിൽ എംഎസിന്റെ റാഡ് ഉപയോഗിച്ച് ഒരു വെർട്ടിക്കൽ ഡിസൈൻ നമ്മൾക്ക് കാണാം. വീതി കൂടിയ തടിയിൽ നിർമ്മിച്ച ഒരു ഡോറാണ് പ്രധാന വാതിൽ ഡിസൈൻ ചെയ്തിട്ടുള്ളത്. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ഒരു നോർമൽ ലിവിങ് സ്പേസിലേക്കാണ് എത്തിപ്പെടുന്നത്. ഇരിപ്പിടത്തിനായി സോഫയും ഫ്രെയിംസിൽ ഒരുക്കിയ മനോഹരമായ ചിത്രങ്ങളും ടീവി യൂണിറ്റും തുടങ്ങി ഒട്ടേറെ സവിശേഷതകളാണ് ഉള്ളത്. നല്ല വൃത്തിയിൽ ചെയ്ത കിടിലൻ ഡിസൈൻ അടങ്ങിയ സീലിംഗ് വർക്ക് കാണാം. വീടിന്റെ മധ്യഭാഗത്തായി ഒരുക്കിയ കോർട്ടിയാർഡ് ആണ് ഈ വീടിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. നാല് കിടപ്പ് മുറികളിലേക്കും, അടുക്കളയിലേക്കും, ഡൈനിങ് ഏരിയയിലേക്കും, ലിവിങ് ഏരിയയിലേക്കും അക്സസ്സ് ലഭിക്കാവുന്ന രീതിയിലാണ് കോർട്ടിയാർഡ് നിർമ്മിച്ചിട്ടുള്ളത്. മിതമായ സ്പേസിലാണ് ഡൈനിങ് ഏരിയ വരുന്നത്.
ഏകദേശം എട്ട് പേർക്ക് ഇരിക്കാവുന്ന ഇരിപ്പിടം അടങ്ങിയ ഡൈനിങ് മേശയാണ് ഇവിടെ ഒരുക്കിരിക്കുന്നത്. ആദ്യ കിടപ്പ് മുറിയിലേക്ക് കടക്കുമ്പോൾ തന്നെ ഏറ്റവും വലിയ വിശാലതയാണ് അനുഭവിച്ച് അറിയുന്നത്. കാണുമ്പോൾ ഒരു മാസ്റ്റർ ബെഡ്റൂം ആണെങ്കിലും അത്യാവശ്യം നല്ല ഡിസൈനുകളാണ് മുറിയിൽ കൊടുത്തിട്ടുള്ളത്. എന്നാൽ അറ്റാച്ഡ് ബാത്രൂം അടങ്ങിയ സൗകര്യം ഇവിടെ ലഭ്യമല്ല. എല്ലാ മുറികളിലും പ്ലെയ്നായ സീലിങ്ങ് വർക്കുകളാണ് കാണാൻ സാധിക്കുന്നത്. അതിനൊരു പ്രേത്യേക ഭംഗിയാണ് എടുത്തു കാണിക്കുന്നത്. അടുത്ത കിടപ്പ് മുറിയിലേക്ക് പോകുമ്പോൾ വളരെ സാധാരണഗതിയിലാണ് ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്.
റെഡ്‌ഡിഷ് നിറത്തിൽ വരുന്ന പ്ലെയ്ൻ സീലിംഗ്, വാർഡ്രോപ് തുടങ്ങിയ മറ്റ് സൗകര്യങ്ങൾ കാണാം. വീട്ടിലെ കോമൻ ടോയ്‌ലെട്ടിന്റെ തൊട്ട് അടുത്ത് തന്നെ വാഷ് ബേസ് യൂണിറ്റ് കാണാം. വാഷ് ബേസ് യൂണിറ്റിൽ റൌണ്ട് മിറർ ഘടിപ്പിച്ചിരിക്കുന്നതും കാണാൻ കഴിയും. ഇന്റീരിയർ ഡിസൈനിൽ ഏറ്റവും കൂടുതൽ ആകർഷിതമാക്കിരിക്കുന്നത് ഡൈനിങ് ഏരിയയാണ്. വളരെ എടുത്തു പറയേണ്ട ഒരു ഏരിയ തന്നെയാണ് ഡൈനിങ്. കൂടാതെ വീടിന്റെ പ്രധാന ഭാഗമായ അടുക്കള അടക്കമുള്ള വിശേഷങ്ങൾ കാണാനും അറിയാനും വീഡിയോ മുഴുവൻ കാണാൻ ശ്രെമിക്കുക. Video Credit : REALITY _One