ഇത്രയും കുറഞ്ഞ ബഡ്ജറ്റിൽ ഇനി വീട് വെയ്ക്കാൻ ആവില്ല..! കുറഞ്ഞ ചിലവിൽ പണി കഴിഞ്ഞ മോഡേൺ വീട്!! | 1900 Sqft Modern Home At Small Budget
1900 Sqft Modern Home At Small Budget : സ്വന്തമായി ഒരു വീട് പണിയുമ്പോൾ അത് കാലത്തിന് അനുസൃതമായിട്ടുള്ളതാവണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടായിരിക്കില്ല. എന്നാൽ മിക്കപ്പോഴും ബഡ്ജറ്റ് ഒരു വില്ലനായി വരുമ്പോഴാണ് എല്ലാവരും അത്തരം ആഗ്രഹങ്ങളെല്ലാം ഉപേക്ഷിക്കുന്നത്. അതേസമയം കൃത്യമായ പ്ലാനിങ്ങോടു കൂടി മനോഹരമായി പണിതുയർത്തിയിട്ടുള്ള ഒരു മോഡേൺ ശൈലിയിലുള്ള വീടിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക് കടക്കാം.
വീടിന്റെ മുറ്റം മുഴുവൻ ബേബി മെറ്റൽ പാകി മനോഹരമാക്കിയിരിക്കുന്നു. എക്സ്റ്റീരിയറിലും ഇന്റീരിയറിലും മോഡേൺ ശൈലിയുടെ എല്ലാ പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. വീടിന്റെ എക്സ്റ്റീരിയറിൽ ഡബിൾ ഹൈറ്റ് നൽകി വാളിൽ ചെറിയ ഹോളുകൾ ഇട്ട് പ്രത്യേക രീതിയിലാണ് രൂപകല്പന ചെയ്തിട്ടുള്ളത്. ഒരു വലിയ പില്ലർ നൽകി അതിനോട് ചേർന്നാണ് സിറ്റൗട്ട് ഡിസൈൻ ചെയ്തിട്ടുള്ളത്. ഇവിടെ ഫ്ലോറിങ്ങിനായി ഗ്രാനൈറ്റാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ മനോഹരമായ ഒരു ലിവിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നു. ഇവിടെ മീഡിയം സൈസിലുള്ള ഒരു സോഫ സെറ്റും,ടിവി യൂണിറ്റും സജ്ജീകരിച്ചിട്ടുണ്ട്. ടിവി യൂണിറ്റിന് ഒരു പാർട്ടീഷൻ രൂപത്തിൽ നൽകി അതിന്റെ മറുവശത്താണ് ഡൈനിങ് ഏരിയ സെറ്റ് ചെയ്തിട്ടുള്ളത്. ഡൈനിങ് ഏരിയയുടെ ഒരുവശത്തായി ഒരു സ്റ്റെയർ ഏരിയ നൽകിയിട്ടുണ്ട്. സ്റ്റെയർ ഏരിയയുടെ താഴ് വശം കുട്ടികൾക്ക് പഠിക്കാനുള്ള സ്റ്റഡി ഏരിയ ആയിട്ടാണ് ഉപയോഗിച്ചിട്ടുള്ളത്. ഡൈനിങ് ഏരിയയുടെ ലെഫ്റ്റ് സൈഡിലായി ഒരു ബെഡ്റൂം അതിനോട് ചേർന്ന് തന്നെ ഒരു കോമൺ ടോയ്ലറ്റും നൽകിയിരിക്കുന്നു. അതിന്റെ മറുവശത്തായി വിശാലമായ ഒരു കിച്ചൻ,സ്റ്റോറേജ് ഏരിയ,എന്നിവ ഒരുക്കിയിട്ടുണ്ട്.
വീടിന്റെ മാസ്റ്റർ ബെഡ്റൂമും വിശാലമായി തന്നെയാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. ഈയൊരു ബെഡ്റൂമിൽ ഒരു അറ്റാച്ച്ഡ് ബാത്റൂം ഫെസിലിറ്റി നൽകിയിട്ടുണ്ട്. കൂടാതെ തുണികളും മറ്റും സൂക്ഷിക്കുന്നതിനായി ഭംഗിയായി ഡിസൈൻ ചെയ്തിട്ടുള്ള ഒരു വാർഡ്രോബും സജ്ജീകരിച്ചിരിക്കുന്നു. സ്റ്റെയർ ഏരിയ കയറി മുകളിലേക്ക് എത്തുമ്പോൾ ഹാൾ രൂപത്തിലാണ് സെറ്റ് ചെയ്തു നൽകിയിട്ടുള്ളത്. ഇവിടെനിന്നും പുറത്തോട്ട് ഇറങ്ങുമ്പോൾ ഒരു ഓപ്പൺ ടെറസും നൽകിയിരിക്കുന്നു. ഈയൊരു വീടിന്റെ പ്ലാനും മറ്റു വിശദാംശങ്ങളും കൂടുതലായി അറിയാൻ വീഡിയോ കാണാവുന്നതാണ്. Video Credit : REALITY _One