ചെറിയ ചിലവും വലിയ വീടും!! സാധാരണക്കാർക്കും ഇനി മോഡേൺ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാം; വീഡിയോ കണ്ട് നോക്കു!! | 2050 Sqft Modern Home Built For 25 Lakh
2050 Sqft Modern Home Built For 25 Lakh Details
2050 Sqft Modern Home Built For 25 Lakh : 25 ലക്ഷം രൂപയ്ക്ക് 2050 സ്‌ക്വയർ ഫീറ്റിൽ പണിത കിടിലനൊരു വീടിന്റെ വിശേഷങ്ങൾ നമ്മൾക്ക് കണ്ട് നോക്കാം. ഇന്റീരിയർ ആൻഡ് എസ്റ്റീരിയർ ഡിസൈൻ അടക്കമാണ് 25 ലക്ഷം ചിലവായി വന്നത്. ഈ വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത് ഇന്റീരിയർ ഡിസൈനറായ വീട്ടിലെ ഉടമസ്ഥൻ തന്നെയാണ്. 2050 സ്‌ക്വയർ ഫീറ്റിൽ 25 ലക്ഷം ഒരു വീട് പണിയാൻ സാധിക്കുമോ എന്നാണ് പലരും ഇപ്പോൾ മനസ്സിൽ ചിന്തിക്കുന്നുണ്ടാവുക. എന്നാൽ അത്തരം കാര്യങ്ങൾ, വീടിന്റെ മറ്റ് കിടിലൻ വിശേഷങ്ങൾ പരിചയപ്പെട്ട് നോക്കാം. മലപ്പുറം ജില്ല കോട്ടയ്ക്കലാണ് ഈയൊരു അതിമനോഹരമായ വീട് സ്ഥിതി ചെയ്യുന്നത്. വെട്ടുക്കല്ല് കൊണ്ട് ചെയ്തിരിക്കുന്ന അതിമനോഹരമായ ഡിസൈൻ നമ്മൾക്ക് കാണാം.
2050 Sqft Modern Home Built For 25 Lakh Exterior
വീടിന്റെ പുറമെയുള്ള കൗതകരമായ കാഴ്ചയാണ് ജാലകങ്ങളുടെ ഡിസൈൻ. തടിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. വെട്ടുക്കല്ലിൽ വരുന്ന ട്രഡീഷണൽ ലുക്കാണ് ജാലകങ്ങളിലും കൊണ്ട് വരാൻ ഡിസൈനർ ശ്രെമിച്ചിട്ടുണ്ട്. ആ ശ്രെമം വിജയകരമാക്കാൻ സാധിച്ചുയെന്ന് കാണുമ്പോൾ തന്നെ മനസ്സിലാവും.
വീടിന്റെ ഇടത് വശത്തായിട്ടാണ് കാർ പോർച്ച് വരുന്നത്. അത്യാവശ്യം വലിയ വാഹനങ്ങൾ അടക്കം നിർത്തിടാനുള്ള ഒരു സ്പേസ് ഈയൊരു കാർ പോർച്ചിൽ കാണാൻ കഴിയുന്നതാണ്. ചെറിയ ഒരു സിറ്റ്ഔട്ടാണ് വീടിനു നൽകിരിക്കുന്നത് ഇരിപ്പിടത്തിനായി രണ്ട് കസേരകൾ നമ്മൾക്ക് കാണാൻ സാധിക്കും. മുൻവശത്ത് ഒരുപാട് പച്ചപ്പുകൾ നിറഞ്ഞു നിൽക്കുന്ന ചെടികൾ കാണാം.
വീടിനെ കൂടുതൽ മനോഹരമാക്കാൻ ഇവ സഹായിക്കുന്നു. ഫ്ലോറിൽ കുറച്ച് ഗ്രാനൈറ്റും ടൈൽസുമാണ് വിരിച്ചിരിക്കുന്നത്. മഹാഗണി തടിയിലാണ് പ്രധാന വാതിൽ നിർമ്മിച്ചിട്ടുള്ളത്. വാതിലിന്റെ ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈയൊരു മഹാഗണി തടി ഉപയോഗിച്ച് പ്രധാന വാതിൽ നിർമ്മിച്ചിട്ടുള്ളത്. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ പൂജ മുറിയാണ് കാണുന്നത്. വെട്ടുക്കല്ലുകൾ കൊണ്ട് നിർമ്മിച്ചിട്ടുള്ള നാൾ ചുവരുകളാണ് വീടിന്റെ ഉള്ളിൽ ഉള്ളത്. വളരെ മനോഹരമായിട്ട് തന്നെയാണ് ഡിസൈൻ ചെയ്തു വെച്ചിട്ടുളളത്. ഒരു ഡിസൈനർ എന്ന നിലയിൽ ആ ഡിസൈനറിന്റെ എല്ലാ കഴിവുകളും നമ്മൾക്ക് ഇവിടെ കാണാൻ കഴിയും.
2050 Sqft Modern Home Built For 25 Lakh Interior
സൂര്യപ്രകാശം ഉള്ളിലേക്ക്ക് കടക്കാനുള്ള ഒരുപാട് സംവിധാനങ്ങൾ നമ്മൾക്ക് ഇവിടെ കാണാം. ആവശ്യത്തിലധികം സൂര്യപ്രകാശവും, കാറ്റും ഉള്ളിലേക്ക് ലഭിക്കുന്നുണ്ട് എന്നതാണ് മറ്റൊരു സത്യം. ചുവരുകളിൽ മെറ്റൽ ആർട്ട് ചെയ്തിരിക്കുന്നത് കാണാം, അതും മികച്ച കോമ്പിനേഷനിൽ തന്നെ. ലിവിങ് ഹാളിലേക്ക് കടക്കുമ്പോൾ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് എൽ ആകൃതിയിൽ ചെയ്തിരിക്കുന്ന ഒരു സോഫ സെറ്റി തന്നെയാണ്. വീട്ടിൽ ഉള്ള ഒട്ടുമിക്ക ഫർണിച്ചറുകളും മെറ്റൽ ഫ്രെമിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതിലൂടെ ഒരുപാട് ചിലവ് കുറയ്ക്കാൻ കഴിയുമെന്നാണ് വസ്തുത. ലിവിങ് ഹാൾ വളരെ മനോഹരമായിട്ടാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ ആർക്കും ഇഷ്ടപ്പെടുന്ന കളർ കോമ്പിനേഷനുകൾ, ഫർണിച്ചറുകൾ തുടങ്ങിയവയാണ് ഇവിടെ കാണാൻ സാധിക്കുന്നത്. ഈയൊരു ഏരിയയിൽ തന്നെയാണ് ടീവി യൂണിറ്റ് വന്നിരിക്കുന്നത്. ടീവി യൂണിറ്റിന്റെ അടിയിലായി അത്യാവശ്യം സ്റ്റോറേജ് യൂണിറ്റ് കാണാം. ഇന്റീരിയർ ഡിസൈന്റെ ഭാഗമായി ചുവരുകളിൽ കൊടുത്തിരിക്കുന്ന ഫ്രെയിമിലാക്കിയ ചിത്രങ്ങൾ ലിവിങ് ഹാളിനെ കൂടുതൽ മനോഹരമാക്കുന്നു.
സീലിംഗ് വർക്കാണ് മറ്റൊരു ആകർഷിതമായ സംഭവം. കാണുമ്പോൾ നമ്മളുടെ മനസ്സിൽ ചോദിക്കുന്ന ഒരു ചോദ്യമാണ് എന്തുകൊണ്ടാണ് സീലിംഗ് വർക്ക് പൂർത്തീകരിക്കാത്തത്. എന്നാൽ ഡിസൈനർ ഈ രീതിയിൽ തന്നെ ചെയ്യാനാണ് ശ്രെമിച്ചത്. കൂടാതെ ട്രാക്കിംഗ് ലൈറ്റും നല്കിരിക്കുന്നത് കാണാം. ഡബിൾ ഹൈറ്റിലാണ് സീലിംഗ് വരുന്നത്. ട്രഡീഷണൽ ടച്ച് കൊണ്ടുവരാൻ വേണ്ടിയാണ് ഫ്ലോറിൽ വിരിച്ചിട്ടുള്ള 2*2 സൈസിൽ വരുന്ന ടൈൽസ് ഉപയോഗിച്ചിട്ടുള്ളത്. ലിവിങ് നിന്ന് ഡൈനിങ് ഹാളിലേക്ക് വരാൻ വേണ്ടി ഒരു ഓപ്പൺ സ്പേസാണ് നല്കിരിക്കുന്നത്. അത്യാവശ്യം ഇടം നിറഞ്ഞ ഒരു ഏരിയയാണ് ഈ വീട്ടിലെ ഡൈനിങ് ഹാൾ. രണ്ട് തടിയിൽ മേലെ ഗ്ലാസിൽ സ്റ്റിക്കർ വർക്ക് ചെയ്ത ഡൈനിങ് മേശയാണ് ഡൈനിങ് ഹാളിൽ ഒരുക്കിട്ടുളളത്. ആറ് പേർക്ക് ഇരിക്കാൻ സാധിക്കുന്ന ഒരു ഡൈനിങ് മേശയാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. വീടിന്റെ കൂടുതൽ വിശേഷങ്ങൾ വീഡിയോ കണ്ട് തന്നെ മനസ്സിലാക്കാം. Video Credit : Dr. Interior