സ്ഥല പരിമിതി ഇനിയൊരു പ്രശ്നമല്ല!! വെറും 6 സെന്റിൽ നിർമ്മിച്ച മാജിക്കൽ വീട്!! ഈ സ്വപ്ന ഭവനത്തിന്റെ വിശേഷങ്ങൾ അറിയാം!! | 2500 Sqft Modern Home In 6 Cent
2500 Sqft Modern Home In 6 Cent Details
2500 Sqft Modern Home In 6 Cent : നമ്മൾ സ്വപ്നം കണ്ടത് പോലെ ഒരു വീട് ലഭിച്ചാൽ അതിനേക്കാളും വലിയ സന്തോഷമില്ലെന്ന് പറയാം. അത്തരത്തിലുള്ള ഒരു വീടിന്റെ വിഷേശങ്ങളും മറ്റ് കഥകളുമാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. ആറ് സെന്റിൽ 2500 സ്‌ക്വയർ ഫീറ്റിൽ ഒരുപാട് ആർക്കിറ്റെക്റ്റ്ൽ എലെമെന്റ്സ് കൊണ്ടു വന്ന വീടാണ് നമ്മൾ ഇവിടെ ഉടനീളം കാണാൻ പോകുന്നത്. ഏകദേശം അമ്പത് ലക്ഷം രൂപയാണ് വീട് നിർമ്മിക്കാൻ ചിലവായത്. കൺസ്ട്രക്ഷൻ മാത്രമാണ് അമ്പത് ലക്ഷം രൂപ ചിലവായി വന്നത്. എന്നാൽ മതിൽ, ലാൻഡ്സ്‌കേപ്പ്, കാർ പോർച്ച് തുടങ്ങിയവ ഇടങ്ങൾക്ക് ഏകദേശം ചിലവായത് ആറ് ലക്ഷം രൂപയാണ് കൂടുതലായി വന്നത്.
2500 Sqft Modern Home In 6 Cent Exterior
വീടിന്റെ പുറമെ ഭാഗത്ത് മതിലിൽ മനോഹരമായ ഡിസൈനുകൾ നമ്മൾക്ക് കാണാൻ കഴിയും. ഗ്രേ, വൈറ്റ്, വുഡൻ ടച്ചിലാണ് ഇന്റീരിയർ, എക്സ്റ്റീരിയർ എന്നീ ഭാഗങ്ങൾ വരുന്നത് എലിവേഷന്റെ ഭാഗമായിട്ട് തന്നെ വാട്ടർ ബോഡി സിറ്റ്ഔട്ടിന്റെ അടുത്ത് വളരെ മനോഹരമായ ഡിസൈൻ ചെയ്തിരിക്കുന്നത് കാണാം. മുൻവശത്തിലെ മറ്റൊരു ആകർഷാകരമായ ഇടമാണ് കാർ പോർച്ച്. അത്യാവശ്യം സ്ഥലം ഉള്ള രീതിയിലാണ് വീട്ടിലെ കാർ പോർച്ച് സജ്ജീകരിച്ചിട്ടുള്ളത്. ഒന്നിൽ കൂടുതൽ വലിയ വാഹനങ്ങൾ നിർത്തിടാനുള്ള സ്ഥലം നമ്മൾക്ക് കാർ പോർച്ചിൽ കാണാൻ കഴിയുന്നത്.
ഇപ്പോൾ കാണുന്ന വീടുകളിൽ ഒരുപാട് ഇടം നൽകി വലിയ ഒരു സിറ്റ്ഔട്ട് പണിയതിന്റെ ആവശ്യമില്ല. സിറ്റ്ഔട്ടിന് ഒരുപാട് സ്പേസ് കളയണ്ട എന്നാണ് ഇപ്പോൾ വീട് നിർമ്മാതാക്കൾ അഭിപ്രായപ്പെടുന്നത്. ഇവിടെയും ചെറിയയൊരു സിറ്റ്ഔട്ട് കാണാം. ഇരിപ്പിടത്തിനായി രണ്ട് കസേരകൾ കാണാം. തേക്കിന്റെ തടിയിലാണ് വീടിന്റെ പ്രധാന വാതിൽ വരുന്നത്. 2.1 മീറ്റർ നീളത്തിലാണ് വീട്ടിലെ എല്ലാ വാതിലുകളും വരുന്നത്. ഇന്റീരിയറിലാണ് ഡിസൈനർസ് ഏറ്റവും കൂടുതൽ ശ്രദ്ധ നല്കിട്ടുള്ളത്. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ മനോഹരമായ കാഴ്ചകളാണ് കാണാൻ കഴിയുന്നത്.
2500 Sqft Modern Home In 6 Cent Interior
ആദ്യം തന്നെ കാണാൻ കഴിയുന്നത് വീടിന്റെ ഫോർമൽ ലിവിങ് ഏരിയയാണ്. ഭംഗിയായിട്ടാണ് ഫോർമൽ ലിവിങ് ഏരിയ ഡിസൈൻ ചെയ്തിട്ടുള്ളത്. അത്യാവശ്യം നല്ലൊരു ഹൈറ്റാണ് ഫോർമൽ ലിവിങ് ഏരിയയ്ക്ക് കൊടുത്തിട്ടുള്ളത്.തൊട്ട് അരികെ തന്നെ പൂജ ഇടം കാണാം. പൂജ ഇടത്തിനു വേണ്ടി മാത്രം സ്പേസ് കളഞ്ഞിട്ടില്ല. പുറത്തുള്ള വാട്ടർ ബോഡിയോട് ചേർന്ന് തന്നെയാണ് പൂജ സ്പേസ് ഒരുക്കിയിരിക്കുന്നത് . ഇന്റീരിയർ ഡിസൈൻ ഭാഗമായി ചുവരിൽ വാൾ പേപ്പർ ഡിസൈൻ കാണാൻ സാധിക്കും. മനോഹരമായ കാഴ്ചകളാണ് ഇവയെല്ലാം സമ്മാനിക്കുന്നത്. ഇവിടെ തന്നെയാണ് ടീവി യൂണിറ്റ് വന്നിട്ടുള്ളത്. വീട്ടിൽ ഉപയോഗിച്ചിരിക്കുന്ന ഓരോ ഉത്പനത്തിനും മികച്ച ക്വാളിറ്റിയുള്ളവ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. വുഡൻ പാറ്റേൺ ഉള്ള ടൈൽസാണ് ഫ്ലോറിൽ വിരിച്ചിരിക്കുന്നത്. ബ്രൗൺ, ബ്ലാക്ക് എന്നീ കോംബോയിലാണ് ഇവയെല്ലാം വരുന്നത്. ഇരിപ്പിടത്തിനായി സെറ്റിയും നമ്മൾക്ക് കാണാൻ കഴിയും. ഒരു ഭാഗത്ത് ഫ്രൂട്ടെഡ് പാനൽസാണ് ഉപയോഗിച്ചിരിക്കുന്നത്. അതിന്റെ ഇടയിലെല്ലാം ലൈറ്റും കാണാം.
അടുത്തതായി കാണാൻ കഴിയുന്നത് ഡൈനിങ് റൂമാണ്. ഡൈനിങ് റൂമിനോട് ചേർന്ന് തന്നെ പാത്യോ സ്പേസും ചെയ്തിരിക്കുന്നത് കാണാം. ഇതിലൂടെ അവശ്യത്തിലധികം വെളിച്ചവും കാറ്റും ഉള്ളിലേക്ക് പ്രവേശിക്കുന്നതാണ്. കൂടാതെ ഇതിന്റെ കൂടെ തന്നെ ഒരു വാഷ് കൗണ്ടറും സജ്ജീകരിച്ചിരിക്കുന്നത് കാണാം. നല്ല ഡിസൈനിലാണ് വാഷ് കൗണ്ടർ പണിതിരിക്കുന്നത്. കൂടെ തന്നെ സർക്കിൾ മിററും ഘടിപ്പിച്ചിട്ടുണ്ട്. ബെഞ്ചാണ് ഡൈനിങ് മേശയ്ക്ക് ഇരിപ്പിടത്തിനായി ഒരുക്കിട്ടുള്ളത്. അത്യാവശ്യം വലിയ ഒരു ഇടമായിട്ടാണ് ഡൈനിങ്ങ് ഹാൾ ചെയ്തിരിക്കുന്നത്. ആറിൽ കൂടുതൽ പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഇടം ഈയൊരു ഹാളിൽ കാണാൻ സാധിക്കും. ഒരു വീടിന്റെ പ്രധാന ഏരിയ ഏതാണെന്ന് ചോദിച്ചാൽ ഒരു ഉത്തരമേ ഉണ്ടാവുള്ളു, അടുക്കള തന്നെ. അടുക്കളയിൽ ചെയ്തിരിക്കുന്ന മനോഹരമായ ഡിസൈനുകളാണ് ഇവിടെ കാണുന്നത്. അവശ്യത്തിലേറെ സൗകര്യങ്ങളാണ് ഈയൊരു അടുക്കളയിലുള്ളത്. കൂടുതൽ വിശേഷങ്ങൾക്ക് വീഡിയോ തന്നെ മുഴുവൻ കാണാൻ ശ്രമിക്കുക . Video Credit : Veedu by Vishnu Vijayan