സാധാരണക്കാരന് ഒരു വിശാലമായ വീട്!! അതെ കേട്ടത് സത്യം തന്നെയാണ്; അതി മനോഹരമായ ഈ വീടാണ് നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം!! | 28 Lakh Home Build In 1350 Sqft
28 Lakh Home Build In 1350 Sqft : വീട്ടിലെ അംഗങ്ങളുടയെല്ലാം താൽപര്യങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് എല്ലാവിധ സൗകര്യങ്ങളോടും കൂടി ഒരു വീട് നിർമ്മിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതേസമയം കൃത്യമായ പ്ലാനിങ്ങോടു കൂടിയാണ് വീട് നിർമ്മാണം ആരംഭിക്കുന്നത് എങ്കിൽ ഉദ്ദേശിച്ച രീതിയിൽ തന്നെ കാര്യങ്ങൾ ചെയ്തുതീർക്കാൻ സാധിക്കുമെന്ന് കാണിച്ചു തരികയാണ് ഈയൊരു മനോഹര ഭവനത്തിന്റെ കാഴ്ചകൾ. അതേപ്പറ്റി വിശദമായി മനസ്സിലാക്കാം.
വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് മുറ്റം മുഴുവൻ മെറ്റൽ പാകി മനോഹരമാക്കിയിട്ടുണ്ട്. അവിടെനിന്നും പടിക്കെട്ടുകൾ കയറി എത്തിച്ചേരുക ഓപ്പൺ സ്റ്റൈലിൽ നീളത്തിൽ നിർമ്മിച്ചിട്ടുള്ള ഒരു സിറ്റൗട്ടിലേക്കാണ്. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ മനോഹരമായി സജ്ജീകരിച്ചിട്ടുള്ള ഒരു ലിവിങ് ഏരിയയിലേക്കാണ് എത്തിച്ചേരുക. ഇവിടെ അതിഥികളെ സ്വീകരിക്കാനായി ഇരിപ്പിടങ്ങളും മറ്റും ഭംഗിയായി അലങ്കരിച്ചിരിക്കുന്നു. ലിവിങ് ഏരിയയിൽ നിന്നും ഒരു പാർട്ടീഷൻ നൽകിയാണ് ഡൈനിങ് ഏരിയ ഒരുക്കിയിട്ടുള്ളത്. ഡൈനിങ് ഏരിയയുടെ അതേ സൈഡിൽ നിന്നു തന്നെയാണ് സ്റ്റെയർ ഏരിയയും നൽകിയിട്ടുള്ളത്. ഡൈനിങ് ഏരിയയുടെ കോർണർ സൈഡിലായി ഒരു വാഷ്ബേസിൻ നൽകിയിരിക്കുന്നു.
എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് തന്നെയാണ് ഈയൊരു വീടിന്റെ അടുക്കളയും നിർമ്മിച്ചിട്ടുള്ളത്. ഇവിടെ പാത്രങ്ങളും മറ്റും സൂക്ഷിക്കാനായി ധാരാളം വാർഡ്രോബുകൾ സജ്ജീകരിച്ചിട്ടുണ്ട്. രണ്ടു ബെഡ്റൂമുകളാണ് ഈ ഒരു വീടിനുള്ളത്. അത്യാവശ്യം വിശാലത തോന്നിപ്പിക്കുന്ന രീതിയിൽ വാർഡ്രോബുകളും മറ്റും നൽകിക്കൊണ്ടുതന്നെയാണ് രണ്ടു ബെഡ്റൂമുകളും ഒരുക്കിയിട്ടുള്ളത്.
മാത്രമല്ല അറ്റാച്ചഡ് ബാത്റൂം സൗകര്യവും ബെഡ്റൂമുകൾക്ക് നൽകിയിരിക്കുന്നു.സ്റ്റെയർ ഏരിയ കയറി മുകളിൽ എത്തിച്ചേരുമ്പോൾ ഒരു ഓപ്പൺ ടെറസാണ് നൽകിയിട്ടുള്ളത്. ഭാവിയിൽ കൂടുതൽ റൂമുകൾ വീടിന് ആവശ്യമാണെങ്കിൽ ഈ ഒരു അപ്പർ ഏരിയ അതിനായി ഉപയോഗപ്പെടുത്താവുന്നതാണ്. 1350 സ്ക്വയർഫീറ്റിൽ നിർമ്മിച്ചിട്ടുള്ള ഈ ഒരു വീടിന്റെ ആകെ നിർമ്മാണ ചിലവ് 28 ലക്ഷം രൂപയാണ്. വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Video credit: Nishas Dream World