ആരും കൊതിക്കുന്ന സുന്ദര ഭവനം! 10 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളും ഉള്ള അടിപൊളി വീട്!! | 3 Cent Modern Home for 10 Lakh

0

3 Cent Modern Home for 10 Lakh : കുറഞ്ഞ സ്ഥലത്തും മനോഹരമായ വീടുകൾ പണിയാനായി സാധിക്കും. എന്നാൽ അതിന് കൃത്യമായ ഒരു പ്ലാൻ ആവശ്യമാണെന്ന് മാത്രം. അത്തരത്തിൽ വെറും മൂന്ന് സെന്റ് സ്ഥലത്ത് മനോഹരമായി പണിതുയർത്തിയ ‘ നിവൃതി’ എന്ന കുഞ്ഞു വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.

മെറ്റൽ പാകിയ മുറ്റത്തുbനിന്നും മുൻപോട്ട് പ്രവേശിക്കുമ്പോൾ ഒരു ചെറിയ സിറ്റൗട്ടിലേക്ക് ആണ് എത്തിച്ചേരുക. ഇവിടെ അതിഥികളെ സ്വീകരിക്കാനായി ചെയറുകൾ എല്ലാം ഒരുക്കിയിട്ടുണ്ട്. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു ലിവിങ് കം ഡൈനിങ് ഏരിയയിലേക്കാണ് എത്തിച്ചേരുക.

 3 Cent Modern Home for 10 Lakh
3 Cent Modern Home for 10 Lakh

ലിവിങ് ഏരിയക്കായി മാറ്റിവെച്ച ഭാഗത്ത് ഒരു ചെറിയ സോഫ സെറ്റ് ചെയ്തു നൽകിയിട്ടുണ്ട്. പാർട്ടീഷൻ ചെയ്ത ഭാഗത്തായി ഒരു ഡൈനിങ് ഏരിയ,വാഷ് ഏരിയ എന്നിവ നൽകിയിട്ടുണ്ട്. അതിനോട് ചേർന്ന് തന്നെയാണ് ഓപ്പൺ സ്റ്റൈലിൽ ഒരുക്കിയിട്ടുള്ള ഒരു ചെറിയ കിച്ചനും കാണാൻ സാധിക്കുക. ഇവിടെ ലൈറ്റ് ഗ്രീൻ നിറത്തിലുള്ള ഇന്റീരിയർ വർക്കാണ് നൽകിയിട്ടുള്ളത്.

രണ്ട് ബെഡ്റൂമുകളോട് കൂടി നിർമിച്ചിട്ടുള്ള ഈയൊരു വീടിന്റെ ആദ്യത്തെ ബെഡ്റൂം വിശാലവും അറ്റാച്ചഡ് ബാത്ത് റൂം സൗകര്യത്തോടു കൂടിയുമാണ് നിർമ്മിച്ചിട്ടുള്ളത്. കുട്ടികൾക്കായി നിർമ്മിച്ചിട്ടുള്ള രണ്ടാമത്തെ ബെഡ്റൂമിൽ ഒരു സ്റ്റഡി ഏരിയക്കും ഇടം കണ്ടെത്തിയിരിക്കുന്നു. ഇത്തരത്തിൽ ആവശ്യങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകിക്കൊണ്ട് സ്ഥലപരിമിതി മറികടന്ന് നിർമ്മിച്ചിട്ടുള്ള ഈ വീടിന്റെ ആകെ നിർമ്മാണ ചിലവ് പത്തുലക്ഷം രൂപയാണ്. വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Credit: Home Pictures

Readmore : 4 സെന്റിലും രണ്ട് നില വീടോ..! 1100 സ്ക്വയർ ഫീറ്റിൽ പണി കഴിഞ്ഞ അതിമനോഹരമായ കൊച്ചു വീട്!!

നിങ്ങൾ അന്വേഷിച്ചു നടന്ന ആ ട്രെൻഡിങ് വീട് ഇതാ !! ഒരു കുഞ്ഞു വീടിന്റെ വലിയ വിശേഷങ്ങൾ അറിയാം!!

Leave A Reply

Your email address will not be published.