ഇത്രയും ചിലവ് കുറഞ്ഞ വീട് വേറെയില്ല!! ഒരു സാധാരണക്കാരന്റെ വീട് ഇതാ; വീട് പണിയാൻ മടിച്ചു നിൽക്കുന്നവർ ഇത് മാതൃകയാക്കാം!! | 3 Lakh Small Budget Home Video
3 Lakh Small Budget Home Video : ചെറുതാണെങ്കിലും ഒരു വീട് നിർമ്മിക്കുമ്പോൾ എല്ലാവിധ സൗകര്യങ്ങളും വേണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. പലർക്കും പല ആവശ്യങ്ങളായിരിക്കും വീടെന്ന സ്വപ്നത്തിലേക്ക് എത്തിച്ചേരാനുള്ള പ്രചോദനം. അത്തരത്തിൽ ഒരു താൽക്കാലിക ഹൗസ് എന്ന രീതിയിൽ നിർമ്മിച്ചിട്ടുള്ള ഒരു ചെറിയ വീടിന്റെ കാഴ്ചകളിലേക്ക് കടക്കാം. വീടിനോട് ചേർന്ന് കാടും പച്ചപ്പും നിറഞ്ഞുനിൽക്കുന്ന ഒരു മനോഹര കാഴ്ചയാണ് ഈ വീടിന്റെ പുറംഭാഗം ദൃശ്യം നമുക്ക് നൽകുക.
മണ്ണിട്ട് പാകിയ മുറ്റത്ത് നിന്നും ഒരു ചെറിയ സിറ്റൗട്ടിലേക്കാണ് എത്തിച്ചേരുക. അവിടെ നിന്നും പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു ചെറിയ ലിവിങ് ഏരിയ നൽകിയിരിക്കുന്നു. ഒരു ലിവിങ് ഏരിയ എന്നതിൽ ഉപരി ഇവിടെ ഒരു കട്ടിൽ ഇട്ട് നൽകിയതു കൊണ്ട് തന്നെ ഡൈനിങ് ഏരിയയായും ആവശ്യാനുസരണം ഉപയോഗപ്പെടുത്താം.അവിടെ നിന്നും കുറച്ച് മാറി ഒരു ചെറിയ അടുക്കള,വർക്ക് ഏരിയ എന്നിവയ്ക്കും ഇടം കണ്ടെത്തിയിട്ടുണ്ട്. ചെറിയതാണെങ്കിലും അടുക്കളയിൽ സിങ്ക്, ബാർഡ്രോബുകൾ എന്നിവയെല്ലാം ആവശ്യാനുസരണം സജ്ജീകരിച്ചു നൽകിയിട്ടുണ്ട്.
ലിവിങ് ഏരിയയിൽ നിന്നും നേരെ മുന്നോട്ട് പ്രവേശിക്കുമ്പോൾ ഒരു കോമൺ ടോയ്ലറ്റ് നൽകിയിട്ടുണ്ട്. അതിനോട് ചേർന്ന് തന്നെ അത്യാവശ്യം വലിപ്പത്തിൽ ഒരു ബെഡ്റൂമും നൽകിയിരിക്കുന്നു. ബെഡ്റൂമിൽ ഒരു കട്ടിൽ ഇടുന്നതിനും, സാധനങ്ങൾ അടുക്കി വക്കുന്നതിനുമുള്ള സൗകര്യങ്ങൾ നൽകിയിട്ടുണ്ട്.താൽക്കാലികമായി താമസിക്കാനുള്ള ഒരു ഭവനം എന്ന രീതിയിലാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത് എങ്കിലും എല്ലാവിധ സൗകര്യങ്ങളും ഇവിടെ നൽകിയിരിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
കൂടാതെ വീടിന് ചുറ്റും ധാരാളം പച്ചപ്പും നിറഞ്ഞുനിൽക്കുന്നു. വീടിന്റെ നിർമ്മാണ ചിലവ് ചുരുക്കാനായി ജനാലകളിൽ അലുമിനിയവും റൂഫിൽ അസ്ബറ്റോസ് ഷീറ്റുമാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ഇത്തരത്തിൽ ചിലവ് ചുരുക്കി മനോഹരമായി പണിത വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : PB vlogs