പാവങ്ങളെ നിങ്ങൾക്ക് വീട് പണിയാം..; വെറും 4 ലക്ഷം രൂപയ്ക്ക് മുഴുവൻ പണികളും കഴിഞ്ഞ അടിപൊളി വീട്!! | 4 Lakh Small Home Build
4 Lakh Small Home Build : വളരെ ചെറുതാണെങ്കിലും സമാധാനത്തോടെയും, സന്തോഷത്തോടെയും ജീവിക്കാൻ ഒരു വീട് സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും ഭൂരിപക്ഷം മലയാളികളും. എന്നാൽ പലർക്കും വീട് വയ്ക്കുന്നതിനായി കടമെടുക്കാൻ വലിയ താല്പര്യമുണ്ടാകാറില്ല. അത്തരം ആളുകൾക്ക് തീർച്ചയായും മാതൃകയാക്കാവുന്ന ഒരു മനോഹര ഭവനത്തിന്റെ കാഴ്ചകളിലേക്ക് കടക്കാം.
ഈ വീടിന്റെ ഏറ്റവും വലിയ പ്രത്യേകത പരിമിതമായ സ്ഥലത്ത് പഴമ നിലനിർത്തിക്കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഒരു കെട്ടിടമാണ് ഇതെന്നത് തന്നെയാണ്. വീടിന്റെ പുറം ഭാഗത്തുനിന്ന് നോക്കുമ്പോൾ തന്നെ പഴമ നിലനിർത്തി കൊണ്ടാണ് വീടിന്റെ നിർമ്മാണം നടത്തിയിട്ടുള്ളത് എന്ന കാര്യം മനസ്സിലാക്കാം. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്തായി മീഡിയം സൈസിൽ ഒരു സിറ്റൗട്ട് നൽകിയിട്ടുണ്ട്. ഇവിടെ ഫ്ലോറിങ്ങിൽ ഡാർക്ക് ഗ്രേ നിറത്തിലുള്ള ടൈലുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
സിറ്റൗട്ടിൽ നൽകിയിട്ടുള്ള സ്ലാബിന്റെ ചുറ്റുമായി തൂണുകൾ നൽകി മനോഹരമാക്കിയിരിക്കുന്നു. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ഒരു ലിവിങ് ഏരിയയിലേക്കാണ് എത്തിച്ചേരുക. ലിവിങ് ഏരിയയുടെ വലതു വശത്തായി ഒരു ബെഡ്റൂം,മറുഭാഗത്തായി രണ്ടു ബെഡ്റൂമുകൾ എന്ന രീതിയിൽ സജ്ജീകരിച്ചിരിക്കുന്നു. ലിവിങ് ഏരിയയുടെ കോർണർ സൈഡിലായി തന്നെ ഒരു ചെറിയ വാഷ് ഏരിയ,കോമൺ ടോയ്ലറ്റ് എന്നിവ നൽകിയിട്ടുണ്ട്.
വളരെ ചെറുതാണെങ്കിലും മൂന്ന് ബെഡ്റൂമുകളോട് കൂടി തന്നെയാണ് ഈയൊരു വീട് നിർമ്മിച്ചിട്ടുള്ളത്. എല്ലാ ബെഡ്റൂമുകളിലും നല്ല രീതിയിൽ വെളിച്ചവും,വായു സഞ്ചാരവും ലഭിക്കാനായി രണ്ടു ജനാലകൾ വീതം നൽകിയിരിക്കുന്നു. അത്യാവിശ്യം സൗകര്യങ്ങളെല്ലാം നൽകിക്കൊണ്ട് തന്നെയാണ് വീടിന്റെ അടുക്കളയും ഒരുക്കിയിട്ടുള്ളത്. അവിടെനിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ ചുറ്റും നെറ്റ് കെട്ടി വീടിന് കൂടുതൽ സുരക്ഷിതത്വം ഉറപ്പു വരുത്തിയിട്ടുണ്ട് . വീടിന്റെ റൂഫിങ്ങിനായി ഓടാണ് ഉപയോഗിച്ചിട്ടുള്ളത് എങ്കിലും ഉൾഭാഗത്തുനിന്ന് നോക്കുമ്പോൾ സീലിംഗ് വർക്കുകൾക്കാണ് പ്രാധാന്യം നൽകിയിട്ടുള്ളത് എന്നാണ് തോന്നുക. ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി നിർമിച്ചിട്ടുള്ള ഈ ഒരു വീടിന്റെ ആകെ നിർമ്മാണ ചിലവ് നാല് ലക്ഷം രൂപയാണ്. വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Video credit : PB vlogs