കുറഞ്ഞ ചിലവിൽ നിർമ്മിച്ച മഞ്ഞ് തുള്ളി പോലൊരു വീട്!! വെറും മൂന്നര ലക്ഷം രൂപയിൽ പണി കഴിഞ്ഞ കുഞ്ഞൻ വീട് കാണാം!! | 400 Sqft Home Built In 10 Cent
400 Sqft Home Built In 10 Cent : ചെറുതാണെങ്കിലും സ്വന്തമായി ഒരു വീട് വേണമെന്ന് ആഗ്രഹിക്കുന്നവരാണല്ലോ നമ്മളെല്ലാവരും. എന്നാൽ അത്യാവശ്യം സൗകര്യങ്ങളെല്ലാം നൽകിക്കൊണ്ട് ഉദ്ദേശിച്ച ബഡ്ജറ്റിൽ ഒരു വീട് പണിതെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വളരെ കുറഞ്ഞ ചിലവിൽ മനോഹരമായി പണിതെടുത്ത ഒരു വീടിന്റെ വിശേഷങ്ങളിലേക്ക് പോകാം.
ഈയൊരു മനോഹര വീട് സ്ഥിതിചെയ്യുന്നത് കഞ്ഞിക്കുഴിയിലാണ്. ആർഭാടങ്ങളിലല്ല ആവശ്യങ്ങളിലാണ് കാര്യമെന്ന് തെളിയിക്കുന്ന രീതിയിലാണ് വീടിന്റെ നിർമ്മാണ രീതി. മുറ്റത്ത് നിന്നും വീടിന്റെ പുറം ഭാഗത്തേക്ക് നോക്കുമ്പോൾ ഒരു കൊളോണയിൽ ശൈലിയാണ് വീടിന്റെ രൂപം. മുറ്റം കടന്ന് മുന്നോട്ടു പോകുമ്പോൾ നീളത്തിൽ ഒരു ചെറിയ കോറിഡോർ നൽകിയിരിക്കുന്നു. അവിടെനിന്നും പ്രധാന വാതിൽ കടന്ന് എത്തിച്ചേരുന്നത് ഒരു ചെറിയ ലിവിങ് ഏരിയയിലേക്കാണ്. നീളത്തിൽ നൽകിയിരിക്കുന്ന ലിവിങ് ഏരിയയുടെ അറ്റാത്തായി ഒരു ചെറിയ ഡൈനിങ് സ്പേസും, ടിവി യൂണിറ്റും ഒരുക്കിയിരിക്കുന്നു.
ഇവിടെനിന്നും കുറച്ചു മുന്നോട്ടു മാറിയാണ് വീടിന്റെ ബെഡ്റൂം നൽകിയിട്ടുള്ളത്. ചെറുതാണെങ്കിലും എല്ലാ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ട് തന്നെയാണ് ബെഡ്റൂം നിർമിച്ചിട്ടുള്ളത്. ബെഡ്റൂമിനോട് ചേർന്ന് തന്നെ ഒരു അറ്റാച്ച്ഡ് ബാത്റൂം സൗകര്യം നൽകിയിരിക്കുന്നു. ബെഡ്റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ ഇടതുവശത്തായി അത്യാവശ്യം വലിപ്പത്തിൽ തന്നെ ഒരു വിശാലമായ അടുക്കളയ്ക്ക് ഇടം കണ്ടെത്തിയിട്ടുണ്ട്. പാത്രങ്ങൾ വയ്ക്കാനും മറ്റുമായി ധാരാളം റാക്കുകളെല്ലാം ഇവിടെ സജ്ജീകരിച്ചു നൽകിയിരിക്കുന്നു.
അടുക്കളയിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്ന ഭാഗത്താണ് വാഷിംഗ് മെഷീൻ വയ്ക്കാനുള്ള ഭാഗം സെറ്റ് ചെയ്തിട്ടുള്ളത്. നിർമ്മാണ ചിലവ് ചുരുക്കാനായി വീടിന്റെ ഭിത്തികളിൽ വീ ബോർഡാണ് ഉപയോഗിച്ചിട്ടുള്ളത്. കൂടാതെ വീടിന്റെ മേൽക്കൂര നിർമിക്കാനായി ട്രസ് വർക്ക് ചെയ്ത് അതിനു മുകളിൽ പഴയ ഓടുകൾ പെയിന്റ് ചെയ്ത് സെറ്റ് ചെയ്തിരിക്കുന്നു. ഇത്തരത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടി മനോഹരമായി പണിത ഈ ഒരു വീടിന് വെറും മൂന്നര ലക്ഷം രൂപ മാത്രമാണ് ചിലവ് വന്നത് എന്നാണ് വീട്ടുടമസ്ഥൻ അരുൺ പറയുന്നത്. വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്.video credit : PADINJATTINI