400 വർഷം പഴക്കമുള്ള ഒരു അതി മനോഹര ഭവനം!! പറയാനും കേൾക്കാനും ഒരുപാട് കഥകൾ; കൗതുകം ഒളിപ്പിച്ച വീട് കണ്ടോ!! | 400 Years Old Traditional House
400 Years Old Traditional House : ഇന്നത്തെ കാലത്ത് കൂടുതൽ പേർക്കും മോഡേൺ ശൈലിയിലുള്ള വീടുകൾ നിർമ്മിക്കാനാണ് താല്പര്യം. വീടിന്റെ പുറം ഭാഗത്ത് ചെറിയ രീതിയിലുള്ള പഴമയുടെ ടച്ച് നൽകാൻ എല്ലാവർക്കും താല്പര്യമുണ്ടെങ്കിലും പഴയ വീടുകൾ പരിപാലിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ വീടിന്റെ കാലപ്പഴക്കത്തിന് യാതൊരു പ്രാധാന്യവും നൽകേണ്ടതില്ല എന്ന് തെളിയിക്കുകയാണ് 400 വർഷം പഴക്കമുള്ള ഒരു മനോഹര വീട്. വീടിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക് കടക്കാം.
പഴയ വീടിന്റെ സൗകര്യങ്ങളിലും, രൂപത്തിലും വലിയ രീതിയിലുള്ള മാറ്റങ്ങളൊന്നും വരുത്താതെ തന്നെ വീടിനെ നിലനിർത്തിയിരിക്കുന്നു എന്നതാണ് ഈ വീടിന്റെ പ്രധാന പ്രത്യേകത. വീടിന്റെ ചുറ്റും നിറയെ പച്ചപ്പും മരങ്ങളും തിങ്ങി നിറഞ്ഞു നിൽക്കുന്നു. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ലാറ്ററേറ്റ് സ്റ്റോണുകളും പച്ചപ്പുല്ലും പാകി മോഡേൺ രീതിയിലേക്ക് മാറ്റിയെടുത്തിട്ടുണ്ട്. എന്നാൽ വീടിന്റെ മുൻവശത്തായി വച്ചിട്ടുള്ള ഒരു വലിയ ഉരുളി പണ്ടുകാലം തൊട്ട് തന്നെ വീട്ടിൽ ഉണ്ടായിരുന്നതായിരുന്നു. അതിൽ വെള്ളം നിറച്ച് താമര വളർത്തിയിരിക്കുന്നു.
ഇപ്പോഴത്തെ വീടുകളിൽ നിന്നും വ്യത്യസ്തമായി വീടിനോട് ചേർന്നല്ല അടുക്കളയ്ക്ക് ഇടം കണ്ടെത്തിയിട്ടുള്ളത്. പകരം വീടിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും അല്പം മാറിയാണ് പഴയ രീതിയിലുള്ള അടുക്കള നിർമ്മിച്ചിട്ടുള്ളത്. അടുക്കളയിലേക്ക് പ്രവേശിക്കണമെങ്കിൽ കുറച്ച് കുനിഞ്ഞു വേണം കയറാൻ. വീടിന്റെ മറുവശത്തായി പഴയ തൊഴുത്തും അതേ രീതിയിൽ തന്നെ നിലനിർത്തിയിട്ടുണ്ട്.
വീടിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ പഴയ തടിയിൽ നിർമ്മിച്ച ഫർണിച്ചറുകളും, തട്ടുമെല്ലാം അതേ രീതിയിൽ തന്നെ കാണാനായി സാധിക്കും. ഇവയ്ക്കെല്ലാം ഇപ്പോഴും പഴയ അതെ കാഠിന്യം തന്നെയുണ്ട് എന്നതാണ് വീട്ടുകാരുടെ അഭിപ്രായം. പണ്ടുകാലത്തെ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും അനുസൃതമായാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത്. വീടിനകത്ത് വിശാലമായ അകത്തളങ്ങളും, ബെഡ്റൂമുകളും, നീണ്ട വരാന്തകളും നൽകിയിരിക്കുന്നത് ഏതൊരാളിലും കൗതുകമുണർത്തുന്ന കാഴ്ചകൾ തന്നെയാണ്. പഴമയുടെ പൊലിമ അതേപടി നിലനിർത്തിക്കൊണ്ട് മോഡേൺ സൗകര്യങ്ങളെല്ലാം നൽകി നിർമ്മിച്ചിട്ടുള്ള ഈയൊരു മനോഹര വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : come on everybody