ഒരു സെന്റ് സ്ഥലത്ത് ചിലവ് കുറച്ച് നിർമ്മിച്ച ഒരു മനോഹര ഭവനം! നിങ്ങളെ ഞെട്ടിക്കും ഈ അത്ഭുത വീട്!! | 419 Sqft Low Budget Friendly Home For 7 Lakh
419 Sqft Low Budget Friendly Home For 7 Lakh : വീട് നിർമ്മാണത്തിന്റെ ചിലവ് കുറയ്ക്കാനായി പല വഴികളും പരീക്ഷിച്ചു പരാജയപ്പെട്ടവരായിരിക്കും കൂടുതൽ പേരും . എന്നാൽ വെറും ഒരു സെന്റ് സ്ഥലത്ത് എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള ഒരു കുഞ്ഞു വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.
വൈറ്റ് നിറത്തിലുള്ള പെയിന്റ് നൽകി മനോഹരമായി വീടിന്റെ എക്സ്റ്റീരിയർ ഒരുക്കിയിരിക്കുന്നു. ചെറിയ ഒരു സ്റ്റെപ്പ് നൽകി കൊണ്ടാണ് വീടിന്റെ മുൻഭാഗം നിർമ്മിച്ചിട്ടുള്ളത്. അവിടെനിന്നും പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ നീളത്തിൽ സെറ്റ് ചെയ്തിട്ടുള്ള ഒരു ഹോളാണ് കാണാൻ സാധിക്കുക.

അതിന്റെ ഒരുവശത്തായി ഒരു ബെഡ്റൂമും അതിനോട് ചേർന്ന് തന്നെ ഒരു ചെറിയ വാഷ് ഏരിയയും നൽകിയിരിക്കുന്നു. ഹോളിന്റെ നേരെ മുൻവശത്തേക്ക് വരുന്ന രീതിയിലാണ് വീടിന്റെ അടുക്കള ഒരുക്കിയിട്ടുള്ളത്. ഇവിടെ പാത്രങ്ങളും മറ്റും സൂക്ഷിക്കാനായി കൃത്യമായ പാർട്ടീഷനുകളും നൽകിയിട്ടുണ്ട്. ഈ വീടിന്റെ രണ്ടു ബെഡ്റൂമുകളും അറ്റാച്ച്ഡ് ബാത്ത് റൂം സൗകര്യത്തോടു കൂടിയാണ് നിർമ്മിച്ചിട്ടുള്ളത്.
കൂടാതെ സാധനങ്ങളും മറ്റും സൂക്ഷിക്കുന്നതിനുള്ള ബവാർഡ്രോബുകളും, കട്ടിലിടാനുള്ള സ്ഥലവുമെല്ലാം കൃത്യമായി തന്നെ സജ്ജീകരിച്ചു നൽകിയിട്ടുണ്ട്. വീടിനകത്തേക്ക് നല്ല രീതിയിൽ വായുവും വെളിച്ചവും ലഭിക്കാവുന്ന രീതിയിലാണ് വീടിന്റെ ജനാലകൾ നിർമ്മിച്ചിട്ടുള്ളത്. ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് മനോഹരമായി പണി തീർത്തിട്ടുള്ള ഈയൊരു വീടിന്റെ ആകെ നിർമ്മാണ ചിലവ് 7 ലക്ഷം രൂപയാണ്. വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Credit: Nishas Dream World
Readmore : 4 സെന്റിലും രണ്ട് നില വീടോ..! 1100 സ്ക്വയർ ഫീറ്റിൽ പണി കഴിഞ്ഞ അതിമനോഹരമായ കൊച്ചു വീട്!!
നിങ്ങൾ അന്വേഷിച്ചു നടന്ന ആ ട്രെൻഡിങ് വീട് ഇതാ !! ഒരു കുഞ്ഞു വീടിന്റെ വലിയ വിശേഷങ്ങൾ അറിയാം!!