കുറഞ്ഞ തുകയ്ക്ക് ഒരു കുഞ്ഞൻ വീട്!! വെറും ഒന്നര സെനറ്റ് സ്ഥലത്ത് പണി കഴിഞ്ഞ അത്ഭുതവീട്; ഇനി സ്ഥല പരിമിതി ഒരു വിഷയമല്ല!! | 450 sqft Home Bulit In 1.5 Cent
450 sqft Home Bulit In 1.5 Cent
450 sqft Home Bulit In 1.5 Cent : ഒരു വീട് നിർമ്മിക്കുമ്പോൾ തിരഞ്ഞെടുക്കുന്ന പ്ലോട്ടിന്റെ ആകൃതിക്കും,സ്ഥലത്തിനുമെല്ലാം വളരെയധികം പ്രാധാന്യമുണ്ട്. മിക്കപ്പോഴും വീട് വെക്കാനായി തിരഞ്ഞെടുക്കുന്ന സ്ഥലത്തിന്റെ ആകൃതി വീട് നിർമ്മാണത്തിൽ ഒരു വില്ലനായി തന്നെ മാറാറുണ്ട്. അത്തരത്തിൽ റൗണ്ട് പ്ലോട്ടിൽ ഒരു ഇരുനില വീട് നിർമ്മിക്കുക എന്നത് അത്ര പെട്ടെന്നൊന്നും ചെയ്തെടുക്കാൻ സാധിക്കുന്ന കാര്യമല്ല. എന്നാൽ ഒന്നര സെന്റ് സ്ഥലത്ത് റൗണ്ട് പ്ലോട്ടിൽ ഒരു ഇരുനില വീട് നിർമ്മിക്കാമെന്ന് നമുക്ക് കാണിച്ച് തരികയാണ് പാലക്കാട് ജില്ലയിലെ മണ്ണൂരിൽ സ്ഥിതിചെയ്യുന്ന ഒരു വീട്. വീടിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക് കടക്കാം.
പ്ലോട്ടിന്റെ ഷേയ്പ്പ് റൗണ്ട് ആയതുകൊണ്ട് തന്നെ വീട് നിർമ്മിക്കുമ്പോൾ ഒരുപാട് പരിമിതികൾ തരണം ചെയ്യേണ്ടതായി വരും. പ്രത്യേകിച്ച് ഈയൊരു വീടിന്റെ മുൻവശത്തിലൂടെ പ്രധാന റോഡ് കടന്നുപോകുന്നുണ്ട്. അവിടെനിന്നും മൂന്ന് മീറ്റർ അകലം ഇട്ടുകൊണ്ടാണ് വീടിന്റെ നിർമ്മാണം നടത്തിയിട്ടുള്ളത്. ഗേറ്റ് തുറന്ന് മുറ്റത്തിലേക്ക് പ്രവേശിക്കുമ്പോൾ ചുറ്റും മെറ്റൽ പാകി ഭംഗിയാക്കിയിരിക്കുന്നു. അവിടെനിന്നും പ്രവേശിക്കുന്നത് അത്യാവശ്യം വലിപ്പം നൽകിയിട്ടുള്ള ഒരു വരാന്തയിലേക്കാണ്. ഇവിടെ ഒരു ചെറിയ കട്ടിലും സജ്ജീകരിച്ചു നൽകിയിട്ടുണ്ട്.
450 sqft Home Bulit In 1.5 Cent
പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ സ്വീകരണം മുറിക്ക് വലിയ പ്രാധാന്യമൊന്നും നൽകിയിട്ടില്ല. അതേസമയം ഉള്ള സ്ഥലം എങ്ങിനെ അത്യാവശ്യ കാര്യങ്ങൾക്കായി ഉപയോഗപ്പെടുത്താം എന്നതിനുള്ള ഒരു മാതൃക കൂടിയാണ് ഈ വീട്. പ്രധാന വാതിലിൽ നിന്നും പ്രവേശിക്കുന്ന ഭാഗത്ത് തന്നെ ഒരു ഡൈനിങ് ഏരിയ, അവിടെ നിന്നും ഇടത്തോട്ട് പ്രവേശിക്കുമ്പോൾ ഒരു ചെറിയ പൂജാമുറിക്കുള്ള ഇടം, അടുക്കള എന്നിവയ്ക്ക് സ്ഥാനം കണ്ടെത്തിയിരിക്കുന്നു. ഹാളിൽ തന്നെ ഒരാൾക്ക് കിടക്കാവുന്ന രീതിയിൽ ഒരു കട്ടിൽ സജ്ജീകരിച്ചു നൽകിയിട്ടുണ്ട്. ഹാളിനെ വ്യത്യസ്ത പാർട്ടുകളാക്കി മാറ്റി കൊണ്ടാണ് ഓരോ ആവശ്യങ്ങൾക്കും പ്രത്യേക ഇടങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
ഹാളിൽ നിന്നു തന്നെയാണ് സ്റ്റെയർ കേയ്സും നൽകിയിട്ടുള്ളത്. സ്റ്റെയർസ് കയറി അപ്പർ ലിവിങ്ങിലേക്ക് എത്തുമ്പോൾ അവിടെ ഒരു ബെഡ്റൂമും,ബാത്റൂമും നൽകിയിരിക്കുന്നു. അത്യാവശ്യം വലിപ്പമുള്ള രീതിയിൽ തന്നെയാണ് ബെഡ്റൂമിനും, ബാത്റൂമിനുമെല്ലാം ഇടം കണ്ടെത്തിയിട്ടുള്ളത്. അതോടൊപ്പം പുറത്തെ കാഴ്ചകൾ ആസ്വദിക്കാനായി ഒരു ചെറിയ ബാൽക്കണിക്ക് കൂടി ഇവിടെ ഇടം കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ പ്ലോട്ടിന്റെ ആകൃതി കണക്കിലെടുത്ത് സ്ഥല പരിമിതി തരണം ചെയ്തുകൊണ്ട് നിർമ്മിച്ച ഈയൊരു വീട് അത്യാവശ്യം സൗകര്യങ്ങളെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുതന്നെയാണ് നിർമ്മാണം നടത്തിയിട്ടുള്ളത്.450 സ്ക്വയർ ഫീറ്റിലാണ് ഈയൊരു ഇരുനില വീട് ഡിസൈൻ ചെയ്തിട്ടുള്ളത്. വീടിന്റെ കൂടുതൽ വിശേഷങ്ങൾ കണ്ടറിയാനായി വീഡിയോ കാണാവുന്നതാണ്. video credit : Sthapathi Designers & Constructions.