ലോൺ എടുക്കണ്ട, കടം വാങ്ങേണ്ട.. വെറും 5 ലക്ഷം രൂപ ഉണ്ടായാൽ സർവ്വ സൗകര്യങ്ങളും കൂടിയ ഇങ്ങനെ ഒരു വീട് പണിയാം!! | 580 Sqft Low Budget Home Build For 5 Lakh
580 Sqft Low Budget Home Build For 5 Lakh : ചെറുതാണെങ്കിലും വൃത്തിയോടും, ഭംഗിയോടും കൂടി വയ്ക്കാവുന്ന ഒരു വീട് സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. ബാങ്കുകളിൽ നിന്നും മറ്റും ലോണെടുത്ത് വൻ ആഡംബരം നൽകി വീട് പണിയുമ്പോൾ മിക്കപ്പോഴും പിന്നീടത് ഒരു ബാധ്യതയായി മാറാറുണ്ട്.അതേ സമയം ആവശ്യമുള്ള സൗകര്യങ്ങളെല്ലാം നൽകിക്കൊണ്ട് വളരെ കുറഞ്ഞ ബഡ്ജറ്റിൽ മനോഹരമായി പണിത ഒരു വീടിന്റെ വിശേഷങ്ങളിലേക്ക് കടക്കാം.
വീടിനു ചുറ്റും നിറയെ പച്ചപ്പും പ്രകൃതിരമണീയതയും ഒത്തിണങ്ങിയ ഒരു സ്ഥലത്താണ് ഈയൊരു കുഞ്ഞു വീട് സ്ഥിതി ചെയ്യുന്നത്. വീടിന്റെ മുറ്റത്തേക്ക് പ്രവേശിക്കുമ്പോൾ മെറ്റൽ പാകി മനോഹരമാക്കിയിരിക്കുന്നു. അതോടൊപ്പം തന്നെ മുറ്റത്തിന്റെ ഒരു കോർണർ സൈഡിലായി കൊച്ചു വർത്തമാനം പറഞ്ഞിരിക്കാൻ മനോഹരമായ ഒരു ഇടവും സജ്ജീകരിച്ചു നൽകിയിട്ടുണ്ട്. മുറ്റത്തിന്റെ മറുവശത്തായി വള്ളിപ്പടർപ്പുകളും മറ്റും നൽകിയ മനോഹരമായ പന്തൽ കെട്ടിയിരിക്കുന്നു. ഇവിടെ വീടിന്റെ പേരായ ‘കിളിക്കൂട് ‘എന്ന ബോർഡ് ആരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നത് തന്നെയാണ്. വീടിന്റെ സിറ്റൗട്ടിലേക്ക് പ്രവേശിക്കുന്നതിന്റെ സൈഡ് ഭാഗത്തായി ഒരു ചെറിയ അക്വാറിയവും സെറ്റ് ചെയ്ത് നൽകിയിട്ടുണ്ട്. അത്യാവശ്യം വലിപ്പമുള്ള തൂണുകൾ നൽകി കൊണ്ടാണ് സിറ്റൗട്ട് ഒരുക്കിയിട്ടുള്ളത്. ഫ്ലോറിങ്ങിനായി വിട്രിഫൈഡ് ടൈലുകളാണ് വീട്ടിൽ മുഴുവനായും ഉപയോഗപ്പെടുത്തിയിട്ടുള്ളത്.
പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ അത്യാവശ്യം വലിപ്പത്തിൽ തന്നെ ഒരു ലിവിങ് ഏരിയ സെറ്റ് ചെയ്ത് നൽകിയിരിക്കുന്നു. ഇവിടുത്തെ ഏറ്റവും വലിയ ആകർഷണീയത മുൻവശത്തായി ഇട്ട ഒരു ബെഞ്ചാണ്. ആവശ്യമുള്ള സമയങ്ങളിൽ ഒരു ഡൈനിങ് ടേബിൾ എന്ന രീതിയിലും ഈയൊരു ബെഞ്ച് ഉപയോഗപ്പെടുത്താം. ലിവിങ് ഏരിയയുടെ സൈഡ് വശത്തായി ഒരു ദിവാനും നൽകിയിട്ടുണ്ട്.
ലിവിങ് ഏരിയയോട് ചേർന്ന് തന്നെയാണ് പ്രധാന ബെഡ്റൂം സജ്ജീകരിച്ചു നൽകിയിട്ടുള്ളത്. ബെഡ്റൂമിനോട് ചേർന്ന് ഒരു അറ്റാച്ച്ഡ് ബാത്റൂം സൗകര്യവും നൽകിയിരിക്കുന്നു. ലിവിങ്ങിൽ നിന്നും നേരെ മുൻപോട്ട് നടക്കുമ്പോൾ അവിടെ മോഡേൺ രീതിയിൽ സജ്ജീകരിച്ചിട്ടുള്ള ഒരു ചെറിയ അടുക്കളയ്ക്ക് ഇടം നൽകിയിരിക്കുന്നു. അതിന് തൊട്ടടുത്തുതന്നെയായി വിറകടുപ്പെല്ലാം നൽകിക്കൊണ്ട് ഒരു വർക്കിംഗ് ഏരിയ കൂടി നൽകിയിട്ടുണ്ട്. ഇത്തരത്തിൽ ആഡംബരത്തിന് പ്രാധാന്യം നൽകാതെ ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള ഈയൊരു മനോഹര വീടിന് വെറും 5 ലക്ഷം രൂപ മാത്രമാണ് നിർമ്മാണ ചിലവ് വന്നിട്ടുള്ളത്. വീടിന്റെ കൂടുതൽ വിശേഷങ്ങൾ വീഡിയോയിൽ കാണാവുന്നതാണ്.Video Credit : come on everybody