കുറഞ്ഞ ബഡ്ജറ്റിൽ കൂടുതൽ സൗകര്യങ്ങളോടു കൂടിയ ഒരു മനോഹര വീട്!! 6 ലക്ഷം രൂപയ്ക്ക് ആർക്കും ഒരു വീട് നിർമ്മിക്കാം!! | 6 Lakh Budget Friendly Home
6 Lakh Budget Friendly Home : വളരെ കുറഞ്ഞ ബഡ്ജറ്റിൽ മനോഹരമായ ഒരു വീട് വേണമെന്നത് ഓരോ സാധാരണക്കാരന്റെയും ആഗ്രഹം തന്നെയായിരിക്കും. എന്നാൽ മനസ്സിൽ ആഗ്രഹിച്ച കാര്യങ്ങളെല്ലാം വീടെന്ന സ്വപ്നത്തിലേക്ക് കൊണ്ടുവരുമ്പോൾ കരുതിതി വച്ച തുകയേക്കാൾ കൂടുതലായി പോകുന്നത് പലരും പറഞ്ഞു കേൾക്കാറുള്ള ഒരു പ്രശ്നമാണ്. അത്തരം പ്രശ്നങ്ങളെല്ലാം അതിജീവിച്ച് മനസ്സിൽ ഉദ്ദേശിച്ച അതേ ബഡ്ജറ്റിൽ ഉദ്ദേശിച്ച കാര്യങ്ങളെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് നിർമ്മിച്ച ഒരു മനോഹര വീടിന്റെ കാഴ്ചകൾ വിശദമായി മനസ്സിലാക്കാം.
കോട്ടയം കടുത്തുരുത്തിയിലാണ് ഈയൊരു മനോഹരമായ വീട് നിർമ്മിച്ചിട്ടുള്ളത്. പ്രകൃതിരമണീയത ചുറ്റും കാണാൻ സാധിക്കുന്ന ഈയൊരു കുഞ്ഞൻ വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ മുറ്റം നിറയെ മെറ്റൽ പാകി ഭംഗിയാക്കിയിരിക്കുന്നു. ഫ്രണ്ടിൽ ഒരു ചെറിയ കോണിപ്പ് രീതിയിലുള്ള എലവേഷൻ ഉപയോഗപ്പെടുത്തിയത് വീടിന്റെ ഭംഗി എടുത്തു കാണിക്കുന്നതിൽ ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. മെറ്റൽ പാകിയ മുറ്റത്തു നിന്നും കുറച്ച് മുന്നോട്ട് കയറി വിട്രിഫൈഡ് ടൈലുകൾ പാകിയ സ്റ്റെപ്പുകളിലൂടെ എത്തിച്ചേരുന്നത് ഒരു ചെറിയ വരാന്തയിലാണ്. വളരെ കുറഞ്ഞ ബഡ്ജറ്റിൽ ഉള്ള ലൈറ്റ് ക്രീം നിറത്തിലുള്ള വിട്രിഫൈഡ് ടൈലുകളാണ് വീടിന്റെ അകത്തും പുറത്തും ഉപയോഗപ്പെടുത്തിയിട്ടുള്ളത്.
പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു ചെറിയ ലിവിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നു. ലിവിങ് ഏരിയയിൽ നിന്നും കുറച്ച് മുന്നോട്ട് നടന്നു കഴിഞ്ഞാൽ രണ്ട് ബെഡ്റൂമുകൾക്ക് ഇടം കണ്ടെത്തിയിട്ടുണ്ട്. അത്യാവശ്യം വലിപ്പം നൽകിക്കൊണ്ട് തന്നെയാണ് രണ്ടു ബെഡ്റൂമുകളും സജ്ജീകരിച്ചിട്ടുള്ളത്. അവയ്ക്ക് ഇടയിലായി ഒരു കോമൺ ടോയ്ലറ്റിനും ഇടം കണ്ടെത്തിയിരിക്കുന്നു. ബാത്റൂമിൽ ഫ്ളോറിങ്ങിനായി ഇളം നീലനിറത്തിലുള്ള വിട്രിഫൈഡ് ടൈലുകളാണ് ഉപയോഗിച്ചിട്ടുള്ളത്.
ലിവിങ് ഏരിയയിൽ നിന്നും നേരെ മുന്നോട്ട് നടക്കുമ്പോഴാണ് അടുക്കളയുടെ സ്ഥാനം നൽകിയിട്ടുള്ളത്. അത്യാവശ്യം തിട്ടുകളും,വാളിൽ ലൈറ്റ് ക്രീം നിറത്തിലുള്ള ടൈലുകളും ഒട്ടിച്ചു നൽകിയിരിക്കുന്നു. കൂടാതെ സാധനങ്ങൾ സൂക്ഷിച്ചുവയ്ക്കുന്നതിന് ആവശ്യമായ അലമാരകൾക്കും, മീഡിയം വലിപ്പമുള്ള ഒരു സിങ്കിനും ഇവിടെ ഇടം കണ്ടെത്തിയിട്ടുണ്ട്. അവിടെ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ പ്രകൃതിരമണീയമായ കാഴ്ചകളാണ് കാണാനായി സാധിക്കുക. ഒരു രൂപ പോലും ലോൺ എടുക്കാതെ കയ്യിലുള്ള പണം മാത്രം ഉപയോഗിച്ച് ഒരു വീട് എന്ന സ്വപ്നമാണ് നിങ്ങൾ സാക്ഷാത്കരിക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ ഈയൊരു വീട് തീർച്ചയായും നിങ്ങൾക്ക് മാതൃകയാക്കാം. വെറും ആറ് ലക്ഷം രൂപ ചിലവഴിച്ചു കൊണ്ടാണ് ഈ വീടിന്റെ പണികൾ പൂർത്തിയാക്കിയിട്ടുള്ളത്. വീടിന്റെ സൗകര്യങ്ങൾ വിശദമായി കണ്ടറിയാൻ വീഡിയോ കാണാവുന്നതാണ്. Video Credit : PB vlogs