കുഞ്ഞു വീടുകളിലേക്ക് ഹൃദയം ചേർക്കുന്നവർ ആണോ നിങ്ങൾ!! ചെറിയ ചിലവിൽ വീട് പണിയാൻ ഈ പ്ലാൻ കണ്ടു നോക്ക്!! | 7.5 Lakh Low Budget Home
7.5 Lakh Low Budget Home : ഒരു വീട് എന്ന സ്വപ്നത്തിലേക്ക് എത്തിച്ചേരുമ്പോൾ ഓരോരുത്തർക്കും വ്യത്യസ്ത കാഴ്ചപ്പാടുകളായിരിക്കും ഉണ്ടായിരിക്കുക. ചിലർക്ക് ആവശ്യകത മാത്രം മുന്നിൽ കണ്ടുകൊണ്ട് ചെറുതാണെങ്കിലും ഒരു വീട് സ്വന്തമായി വേണമെന്നത് മാത്രമായിരിക്കും ആഗ്രഹം. എന്നാൽ മറ്റു ചിലർക്ക് ജീവിതത്തിൽ ആദ്യമായും അവസാനമായും പണിയുന്ന വീടിന് അത്യാവശ്യം ആഡംബരം വേണമെന്ന നിർബന്ധ ബുദ്ധി ഉള്ളവരായിരിക്കും. അതിൽ നിന്നെല്ലാം വ്യത്യസ്തമായി സൗകര്യങ്ങളെല്ലാം ഉൾപ്പെടുത്തി മനോഹരമായി പരിപാലിച്ച് വരുന്ന ഒരു ചെറിയ വീടിന്റെ വിശേഷങ്ങൾ വിശദമായി മനസ്സിലാക്കാം.
അത്യാവശ്യം സൗകര്യങ്ങളെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് നിർമ്മിച്ച ഈയൊരു കുഞ്ഞൻ വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ നീളത്തിൽ ഒരു കോറിഡോർ സെറ്റ് ചെയ്തു നൽകിയിട്ടുണ്ട്. ഇവിടെ ഗ്രേ നിറത്തിലുള്ള വിട്രിഫൈഡ് ടൈലുകളാണ് പാകിയിരിക്കുന്നത്. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു ലിവിങ് കം ഡൈനിങ് ഏരിയയ്ക്കുള്ള ഇടം നൽകിയിട്ടുണ്ട്. ഇവിടെത്തന്നെയാണ് ടിവി യൂണിറ്റും ഡൈനിങ് ടേബിളുമെല്ലാം സെറ്റ് ചെയ്തിരിക്കുന്നത്. ടിവി യൂണിറ്റിന് അടുത്തായി ഒരു ദിവാൻ സെറ്റ് ചെയ്ത് നൽകിയിട്ടുണ്ട്. ഭക്ഷണം കഴിക്കാനായി സെറ്റ് ചെയ്ത ഡൈനിങ് ഏരിയയിൽ ഒരു ചെറിയ ഡൈനിങ് ടേബിളും ചെയറുകളും അറേഞ്ച് ചെയ്ത് നൽകിയിരിക്കുന്നു.
ലിവിങ് ഏരിയയിൽ നിന്നും പ്രവേശിക്കുന്ന രീതിയിലാണ് രണ്ടു ബെഡ്റൂമുകളും നൽകിയിട്ടുള്ളത്. ചെറുതാണെങ്കിലും അത്യാവശ്യം വലിപ്പമുള്ള ഒരു കട്ടിലും അലമാരയുമെല്ലാം സെറ്റ് ചെയ്യാൻ ഇവിടെ ഇടം നൽകിയിട്ടുണ്ട്. ഇതേ രീതിയിൽ തന്നെയാണ് രണ്ടാമത്തെ ബെഡ്റൂമിനും ഇടം കണ്ടെത്തിയിട്ടുള്ളത്. രണ്ടു ബെഡ്റൂമുകൾക്കും ഇടയിലായി ഒരു കോമൺ ബാത്റൂം സജ്ജീകരിച്ചു നൽകിയിരിക്കുന്നു.
7.5 Lakh Low Budget Home
ബെഡ്റൂമുകളുടെ മറുവശത്തായി ഒരാൾക്ക് സുഗമമായി കൈകാര്യം ചെയ്യാവുന്ന രീതിയിലാണ് അടുക്കള നൽകിയിരിക്കുന്നത്. ഗ്യാസ് സ്റ്റൗ കൃത്യമായി സെറ്റ് ചെയ്യാനും, പാത്രങ്ങൾ അടുക്കി വെക്കാനും ഇവിടെ തിട്ടുകളും റാക്കുകളും ആവശ്യാനുസരണം നൽകിയിരിക്കുന്നു. ഒരു ചെറിയ കുടുംബത്തിന് സുഖമായി താമസിക്കാവുന്ന രീതിയിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി നിർമിച്ച ഈയൊരു വീടിന് നിർമ്മാണ ചിലവായി വന്നിരിക്കുന്നത് 7 ലക്ഷം രൂപയാണ്. വീടിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. video credit : PADINJATTINI