വെറും 5 സെന്റ് സ്ഥലത്ത് അതിമനോഹരമായ ഒരു ഭവനം! സാധാരണക്കാരന്റെ സ്വപ്നം പോലൊരു വീട് കണ്ടു നോക്കാം ! | 726 Sqft Budget Friendly Home 5 Cent

0

726 Sqft Budget Friendly Home 5 Cent : വളരെ കുറഞ്ഞ സ്ഥലത്ത് കുറഞ്ഞ ബഡ്ജറ്റിൽ ആവശ്യങ്ങളെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു വീട് പണിയുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമായിരിക്കും. അത്തരത്തിൽ നിർമ്മിച്ചിട്ടുള്ള ഒരു മനോഹര ഭവനത്തിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.

5 സെന്റ് സ്ഥലത്ത് 726 സ്ക്വയർ ഫീറ്റിലാണ് രണ്ട് ബെഡ്റൂമുകളോട് കൂടിയ ഈ ഒരു മനോഹര ഭവനം നിർമ്മിച്ചിട്ടുള്ളത്. വീടിന്റെ പുറംവശത്ത് നിന്നും നോക്കുമ്പോൾ ഒരു ബോക്സ് ഷേയ്പ്പ് ആണ് എക്സ്റ്റീരിയറിന് നൽകിയിട്ടുള്ളത്. ഇവിടെത്തന്നെ ഗ്യാസിലിൻഡർ സെറ്റ് ചെയ്യുന്നതിനും അതുപോലെ പുറകുവശത്തായി തുണികൾ അലക്കുന്നതിനുള്ള കല്ലുമെല്ലാം സെറ്റ് ചെയ്തു നൽകിയിട്ടുണ്ട്.

726 Sqft Budget Friendly Home 5 Cent
726 Sqft Budget Friendly Home 5 Cent

സിറ്റൗട്ടിൽ ഫ്ലോറിങ്ങിനായി ഫ്ലവർ ഡിസൈനിൽ ഉള്ള ടൈലുകളാണ് ഉപയോഗിച്ചിട്ടുള്ളത്. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു വിശാലമായ ലിവിങ് ഏരിയ നൽകിയിരിക്കുന്നു. അതിന്റെ കോർണർ സൈഡിലായി ഡൈനിങ് ഏരിയ സെറ്റ് ചെയ്യാനുള്ള സ്ഥലവും, വാഷ് ഏരിയയും നൽകിയിട്ടുണ്ട്. ഇവിടെനിന്നും സൈഡിലേക്ക് പോകുമ്പോഴാണ് ഓപ്പൺ സ്റ്റൈലിൽ സജ്ജീകരിച്ചിട്ടുള്ള കിച്ചൻ കാണാൻ സാധിക്കുക. കിച്ചണിൽ നിന്നും ഒരു ചെറിയ ഓപ്പൺ വാളും നൽകിയിട്ടുണ്ട്.

കിച്ചണിന്റെ ഒരു വശത്തായി ആദ്യത്തെ ബെഡ്റൂം സജ്ജീകരിച്ചു നൽകിയിരിക്കുന്നു. അതിനോട് ചേർന്ന് തന്നെ ഒരു കോമൺ ടോയ്ലറ്റ് സൗകര്യവും നൽകിയിട്ടുണ്ട്. ആദ്യത്തെ ബെഡ്റൂമിന്റെ അത്ര വലിപ്പം നൽകിയിട്ടുണ്ടെങ്കിലും രണ്ടാമത്തെ ബെഡ്റൂമിലും അത്യാവശ്യം സൗകര്യങ്ങളെല്ലാം സെറ്റ് ചെയ്ത് നൽകാവുന്നതാണ്. നിലവിൽ കൂടുതൽ മിനുക്ക് പണികളൊന്നും ചെയ്യാത്തതുകൊണ്ട് തന്നെ താമസക്കാർക്ക് പിന്നീട് ആവശ്യാനുസരണം എല്ലാ ഭാഗങ്ങളും ഉപയോഗപ്പെടുത്താനായി സാധിക്കും. വെറും 5 സെന്റ് സ്ഥലത്ത് നിർമ്മിച്ച ഈയൊരു മനോഹര ഭവനത്തിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : PADINJATTINI

Read more : ചെറിയ വീടുകളിൽ കൗതുകമുണർത്തിയ ഒരു വീട്..! വെറും 840 സ്ക്വയർ ഫീറ്റിൽ 15 ലക്ഷം രൂപയ്ക്ക് മുഴുവൻ പണിയും കഴിഞ്ഞ അതിമനോഹര വീട് !

ഇത്രയും കുറഞ്ഞ ബഡ്ജറ്റിൽ ഇനി വീട് വെയ്ക്കാൻ ആവില്ല..! കുറഞ്ഞ ചിലവിൽ പണി കഴിഞ്ഞ മോഡേൺ വീട്!!

Leave A Reply

Your email address will not be published.