ഇതിലും മനോഹരമായ വീട് ഞാൻ കണ്ടിട്ടില്ല!! എല്ലാ സൗകര്യങ്ങളും കുറഞ്ഞ ചിലവും ഒത്തിണങ്ങിയ വീട്!! | 735 Sqft Low Budget Home Build For 13 Lakh
735 Sqft Low Budget Home Build For 13 Lakh : പുതിയതായി ഒരു വീട് നിർമ്മിക്കുമ്പോൾ കുടുംബാംഗങ്ങളുടെയെല്ലാം ആവശ്യങ്ങൾ കൃത്യമായി ഉൾപ്പെടുത്തി ഒരു പ്ലാൻ വരച്ചെടുത്ത് ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ആഡംബരങ്ങളെല്ലാം ഒഴിവാക്കിക്കൊണ്ട് ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് വീട് നിർമ്മിക്കുമ്പോൾ കുറഞ്ഞ ബഡ്ജറ്റിൽ ചെയ്തെടുക്കാനായി സാധിക്കും. അത്തരത്തിൽ നിർമ്മിച്ച ഒരു വീടിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക് കടക്കാം.
വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ മുറ്റം ഇന്റർലോക്ക് കട്ടകൾ പാകി മനോഹരമാക്കിയിരിക്കുന്നു. അവിടെനിന്നും പ്രവേശിക്കുന്നത് അത്യാവശ്യം വിശാലമായി തന്നെ നിർമ്മിച്ചിട്ടുള്ള ഒരു സിറ്റൗട്ടിലേക്ക് ആണ്. വീടിന്റെ ഉൾവശത്ത് ഫ്ലോറിങ്ങിനായി വിട്രിഫൈഡ് ടൈലുകൾ പാകി മനോഹരമാക്കിയിട്ടുണ്ട്. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു വലിയ ലിവിങ് ഏരിയ നൽകിയിട്ടുണ്ട്. അതിന്റെ ഒരറ്റത്തായി ഡൈനിങ് ടേബിൾ അഞ്ചുപേർക്ക് ഇരിക്കാവുന്ന ചെയറുകൾ എന്നിവ സെറ്റ് ചെയ്തു നൽകിയിട്ടുണ്ട്. ലിവിങ് ഏരിയയോട് ചേർന്ന് തന്നെ ഒരു ചെറിയ പൂജാമുറിയും ഒരുക്കിയിട്ടുണ്ട്. അതിനോട് അടുത്താണ് ടിവി യൂണിറ്റും നൽകിയിട്ടുള്ളത്.
ഡൈനിങ് ടേബിളിന്റെ ഇടതുവശത്തായി ഒരു ചെറിയ വാഷ് ഏരിയ കോമൺ ടോയ്‌ലറ്റ് എന്നിവ നൽകിയിട്ടുണ്ട്.വാഷ് ഏരിയയുടെ ഇരുവശത്തുമായി 2 വിശാലമായ ബെഡ്റൂമുകൾക്ക് ഇടം കണ്ടെത്തിയിരിക്കുന്നു. രണ്ടു ബെഡ്റൂമുകളിൽ നിന്നും എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്ന രീതിയിലാണ് കോമൺ ടോയ്ലറ്റ് നൽകിയിട്ടുള്ളത്. അതുകൊണ്ടുതന്നെ അറ്റാച്ച്ഡ് ബാത്റൂം സൗകര്യം ഇവിടെ ആവശ്യമായി വരുന്നില്ല. ഡൈനിങ് ടേബിളിന്റെ മറുവശത്തായി വിശാലമായ ഒരു അടുക്കള ഒരുക്കിയിട്ടുണ്ട്.
ഇവിടെ പാത്രങ്ങളും മറ്റും അടുക്കി വെക്കാനായി ആവശ്യത്തിനുള്ള വാർഡ്രോബുകളും സജ്ജീകരിച്ച് നൽകിയിരിക്കുന്നു. പ്രധാന അടുക്കളയോട് ചേർന്ന് തന്നെ ഒരു ചെറിയ വർക്കിംഗ് ഏരിയ കൂടി നൽകിയിട്ടുണ്ട്. പുറത്തെ കാഴ്ചകളെല്ലാം ആസ്വദിച്ചുകൊണ്ട് അടുക്കളയിലെ ജോലികളെല്ലാം ചെയ്യാൻ അതുവഴി സാധിക്കും. ഇത്തരത്തിൽ സൗകര്യങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് മനോഹരമായി പണിതുയർത്തിയ വീടിന്റെ കൂടുതൽ വിശേഷങ്ങൾ വീഡിയോയിൽ കാണാവുന്നതാണ്. Video Credit : PADINJATTINI