കയ്യിൽ കാശില്ല എന്ന് പറഞ്ഞിരിക്കണ്ട!! കുറഞ്ഞ ചിലവിൽ കീശ കീറാതെ വീട് പണിയാം; കണ്ടു നോക്കു ഈ കുഞ്ഞൻ വീട്!! | 759 Sqft Home Built For 8 Lakh
759 Sqft Home Built For 8 Lakh : ബഡ്ജറ്റ് കുറവാണെങ്കിലും സൗകര്യങ്ങളെല്ലാം ഉൾപ്പെടുത്തുക എന്നതാണ് ഒരു വീട് നിർമ്മിക്കുമ്പോൾ എല്ലാവരും ആഗ്രഹിക്കുന്ന കാര്യം. ആവശ്യമുള്ള കാര്യങ്ങൾ മാത്രം ഉപയോഗപ്പെടുത്തി ആഡംബരം ഒഴിവാക്കുകയാണെങ്കിൽ കുറഞ്ഞ ബഡ്ജറ്റിലും മനോഹരമായ ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കുമെന്ന് തെളിയിക്കുകയാണ് പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്ഥിതിചെയ്യുന്ന ഈയൊരു മനോഹര ഭവനം . വീടിന്റെ കൂടുതൽ വിശേഷങ്ങൾ മനസ്സിലാക്കാം.
വെറും 760 സ്ക്വയർ ഫീറ്റിൽ രണ്ട് ബെഡ്റൂമുകളോട് കൂടിയാണ് ഈയൊരു വീട് നിർമ്മിച്ചിട്ടുള്ളത്. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഗ്രാനൈറ്റ് പാകി മനോഹരമാക്കിയിരിക്കുന്ന ഒരു ചെറിയ സിറ്റൗട്ട് സെറ്റ് ചെയ്തിരിക്കുന്നു. ഇവിടെ അത്യാവശ്യം വലിപ്പത്തിൽ ഗസ്റ്റ് വന്നാൽ ഇരിക്കാനായി ഒരു ബെഞ്ചും സെറ്റ് ചെയ്ത് നൽകിയിട്ടുണ്ട്. അവിടെനിന്നും പ്രധാന വാതിൽ തുറന്ന അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു ലീവിങ് കം ഡൈനിങ് ഏരിയയിലേക്കാണ് എത്തിച്ചേരുന്നത്. ലിവിങ് ഏരിയയ്ക്ക് നൽകിയ ഭാഗത്തായി ഒരു ദിവാൻ സെറ്റ് ചെയ്തിട്ടുണ്ട്. ഇവിടെത്തന്നെയാണ് ടിവി യൂണിറ്റിനും ഇടം കണ്ടെത്തിയിരിക്കുന്നത്. കുറച്ച് അപ്പുറത്തായി ഒരു ഡൈനിങ് ടേബിൾ സെറ്റ് ചെയ്ത് ഡൈനിങ് ഏരിയയ്ക്കുള്ള ഇടം നൽകിയിരിക്കുന്നു.
അവിടെനിന്നും രണ്ടു ഭാഗത്തേക്കുമായി 2 ബെഡ്റൂമുകൾ സെറ്റ് ചെയ്തു നൽകിയിട്ടുണ്ട്. അത്യാവശ്യം വലിപ്പത്തിൽ വിശാലമായ രീതിയിൽ തന്നെയാണ് ബെഡ്റൂമുകൾ സജ്ജീകരിച്ചു നൽകിയിരിക്കുന്നത്. തുണികളും മറ്റും അടുക്കി വയ്ക്കാനായി റാക്കുകളും ബെഡ്റൂമുകളിൽ നൽകിയിരിക്കുന്നു. ഒരു ബെഡ്റൂം അറ്റാച്ച്ഡ് ബാത്ത് റൂം സൗകര്യത്തോടുകൂടിയും,മറ്റേത് കോമൺ ബാത്റൂം ഉപയോഗിക്കാവുന്ന രീതിയിലുമാണ് സജ്ജീകരിച്ചു നൽകിയിട്ടുള്ളത്.
മോഡേൺ രീതിയിൽ സജ്ജീകരിച്ച അടുക്കളയിൽ പാത്രങ്ങളും മറ്റും വയ്ക്കാനായി റാക്കുകൾ കൃത്യമായി നൽകിയിരിക്കുന്നു. അവിടെ നിന്നും കുറച്ച് അപ്പുറത്തായി ഒരു വർക്ക് ഏരിയക്കും ഇടം കണ്ടെത്തിയിട്ടുണ്ട്. ഈയൊരു ഭാഗത്താണ് ഗ്യാസ് സ്റ്റൗ എല്ലാം വെച്ചിട്ടുള്ളത്. ലിവിങ് ഏരിയയിൽ നിന്ന് തന്നെ മുകളിലേക്ക് ഒരു സ്റ്റെയർ ഏരിയ നൽകിയിട്ടുണ്ടെങ്കിലും വീടിന്റെ മുകൾഭാഗം എടുത്തിട്ടില്ല. കുറഞ്ഞ ബഡ്ജറ്റിൽ രണ്ടു ബെഡ്റൂമുകളോടു കൂടി മനോഹരമായി പണിത ഈയൊരു വീടിന് ഏഴു ലക്ഷം രൂപയാണ് നിർമ്മാണ ചിലവ് വന്നിട്ടുള്ളത്. കൂടുതൽ കാര്യങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. video credit : Home Pictures