ചെറിയ വീടുകളിൽ കൗതുകമുണർത്തിയ ഒരു വീട്..! വെറും 840 സ്ക്വയർ ഫീറ്റിൽ 15 ലക്ഷം രൂപയ്ക്ക് മുഴുവൻ പണിയും കഴിഞ്ഞ അതിമനോഹര വീട് ! | 840 Sqft Budget Friendly Home Build For 15 Lakh

0

840 Sqft Budget Friendly Home Build For 15 Lakh : സ്ഥലപരിമിതി ഒരു വില്ലനായി വരുമ്പോൾ ഉദ്ദേശിച്ച രീതിയിൽ വീട് പണിയുക എന്നത് എപ്പോഴും ബുദ്ധിമുട്ടേറിയ കാര്യമാണ്. അതേസമയം കൃത്യമായ പ്ലാൻ കയ്യിലുണ്ടെങ്കിൽ എത്ര കുറഞ്ഞ സ്ഥലത്തും ആവശ്യങ്ങളെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീട് പണിയാമെന്ന് കാണിച്ചുതരുകയാണ് ഒരു മനോഹര ഭവനത്തിന്റെ കാഴ്ചകൾ. വീടിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക് കടക്കാം.

വെറും 5 സെന്റ് സ്ഥലത്ത് 840 സ്ക്വയർഫീറ്റിൽ നിർമ്മിച്ചിട്ടുള്ള ഈ വീടിന്റെ ഉടമസ്ഥർ ജയ്സൺ ഷാനിബ ദമ്പതികളാണ്. വീടിന്റെ പുറംമോടി കൂട്ടുന്നതിനായി ടെക്സ്ചർ പെയിന്റ് നൽകി മനോഹരമാക്കിയിരിക്കുന്നു. ബേബി മെറ്റൽ പാകിയ മുറ്റത്തുനിന്നും പ്രധാന വാതിലിന്റെ ഭാഗത്തേക്ക് പ്രവേശിക്കുമ്പോൾ ഫ്ലോറിങ്ങിനായി മാർബിളാണ് ഉപയോഗിച്ചിട്ടുള്ളത്.

840 Sqft Budget Friendly Home Build For 15 Lakh
840 Sqft Budget Friendly Home Build For 15 Lakh

പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ലിവിങ് കം ഡൈനിങ് ഏരിയ എന്ന രീതിയിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. 6 പേർക്ക് ഇരിക്കാവുന്ന രീതിയിലാണ് ഡൈനിങ് ടേബിൾ സെറ്റ് ചെയ്തിട്ടുള്ളത്. ഡൈനിങ് ഏരിയയിൽ നിന്നും ഒരു സ്റ്റെയർ ഏരിയയും നൽകിയിട്ടുണ്ട്. രണ്ട് ബെഡ്റൂമുകളാണ് ഈ വീടിനുള്ളത്. ഈ രണ്ടു ബെഡ്റൂമുകളും അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടുകൂടിയാണ് നിർമ്മിച്ചിട്ടുള്ളത്. വിശാലമായി നീണ്ടുകിടക്കുന്ന രീതിയിലാണ് വീടിന്റെ അടുക്കള രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഇവിടെയും ഒരു ചെറിയ ഡൈനിങ്ങ് ഏരിയക്ക് ഇടം കണ്ടെത്തിയിരിക്കുന്നു. അതുപോലെ അടുക്കളയിലെ സാധനങ്ങളും മറ്റും സൂക്ഷിക്കുന്നതിനായി ഒരു ചെറിയ സ്റ്റോർ റൂം അതിനോട് ചേർന്ന് തന്നെ സജ്ജീകരിച്ചു നൽകിയിട്ടുണ്ട് .

സ്റ്റെയർ ഏരിയ ഭാവിയിൽ കൂടുതൽ റൂമുകൾ എടുക്കാവുന്ന രീതിയിലാണ് നൽകിയിട്ടുള്ളത്. ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് സ്ഥലപരിമിതി മറികടന്നു നിർമ്മിച്ചിട്ടുള്ള ഈയൊരു വീടിന്റെ ആകെ ചിലവ് 15 ലക്ഷം രൂപയാണ്. വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്.Video Credit : shanzas world

Read More : സ്ഥലം ഏതുമാവട്ടെ എങ്ങനെയുമാവട്ടെ.. വീട് പണിയാൻ സാധ്യമാണ്; ഒരുപാട് വത്യസ്തതകൾ ഒളിപ്പിച്ച ഒരു അടിപൊളി വീട്!!

പാവപ്പെട്ടവർക്കും പണക്കാർക്കും ഇത് മതി!! എല്ലാ പണികളും കഴിഞ്ഞ 5 സെന്റിൽ ഉള്ള ഒരു മനോഹര ഭവനം!!

Leave A Reply

Your email address will not be published.