ലോൺ എടുക്കാതെ പണി കഴിഞ്ഞ വീട്!! തെങ്ങ് കയറിയും ആടിനെ വളർത്തിയും പണിതെടുത്ത 9 ലക്ഷം രൂപയുടെ സ്വർഗ്ഗം കാണാം!! | 9 Lakh Budget Home Built In 700 Sqft
9 Lakh Budget Home Built In 700 Sqft | New No 1 : മോഡൽ ശൈലിയിൽ വീടുകൾ പണിയുമ്പോൾ കൂടുതൽ ചിലവ് വരുമെന്ന് ചിന്തിക്കുന്നവരാണ് മിക്ക ആളുകളും. എന്നാൽ ഒരു രൂപ പോലും കടമെടുക്കാതെ കയ്യിലുള്ള പണം മാത്രം ഉപയോഗിച്ച് മോഡേൺ രീതിയിൽ കുറഞ്ഞ സ്ഥലത്ത് നിർമിച്ച ഓമശ്ശേരി സ്വദേശി ഷറഫുദ്ദീന്റെ വീട് ഒരു വേറിട്ട കാഴ്ച തന്നെയാണ്. വീടിന്റെ കൂടുതൽ വിശേഷങ്ങൾ മനസ്സിലാക്കാം.
വീടിന്റെ നിർമ്മാണ രീതി കൊണ്ട് മാത്രമല്ല ചുറ്റുപാടു കൊണ്ടും വളരെയധികം മനോഹരമായ ഒരു ഇടത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത് . പച്ചപ്പിന് ഒട്ടും കുറവില്ലാത്ത പ്രധാന വഴിയിൽ നിന്നും കുറച്ച് ഉള്ളിലോട്ടു കയറുമ്പോൾ മെറ്റൽ സ്റ്റോൺ പാകി മുറ്റം മനോഹരമാക്കിയിരിക്കുന്നു. അവിടെനിന്നും സ്റ്റയർ കേസ് കയറി ഒരു ചെറിയ വരാന്തയിലേക്കാണ് എത്തിച്ചേരുന്നത്.
വരാന്തയിൽ നിന്നും പ്രധാന വാതിൽ തുറന്ന് അകത്തളത്തിലേക്ക് പ്രവേശിക്കുമ്പോൾ ഒരു ചെറിയ ലിവിങ് ഏരിയയും, ഡൈനിങ് ഏരിയയും തൊട്ടടുത്തുതന്നെയായി സെറ്റ് ചെയ്ത് നൽകിയിട്ടുണ്ട്. ഈയൊരു രീതിയിൽ ലിവിങ് ഏരിയ സെറ്റ് ചെയ്തത് കൊണ്ടുതന്നെ ഡൈനിങ് ഏരിയക്കായി മറ്റൊരു ഇടം കണ്ടെത്തേണ്ടി വരുന്നുമില്ല. ഡൈനിങ് ഏരിയയോട് ചേർന്ന് തന്നെ ഒരു ചെറിയ വാഷ്ബേസിൻ കൂടി നൽകിയിട്ടുണ്ട്.
വീട്ടിനകത്തേക്ക് നല്ല രീതിയിൽ വായുവും വെളിച്ചവും ലഭിക്കുന്ന രീതിയിലാണ് വീടിന്റെ നിർമ്മാണരീതി. ലിവിങ് ഏരിയയിൽ നിന്നും പ്രവേശിക്കുന്ന ഭാഗത്ത് ഇരുവശത്തുമായി 2 ബെഡ്റൂമുകൾ നൽകിയിരിക്കുന്നു. അതിനോടൊപ്പം തന്നെ ഒരു കോമൺ ടോയ്ലറ്റ് സൗകര്യവും നൽകിയിട്ടുണ്ട്. അവിടെനിന്നും നേരെ മുൻപോട്ട് പോകുമ്പോൾ ഒരു മോഡേൺ ശൈലിയിലുള്ള ചെറിയ അടുക്കളയ്ക്കുള്ള ഇടം കണ്ടെത്തിയിരിക്കുന്നു. ഇവിടെ തിട്ടുകൾ ഉപയോഗിച്ചിട്ടുള്ളത് കൊണ്ട് തന്നെ ചെറിയ രീതിയിൽ തയ്യൽ പോലുള്ള കാര്യങ്ങൾക്കും ഈയൊരു ഇടം ഉപയോഗപ്പെടുത്താം. അവിടെനിന്നും നേരെ താഴോട്ട് ഇറങ്ങുമ്പോൾ അത്യാവശ്യം എല്ലാ സൗകര്യങ്ങളും നൽകിക്കൊണ്ട് വിറകടുപ്പ് കത്തിക്കാവുന്ന ഒരു അടുക്കളക്കും ഇടം കണ്ടെത്തിയിട്ടുണ്ട്. മനസ്സിലുള്ള വീട് പണിയാൻ ബഡ്ജറ്റും സ്ഥലപരിമിതിയും ഒരു പ്രശ്നമല്ലെന്ന് തെളിയിക്കുകയാണ് ഈയൊരു മനോഹര വീട്. വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. video credit : come on everybody