പഴമയുടെ ഭംഗി നിലനിർത്തി പണിത മോഡേൺ വീട്!! വെറും 13 ലക്ഷം രൂപയ്ക്ക് ഇതിലും ഭംഗിയിൽ ഇനി വീട് വെക്കാൻ കഴിയില്ല!! | 911 Sqft Low Budget Home Build For 13 Lakh
911 Sqft Low Budget Home Build For 13 Lakh : ഒരു വീടെന്ന സ്വപ്നത്തിലേക്ക് എത്തിച്ചേരുമ്പോൾ ഓരോരുത്തർക്കും വ്യത്യസ്ത കാഴ്ചപ്പാടുകളായിരിക്കും ഉണ്ടാവുക.എന്നാൽ കൂടുതൽ പേരും വീടിന് ഒരു പഴമയുടെ ടച്ച് കൊണ്ടുവരണമെന്ന ആഗ്രഹം പറഞ്ഞു കേൾക്കാറുണ്ട്. അത്തരത്തിൽ കാഴ്ചയിൽ പഴമയും സൗകര്യങ്ങളുടെ കാര്യത്തിൽ പുതുമയും ഒത്തിണക്കിക്കൊണ്ട് മനോഹരമായി പണിത ഒരു വീടിന്റെ കാഴ്ചകളിലേക്ക് കടക്കാം.
911 സ്ക്വയർ ഫീറ്റിൽ 2 ബെഡ്റൂമുകളോടു കൂടി നിർമ്മിച്ചിട്ടുള്ള ഈയൊരു മനോഹര ഭവനം സ്ഥിതി ചെയ്യുന്നത് പാലക്കാട് ജില്ലയിലാണ്. വീടിന്റെ പുറംഭാഗം പച്ചപ്പിന്റെ ഭംഗിയിൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ചെറിയ രീതിയിൽ ഒരു പടിക്കെട്ട് സജ്ജീകരിച്ച് നൽകിയിട്ടുണ്ട്. ഇവിടെ മാറ്റ് ഫിനിഷിങ്ങിൽ ലൈറ്റ് ഗ്രേ,ബ്ലാക്ക് നിറത്തിലുള്ള ടൈലുകളാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. പടികൾ കയറി എത്തുന്നത് ഒരു ചെറിയ പൂമുഖത്തേക്കാണ്.
ഇവിടെ പഴമയുടെ ടച്ച് നൽകാനായി ലാറ്ററേറ്റ് ബ്രിക്കിന്റെ നിറത്തിലാണ് തൂണുകൾ നിർമ്മിച്ചിട്ടുള്ളത്. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ രീതിയിൽ ഒരു ലിവിങ് ഏരിയ സജ്ജീകരിച്ചു നൽകിയിരിക്കുന്നു. ഇവിടെത്തന്നെ ഒരു ചെറിയ പ്രയർ ഏരിയ, ടിവി യൂണിറ്റ് എന്നിവയ്ക്കും ഇടം കണ്ടെത്തിയിട്ടുണ്ട്. ലിവിങ് ഏരിയയിൽ നിന്നും ഒരു പാർട്ടീഷൻ നൽകി കൊണ്ടാണ് ഡൈനിങ് ഏരിയ സജ്ജീകരിച്ചിരിക്കുന്നത്. ഡൈനിങ് ഏരിയയുടെ കോർണർ സൈഡിലായി ഒരു വാഷ്ബേസിനും നൽകിയിരിക്കുന്നു. ഡൈനിങ് ഏരിയയിൽ നിന്നും ഒരു ചെറിയ പാർട്ടീഷൻ നൽകി തന്നെയാണ് കിച്ചണും നിർമ്മിച്ചിട്ടുള്ളത്. പ്രധാനമായും ബ്ലൂ,വൈറ്റ് തീമിലാണ് വീടിന്റെ നിറങ്ങളെല്ലാം ഒരുക്കിയിട്ടുള്ളത്.
ഇതേ നിറങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെയാണ് അടുക്കളയിലെ വാർഡ്രോബുകളും സജ്ജീകരിച്ചിരിക്കുന്നത്. അടുക്കളയിൽ നിന്നും പുറത്തേക്ക് ഒരു ചെറിയ വർക്കേരിയക്ക് കൂടി ഇടം കണ്ടെത്തിയിരിക്കുന്നു. മീഡിയം സൈസിൽ അറ്റാച്ച്ഡ് ബാത്റൂം സൗകര്യങ്ങളോടു കൂടിയ രണ്ടു ബെഡ്റൂമുകളാണ് ഈ വീടിനുള്ളത്. രണ്ട് ബെഡ്റൂമുകളിലും നല്ല വിശാലതയും, സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് പഴമയുടെ ടച്ച് നൽകി നിർമ്മിച്ചിട്ടുള്ള ഈയൊരു മോഡേൺ ഭവനം നിർമ്മിക്കാനായി 13.7 ലക്ഷം രൂപയാണ് ചിലവായി വന്നിട്ടുള്ളത്. വീടിന്റെ കൂടുതൽ വിശേഷങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. Video credit : Muraleedharan KV