വെറും 18 ലക്ഷം രൂപ മതി ടോ!! നിങ്ങൾക്കും പണിയാം ഇത് പോലെ ഒരു മോഡേൺ വീട്; ഒരു വെറൈറ്റി വീടിന്റെ വിശേഷങ്ങൾ അറിയാം!! | 980 Sqft Modern Home Built For 18 Lakh
980 Sqft Modern Home Built For 18 Lakh Details
980 Sqft Modern Home Built For 18 Lakh : ജീവിതത്തിലെ തന്നെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ് മനോഹരമായ വീട്. നമ്മൾ സ്വപ്നം കണ്ടത് പോലെയുള്ള ഒരു വീട് നിർമ്മിച്ച് നല്കാൻ സഹായിക്കുന്ന വിഭാഗമാണ് എഞ്ചിനീയർസ്, ആർക്കിടെക്ട്, ഡിസൈനർസ്. അത്തരത്തിലുള്ളവർ ഏറ്റവും ചിലവ് കുറച്ചു നിർമ്മിച്ച ഒരു വീടാണ് നമ്മളുടെ ഇവിടെ അടുത്തറിയാൻ പോകുന്നത്. പത്തനംതിട്ട അടൂരിലാണ് ഈയൊരു മനോഹരമായ വീട് സ്ഥിതി ചെയ്യുന്നത്. ഏകദേശം ഈയൊരു വീട് നിർമ്മിക്കാൻ എടുത്ത ചിലവ് പതിനെട്ട് ലക്ഷം രൂപയാണ്. ഒരു സാധാരണ കുടുബത്തിനു സുഖകരമായി കിടന്നു ഉറങ്ങാൻ കഴിയുന്ന വീട് എന്ന ലക്ഷ്യത്തോടെയാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത്. 980 സ്‌ക്വയർ ഫീറ്റിലാണ് ഈയൊരു വീട് പണിതുയർത്തിയത്.
980 Sqft Modern Home Built For 18 Lakh Exterior
സോളിഡ് കോൺക്രീറ്റ് ബ്ലോക്കിലാണ് വീട് മുഴുവൻ ചെയ്തിരിക്കുന്നത്. വീടിന്റെ പ്രധാന ആകർഷണം എന്നത് തന്നെ ഒരു ഭാഗത്ത് കാണുമാ പ്രധാന ചുവരാണ്. ഇഷ്ടികയിലാണ് ഒരു ഭാഗത്തുള്ള മുഴുവൻ ചുവരും നിർമ്മിച്ചിട്ടുള്ളത്. പൂർണമായും ഓപ്പൺ സിറ്റ്ഔട്ടാണ് വീടിന്റെ മുൻവശത്ത് കൊടുത്തിട്ടുള്ളത്. വെട്രിഫൈഡ് ടൈൽസുകളാണ് വീടിന്റെ സിറ്റ്ഔട്ടിൽ വിരിച്ചിട്ടുള്ളത് ഇരിപ്പിടത്തിനായി രണ്ട് ഇരിപ്പിടങ്ങൾ കൊടുത്തിരിക്കുന്നത് കാണാം. വിശാലത തോന്നിപ്പിക്കാൻ ലൈറ്റ് നിറങ്ങളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അലുമനിയത്തിലാണ് സിറ്റ്ഔട്ടിൽ വരുന്ന ജാലകങ്ങൾ വരുന്നത്. വുഡൻ ടച്ച് വരാൻ വേണ്ടി ആയൊരു നിറമാണ് ഇവിടെ പൂശിച്ചിട്ടുള്ളത്. തേക്കിന്റെ തടിയിലാണ് വീട്ടിലെ പ്രധാന വാതിൽ വന്നിട്ടുള്ളത്. ചിലവ് കുറച്ച് ചെയ്ത വീടാണെങ്കിലും ഉല്പന്നങ്ങളുടെ ഗുണമേന്മയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചയും വരുത്തിട്ടില്ല.
980 Sqft Modern Home Built For 18 Lakh Interior
ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ചെറിയ ലിവിങ് ഹാളാണ് കാണാൻ കഴിയുന്നത്. കൃത്യമായ പ്ലാൻ ഉപയോഗിച്ചാണ് ഇങ്ങനെയൊരു ലിവിങ് ഹാൾ എക്സിക്യൂട്ട് ചെയ്തിട്ടുള്ളത്. കോർണർ സെറ്റി, ടീപ്പോ മുതലായവ ഇവിടെ ഒരുക്കിട്ടിട്ടുണ്ട്. കോർണർ സെറ്റിയും തേക്കിൽ തന്നെയാണ് ചെയ്തിരിക്കുന്നത്. മനോഹരമായിട്ടാണ് ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. എന്നാൽ ഒരുപാട് ആർഭാടം ഈയൊരു വീട്ടിലെ ഇന്റീരിയറിൽ കാണാൻ കഴിയില്ല എന്നതാണ് സത്യം. ലിവിങ് അരികെ തന്നെയാണ് മുകളിലേക്കുള്ള സ്റ്റെയർ കേസ് കൊടുത്തിട്ടുള്ളത്. നല്ല ഡിസൈൻസാണ് സ്റ്റയർ കേസിൽ ഉപയോഗിച്ചിരിക്കുന്നത്. പറയത്തക്കവിധം സീലിംഗ് വർക്ക് ചെയ്തിട്ടില്ല എന്ന് കാണുമ്പോൾ തന്നെ മനസ്സിലാവുന്നതാണ്. എങ്ങും വെള്ള നിറങ്ങളാണ് നല്കിരിക്കുന്നത്, ആയൊരു കോമ്പിനേഷൻ വീടിനെ മനോഹരമാക്കാൻ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ആന്റി ക്ലോക്ക് ലിവിങ് ഹാളിൽ സജ്ജീകരിച്ച് വെച്ചിരിക്കുന്നത് കാണാം.
വീട്ടിലെ പ്രധാന ഏരിയയായ അടുക്കളയിലേക്ക് വരുമ്പോൾ ചെറിയ സൈസിലാണ് അടുക്കള വരുന്നത്. അത്യാവശ്യം എല്ലാ സൗകര്യങ്ങൾ ഉള്ളതിനാൽ ഒരാൾക്ക് സുഖകരമായി നിന്ന് പെരുമാറാനുള്ള ഇടം ഈ അടുക്കളയിൽ കാണാൻ കഴിയും. കൂടാതെ അവശ്യത്തിലധികം സൗകര്യങ്ങളും കബോർഡ് വർക്കുകളും നമ്മൾക്ക് ഈ കിച്ചണിൽ കാണാൻ കഴിയും. വളരെ മനോഹരമായിട്ടാണ് ഈ അടുക്കള ക്രെമീകരിച്ചിരിക്കുന്നത്. കൂടുതൽ ആഡംബരങ്ങളിൽ അല്ല വൃത്തിയിലാണ് കാര്യമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ വീട്ടിലെ അടുക്കള. അത്ര വലിയ സ്ഥലമില്ലാത്ത ഏരിയയിലാണ് ഡൈനിങ് ഏരിയ സജ്ജീകരിച്ചിട്ടുള്ളത്.
എന്നാൽ അതിനൊത്ത ഫർണിച്ചറുകളാണ് ഈ ഡൈനിങ് ഏരിയയിൽ ഉപയോഗിച്ചിരിക്കുന്നത്. തൊട്ട് അടുത്ത് തന്നെ വാഷ് ബേസ് യൂണിറ്റും ഒരുക്കിട്ടുണ്ട്. വളരെ ഭംഗിയായിട്ടാണ് ഡൈനിങ് ഹാൾ ഡിസൈൻ ചെയ്തിട്ടുള്ളത്. കൂടാതെ ഒരുപാട് ലൈറ്റുകൾ ഇവിടെ നമ്മൾക്ക് കാണാം. ഈ ലൈറ്റുകളാണ് ഒരു ഹാളിനെ കൂടുതൽ ഭംഗിയാക്കി മാറ്റുന്നത്. മുറികളുടെ ഡിസൈനുകളും വിശേഷങ്ങളും എടുത്ത് പറയേണ്ടവ തന്നെയാണ്. ഒരു വീട് എന്നത് നമ്മളുടെ ഇടയിലുള്ള മിക്കവരുടെ സ്വപ്നമാണെങ്കിലും പല കാരണങ്ങൾ കൊണ്ട് ഇവ നടക്കാറില്ല. ചിലവർക്ക് സാമ്പത്തികമായ ബുദ്ധിമുട്ട്, മറ്റ് ചിലർക്ക് ആകട്ടെ മിതമായ ഭൂമി എന്നതായിരിക്കും കാരണം. എന്നാൽ ചെറിയ ചിലവിൽ മോഡേൺ വീടുകൾ സ്വന്തമാക്കാൻ ഇത്തരം വീടുകളെ മാതൃകയാക്കേണ്ടവയാണ്. Video Credit : Dr. Interior