ഇതിലും ചെറിയ വീട് ഉണ്ടോ!! സാധാരണക്കാരെ ഇതാണ് നിങ്ങളുടെ വീട്; ചുരുങ്ങിയ ചിലവിൽ പഴമയെ നിലനിർത്തി പണി കഴിഞ്ഞ വീട്!! | A Tiny Traditional Home Build For Low Budget
A Tiny Traditional Home Build For Low Budget : അത്യാധുനിക സൗകര്യങ്ങൾക്ക് നടുവിൽ ജീവിക്കുമ്പോഴും എല്ലാവരും പഴമയിലേക്ക് ഒരിക്കലെങ്കിലും തിരിച്ചു പോകണമെന്ന് ആഗ്രഹിച്ചിട്ടുണ്ടാവും. പൂഴിമണൽ നിറഞ്ഞ മുറ്റവും, ഓടും മരവും ഉപയോഗിച്ച് തീർത്ത മേൽക്കൂര കൊണ്ടുള്ള വീടും ഇന്ന് അന്യം തിന്നു പോകുന്ന കാഴ്ചകൾ തന്നെയാണ്. അത്തരത്തിൽ പഴയകാല സ്മരണകളെ ഓർമിപ്പിച്ചു കൊണ്ട് നിർമ്മിച്ചിട്ടുള്ള ഒരു കുഞ്ഞു വീടിന്റെ കാഴ്ചകളിലേക്ക് കടക്കാം.
വളരെ കുറഞ്ഞ സൗകര്യത്തിലും സന്തോഷമായി ജീവിക്കാമെന്ന് നമ്മെ കാണിച്ചു തരികയാണ് ഈ ഒരു വീടിന്റെ കാഴ്ചകൾ. പൂഴി മണൽ നിറഞ്ഞ മുറ്റത്ത് നിന്നും വീട്ടിലേക്ക് നോക്കുമ്പോൾ രണ്ട് പ്രധാന വാതിലുകളാണ് കാണാൻ സാധിക്കുക. ഇതിൽ ആദ്യത്തെ ബെഡ്റൂമിലേക്ക് പ്രവേശിക്കാനായി ചുവപ്പ് നിറത്തിൽ റെഡ് ഓക്സൈഡ് പാകിയ പടിക്കെട്ടുകൾ നൽകിയിരിക്കുന്നു. ആധുനിക രീതിയിലുള്ള ലിവിങ് ഏരിയക്കൊന്നും ഇവിടെ പ്രാധാന്യം നൽകിയിട്ടില്ല.
വീടിന്റെ മേൽക്കൂരയിൽ മരവും, ഓടുമാണ് പ്രധാനമായും ഉപയോഗിച്ചിട്ടുള്ളത്. കൂടാതെ വീടിനകത്ത് ജനാലകളും മറ്റു ഫർണിച്ചറുകളും മരത്തിൽ തന്നെയാണ് നിർമ്മിച്ചിട്ടുള്ളത്. വീടിനകത്തേക്ക് നല്ല രീതിയിൽ വായു സഞ്ചാരവും,വെളിച്ചവും ലഭിക്കുന്ന രീതിയിലാണ് ജനാലകളെല്ലാം നിർമ്മിച്ചിട്ടുള്ളത്.ആദ്യത്തെ ബെഡ്റൂമിലേക്ക് പ്രവേശിക്കുമ്പോൾ അത്യാവിശ്യം വലിപ്പത്തിൽ ഒരു കട്ടിൽ നൽകിയിട്ടുണ്ട്. അവിടെ നിന്നും ചെറിയ ഒരു ഇടത്തടത്തിലൂടെ അകത്തേക്ക് പ്രവേശിച്ച് രണ്ടാമത്തെ ബെഡ്റൂമിൽ എത്തിച്ചേരാം. ബെഡ്റൂമുകളുടെ സൈഡ് വശത്തായി ഒരു ചെറിയ അടുക്കള,ചായിപ്പ് എന്നിവ നൽകിയിരിക്കുന്നു.
ഭക്ഷണം കഴിക്കാൻ വീടിന്റെ സൈഡ് വശത്തായി സജ്ജീകരിച്ചിട്ടുള്ള ഓപ്പൺ ഏരിയയായ ചായ്പ്പ് ഉപയോഗപ്പെടുത്തുകയും ചെയ്യാം. വീടിന്റെ പുറകു ഭാഗത്തായി ഒരു കോമൺ ടോയ്‌ലറ്റും നൽകിയിരിക്കുന്നു. പഴമയ്ക്ക് വളരെയധികം പ്രാധാന്യം നൽകി നിലനിർത്തി പോരുന്ന ഈ ഒരു മനോഹര വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. video Credit : PADINJATTINI