വീടിന്റെ ഇന്റീരിയർ ചെയ്യാൻ പോവുകയാണോ!! ഈ വീഡിയോ കാണാതെ പോകല്ലേ; ക്ലാസിക് സ്റ്റൈലിന്റെ യാതാർത്ഥ ഭംഗി കണ്ടുവരാം!! | All About Interiors
All About Interiors Details
All About Interiors : ഇന്ന് പലരും ഗ്രാമത്തിൽ നിന്നും സിറ്റിയിലേക്ക് കുടിയേറുന്നത് കൊണ്ട് മിക്കവറും ഫ്ലാറ്റുകളാണ് തിരഞ്ഞെടുക്കാറുള്ളത്. അതിനാൽ തന്നെ ഫ്ലാറ്റിലെ ഇന്റീരിയർ ഡിസൈനുകളും മറ്റ് സുന്ദരമായ വിശേഷങ്ങളുമാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. കൊല്ലം ആർടെക്ക് സ്കൈ വില്ലയുടെ മനോഹരമായ കാഴ്ചകളും, ഡിസൈൻ ചെയ്ത രീതികളും അറിഞ്ഞു നോക്കാം. മൂന്ന് കിടപ്പ് മുറികൾ അടങ്ങിയ ഒരു ക്ലാസ്സിക് ഡിസൈനിലാണ് ഫ്ലാറ്റ് ഒരുക്കിട്ടുള്ളത്. മറ്റുള്ള ഫ്ലാറ്റുകളിൽ നിന്നും ഏറെ വ്യത്യസ്തമായ കാഴ്ചകളാണ് നമ്മൾക്ക് ഈയൊരു വില്ലയിൽ കാണാൻ സാധിക്കുന്നത്. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ഒറ്റ നോട്ടത്തിൽ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ള ഒരു ഹാളാണ് കാണുന്നത്. ഈ ഹാളിൽ തന്നെയാണ് ലിവിങ് ഏരിയയും, ഡൈനിങ് ഏരിയയും ഒരുക്കിട്ടുള്ളത്.
തടി കൊണ്ടുള്ള പാനൽ വർക്കുകളാണ് ചുവരുകളിൽ ചാർത്തിരിക്കുന്നത്. കൂടാതെ ഇത്തരം പാനലുകളിൽ ഗോൾഡൻ പെയിന്റുകൾ ചെയ്തിട്ടുള്ളത് കാണാം. ഈ കളർ തീമിനോട് ചേർന്ന ഫർണിച്ചറുകളും മറ്റ് വസ്തുക്കളുമാണ് ഫ്ലാറ്റിൽ ഉപയോഗിച്ചിട്ടുള്ളത്. ലിവിങ് ഹാളിൽ ഇരിപ്പിടത്തിനായി സോഫയും ഫർണിച്ചറുകളും കാണാം. കൂടാതെ ഇവിടെയാണ് ടീവി യൂണിറ്റും സജ്ജീകരിച്ചിട്ടുള്ളത്. അത്യാവശ്യം നല്ല സൈസിൽ തന്നെയാണ് ലിവിങ് ഏരിയ വന്നിട്ടുള്ളത്. ഡൈനിങ് ഹാളിലേക്ക് വരുമ്പോൾ വാം ലൈറ്റുകൾ ഉപയോഗിച്ചിരിക്കുന്നത് കാണാം. ഈ ലൈറ്റുകൾ ഡൈനിങ് ഏരിയയെ കളർ തീമുമായി ഭംഗിയുള്ളതാക്കി മാറ്റിരിക്കുന്നത് കാണാൻ കഴിയും. ഊണ് മേശയുടെ ടോപ്പിൽ സീസർ സ്റ്റോണുകൾ വിരിച്ചിട്ടുണ്ട്. കൂടാതെ തേക്ക് തടിയും ഇതിൽ ഉപയോഗിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാം. ഒരു എട്ട് പേർക്ക് ഇരിക്കാനുള്ള സൗകര്യം ഈയൊരു ഊൺമേശയിൽ ഉണ്ടെന്നതാണ് മറ്റൊരു പ്രേത്യേകത.
ക്ലാസ്സിക്ക് സ്റ്റൈൽ എന്ന് പറയുമ്പോൾ പലർക്കും മനസ്സിൽ ഉണ്ടാവുന്ന ഒരു സംശയമാണ് പരമ്പരാഗത നിറഞ്ഞതാണോ എന്ന്. എന്നാൽ രണ്ടും രണ്ടാണ് എന്നതാണ് മറ്റൊരു സത്യം. യൂറോപ്പിയൻ സ്റ്റൈലിനെയാണ് ക്ലാസിക്ക് സ്റ്റൈലുകൾ എന്ന് വിളിക്കപ്പെടുന്നത്. ഡൈനിങ് ഏരിയയുടെ തൊട്ട് അടുത്ത് തന്നെ ക്ലോക്കലറി യൂണിറ്റ് ക്രെമീകരിച്ചിരിക്കുന്നത് കാണാൻ സാധിക്കും. വീടിന്റെ പ്രധാന ഭാഗമായ അടുക്കളയുടെ മനോഹരമായ വിശേഷങ്ങൾ പരിചയപ്പെടാം. അടുക്കളയിലും ഒരു വൈറ്റ് തീമിലാണ് വരുന്നത്. വളരെ മനോഹരമായിട്ടാണ് അടുക്കള ഡിസൈൻ ചെയ്തിട്ടുള്ളത്. കൂടാതെ മികച്ച വൃത്തിയും കാണുമ്പോൾ തന്നെ മനസിലാവുന്നതാണ്. അടുക്കളയും ക്ലാസിക്ക് ഡിസൈൻ ആണെങ്കിലും മോഡുലാർ അടുക്കളയിൽ വരുന്ന എല്ലാ യൂണിറ്റ്സ് ഈയൊരു കിച്ചനിലും കൊടുത്തിട്ടുണ്ട്.
വീട്ടുകാർക്ക് ഒരുപാട് ഉപകാരപ്രദമായ സൗകര്യങ്ങള ഈ അടുക്കളയിൽ കാണാം. സുന്ദരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഒരു ബാൽക്കണി പോർഷൻ ഈയൊരു ഫ്ലാറ്റിൽ ഉണ്ട്. നമ്മൾ ആദ്യ കിടപ്പ് മുറിയിലേക്ക് പോകും വഴിയാണ് വാഷ് ബേസ് യൂണിറ്റും, ഒരു കോമണ് ടോയ്ലറ്റും കൊടുത്തിട്ടുള്ളത്. വാഷ് ബേസ് അടക്കം വരുന്നത് ക്ലാസ്സിക്ക് സ്റ്റൈലിലാണ്. റൌണ്ട് മിററും, സ്റ്റോറേജ് ഓപ്ഷനായി ഒരു സംവിധാനവും വാഷ് ബേസിന്റെ കീഴിൽ കൊടുത്തിട്ടുണ്ട്. ആദ്യ കിടപ്പ് മുറിയിലേക്ക് പോകുകയാണെങ്കിൽ തീം അനുസരിച്ചാണ് മുറി ഒരുക്കിട്ടുള്ളത്. ഈ വീട്ടിലെ മകൾക്ക് വേണ്ടി ഒരുക്കിയ കിടിലൻ മുറിയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ഒരു മോഡേൺ മുറിയിൽ ഉള്ള എല്ലാ സൗകര്യങ്ങളും ഈയൊരു മുറിയിലും കാണാൻ കഴിയും. പല തരത്തിലുള്ള തീമുകളാണ് ഈ മുറിയിൽ നല്കിട്ടുള്ളത്.
തീമുകളുടെ ഭംഗി എടുത്തു പറയേണ്ടവ തന്നെയാണ്. ഇരുന്ന് പഠിക്കാനും മറ്റ് ജോലി സംബന്ധമായ കാര്യങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ടി നിർമ്മിച്ചിട്ടുള്ള ഒരു മേശയും കസേരയും കാണാം. കൂടാതെ സാധനങ്ങൾ സൂക്ഷിച്ചു വെക്കാൻ വേണ്ടി ചെറിയാ ഷെൽഫ് ചുവരുകളിൽ ഒരുക്കിട്ടുള്ളത് അറിയാൻ കഴിയും. വിശാലമായ മുറി തന്നെയാണ് കാണുമ്പോൾ മനസ്സിലാവുന്നത്. ബാക്കി വരുന്ന രണ്ട് മുറികളും ഫ്ളാറ്റിലെ മറ്റ് വിശേഷങ്ങളൂം പൂർണമായി മനസ്സിലാക്കാൻ വീഡിയോ മുഴുവൻ കാണാൻ ശ്രെമിക്കുക. Video Credit : Nishas Dream World