ഇത്രയും ചെറിയ ചിലവിൽ വലിയ വീട്!! അത്യാധുനിക രീതിയിൽ എല്ലാ സൗകര്യങ്ങൾ ഒരുക്കിയ ഒരു മോഡേൺ വീട് കണ്ടോ!! | Beautiful House Constructed For Rs-35lakh
Beautiful House Constructed For Rs-35lak : ബഡ്ജറ്റിൽ ഒതുക്കി മനസ്സിൽ ആഗ്രഹിച്ച രീതിയിൽ ഒരു വീട് പണിയുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. അതേസമയം മനസ്സിലുള്ള ആഗ്രഹങ്ങളെല്ലാം കൃത്യമായി പ്ലാൻ ചെയ്തു വരുമ്പോഴേക്കും ബഡ്ജറ്റ് അതിരു കടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈയൊരു മേഖലയിൽ കഴിവ് തെളിയിച്ച ഒരു ആർക്കിടെക്റ്റിന്റെ സഹായത്തോടുകൂടി എല്ലാവിധ സൗകര്യങ്ങളും നൽകി മനോഹരമായി നിർമ്മാണം പൂർത്തിയാക്കിയ ഒരു വീടിന്റെ കാഴ്ചകളിലേക്ക് കടക്കാം.
വെറും ആറ് സെന്റ് സ്ഥലത്ത് 2180 സ്ക്വയർ ഫീറ്റിലാണ് ഈയൊരു മനോഹര ഭവനം നിർമ്മിച്ചിട്ടുള്ളത്. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് മുറ്റം മുഴുവൻ നാച്ചുറൽ സ്റ്റോൺസും, ഗ്രാസും നൽകി മനോഹരമാക്കിയിരിക്കുന്നു. അവിടെനിന്നും എത്തിച്ചേരുക ഒരു ഓപ്പൺ സ്റ്റൈലിൽ നൽകിയിട്ടുള്ള സിറ്റൗട്ടിലേക്കാണ്. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ എത്തിച്ചേരുന്നത് വിശാലമായ ഒരു ലിവിങ് ഏരിയയിലേക്കാണ്. ഇന്റീരിയറിന്റെ തീമിന് അനുസരിച്ചുള്ള ടി വി യൂണിറ്റ്, സോഫ സെറ്റ് എന്നിവയെല്ലാം ഇവിടെ സജ്ജീകരിച്ചിരിക്കുന്നു.
അവിടെനിന്നും ഒരു ചെറിയ പാർട്ടീഷൻ നൽകിയാണ് ഡൈനിങ് ഏരിയ അറേഞ്ച് ചെയ്തിട്ടുള്ളത്. ഈയൊരു ഭാഗത്തോട് ചേർന്ന് തന്നെ ഒരു വാഷ് ഏരിയയും നൽകിയിട്ടുണ്ട് .അവിടെ നിന്നും അല്പം മുന്നോട്ടായി ഒരു എന്റർടൈൻമെന്റ് ഏരിയ ഒരുക്കിയതാണ് ഈ വീടിന്റെ പ്രധാന ഹൈലൈറ്റ്. ഈയൊരു ഭാഗത്തോട് ചേർന്നാണ് ഓപ്പൺ സ്റ്റൈലിൽ നിർമ്മിച്ചിട്ടുള്ള അത്യാധുനിക കിച്ചൻ ഒരുക്കിയിട്ടുള്ളത്. പ്രധാനമായും വൈറ്റ്,ബ്ലാക്ക് തീമിലാണ് അടുക്കള ക്രമീകരിച്ചിട്ടുള്ളത്.
മൂന്ന് ബെഡ്റൂമുകളാണ് ഈ വീടിനുള്ളത്. അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടുകൂടിയാണ് വീടിന്റെ മാസ്റ്റർ ബെഡ്റൂം ഒരുക്കിയിട്ടുള്ളത്. വെളിച്ചവും വായും സഞ്ചാരവും നല്ല രീതിയിൽ ലഭിക്കുന്ന രീതിയിലാണ് എല്ലാ ബെഡ്റൂമുകളും നിർമ്മിച്ചിട്ടുള്ളത്. സ്റ്റെയർ ഏരിയ കയറി മുകളിൽ എത്തിച്ചേർന്നാൽ അവിടെ ഒരു അപ്പർ ലിവിങ് ഒരുക്കിയിരിക്കുന്നു. ഇവിടെ വാളിൽ പരീക്ഷിച്ചിട്ടുള്ള ടെക്സകചർ വർക്കുകൾ അതിമനോഹരമാണ്. രണ്ടു ബെഡ്റൂമുകൾ അപ്പർ ഏരിയയിൽ തന്നെയാണ് വരുന്നത്. ഇത്തരത്തിൽ അത്യാധുനിക സൗകര്യങ്ങളെല്ലാം നൽകിക്കൊണ്ട് മനോഹരമായി നിർമിച്ചിട്ടുള്ള ഈ ഒരു വീടിന്റെ നിർമ്മാണ ചിലവ് 35 ലക്ഷം രൂപയാണ്. വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : CISEL & SHAK Vlogs