വെറും 1.5 സെന്റിൽ നാല് ബെഡ്‌റൂം ഉള്ള വീട് പണിയാം; അതെ നിങ്ങൾ കേട്ടത് സത്യം തന്നെ; 13 ലക്ഷം രൂപയുടെ ഇരുനില വീട്!! | Budget Friendly Home Build In 1.5 Cent For 13 Lakh
Budget Friendly Home Build In 1.5 Cent For 13 Lakh : ഒരു വീടെന്ന സ്വപ്നത്തിലേക്ക് എത്തിച്ചേരുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മനസ്സിലുള്ള കാര്യങ്ങളെല്ലാം ഒരുമിച്ച് ഉദ്ദേശിച്ച ബഡ്ജറ്റിൽ ഒരു വീട് പണിയാനായി ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാറുണ്ട്. പ്രത്യേകിച്ച് സ്ഥല പരിമിതി ഒരു പ്രശ്നമായിട്ടുള്ള സന്ദർഭങ്ങളിൽ ആവശ്യങ്ങളെല്ലാം ഉൾക്കൊള്ളിക്കുക എന്നത് എളുപ്പമല്ല. എന്നാൽ അതിനെയെല്ലാം മറികടക്കുന്ന രീതിയിൽ നാല് ബെഡ്റൂമുകളോട് കൂടി വെറും ഒന്നര സെന്റ് സ്ഥലത്ത് നിർമ്മിച്ച ഒരു മനോഹര വീടിന്റെ കാഴ്ചകളിലേക്ക് കടക്കാം.
വളരെ കുറഞ്ഞ സ്ഥലം ഉപയോഗപ്പെടുത്തിയാണ് വീട് നിർമ്മിച്ചിട്ടുള്ളത് എങ്കിലും നാല് ബെഡ്റൂമുകളും, മറ്റ് അ വശ്യ സൗകര്യങ്ങളുമെല്ലാം ഈ വീട്ടിൽ ഭംഗിയായി തന്നെ ഒരുക്കിയിട്ടുണ്ട്. മെറ്റൽ പാകിയ മുറ്റത്തുനിന്നും പ്രവേശിക്കുന്നത് അത്യാവശ്യം വലിപ്പത്തിൽ നിർമ്മിച്ചിട്ടുള്ള ഒരു സിറ്റൗട്ടിലേക്ക് ആണ്. ഇവിടെ പ്രത്യേക ടെസ്ചർ വർക്കുകൾ നൽകി തൂണുകളെല്ലാം നിർമ്മിച്ചിരിക്കുന്നു.
അവിടെ നിന്നും പ്രധാന വാതിൽ കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ടിവി യൂണിറ്റ് നൽകിയിരിക്കുന്ന ലിവിങ് ഏരിയയിലാണ് എത്തിച്ചേരുന്നത്. ലിവിങ് ഏരിയയുടെ ഇരു വശത്തുമായി 2 ബെഡ്റൂമുകൾക്ക് ഇടം നൽകിയിട്ടുണ്ട്.കൂടാതെ താഴത്തെ ഫ്ലോറിൽ വിശാലമായിത്തന്നെ അടുക്കള ഒരുക്കുകയും അതോടൊപ്പം ഡൈനിങ് ഏരിയക്ക് ഒരു പ്രത്യേക ഇടം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. അടുക്കളയോട് ചേർന്ന് തന്നെ ഒരു ചെറിയ സ്റ്റോർ റൂമും സജ്ജീകരിച്ചു നൽകിയിട്ടുണ്ട്.ഇരുനില വീട് ആയതുകൊണ്ട് തന്നെ വീടിന്റെ മുകളിലത്തെ നിലയിലാണ് രണ്ടു ബെഡ്റൂമുകൾ നൽകിയിട്ടുള്ളത്. വിശാലവും സൗകര്യങ്ങളെല്ലാം നല്ല രീതിയിൽ നൽകിയുമാണ് രണ്ട് ബെഡ്റൂമുകളും നിർമ്മിച്ചിട്ടുള്ളത്.
രണ്ടു ബെഡ്റൂമുകളിൽ നിന്നും ആക്സസ് ലഭിക്കുന്ന രീതിയിൽ ഒരു കോമൺ ടോയ്‌ലറ്റും ഇവിടെ നൽകിയിട്ടുണ്ട്. രണ്ട് ബെഡ്റൂമുകളിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്ന ഭാഗത്തായി ഒരു ചെറിയ കോറിഡോർ സെറ്റ് ചെയ്ത് നൽകിയിരിക്കുന്നു. ഇവിടേക്ക് നല്ല രീതിയിൽ വെളിച്ചം കിട്ടാനായി ഗ്ലാസ് ഉപയോഗിച്ച് പറഗോളയും സെറ്റ് ചെയ്ത് നൽകിയിട്ടുണ്ട്. ഇത്തരത്തിൽ അതിമനോഹരമായ ഈയൊരു വീട് നിർമ്മിക്കാനായി 13 ലക്ഷം രൂപയാണ് ആകെ ചിലവായിട്ടുള്ളത്. വീടിന്റെ കൂടുതൽ വിശേഷങ്ങൾ കണ്ടറിയാൻ വീഡിയോ കാണാവുന്നതാണ്. video credit : DECOART DESIGN