വെറും 10 ലക്ഷം രൂപയ്ക്ക് ഇന്റീരിയർ ഉൾപ്പെടെ പണി കഴിഞ്ഞ ഒരു കൊച്ചു ഭവനം ! സാധാരണക്കാരന്റെ മോഡേൺ വീടെന്ന സ്വപ്നം പൂവണിയാൻ !! | Budget Friendly Modern Home Build For 10 Lakh Including Interior

0

Budget Friendly Modern Home Build For 10 Lakh Including Interior : ഒരു വീട് നിർമ്മിക്കുമ്പോൾ അത് മോഡേൺ ശൈലിയിൽ തന്നെ വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ പലപ്പോഴും ബഡ്ജറ്റ് ഒരു വില്ലനായി വരുമ്പോൾ എല്ലാവരും അത്തരം ആഗ്രഹങ്ങൾ ഉപേക്ഷിക്കുകയാണ് പതിവ്. അതേസമയം കൃത്യമായ പ്ലാനിങ്ങോടുകൂടി ആവശ്യങ്ങൾക്കും, ആഡംബരങ്ങൾക്കും ഒരേ രീതിയിൽ പ്രാധാന്യം നൽകി നിർമ്മിച്ചിട്ടുള്ള ഒരു മനോഹര ഭവനത്തിന്റെ കാഴ്ചകളിലേക്ക് കടക്കാം.

Budget Friendly Modern Home

വെറും 6 സെന്റ് സ്ഥലത്ത് കണ്ടമ്പററി സ്റ്റൈലിലാണ് ഈ ഒരു വീട് നിർമ്മിച്ചിട്ടുള്ളത്. മെറ്റൽ പാകിയ മുറ്റത്ത് നിന്നും ഒരു ചെറിയ സിറ്റൗട്ടിലേക്കാണ് പ്രവേശിക്കുന്നത്. അവിടെ നിന്നും പ്രധാന വാതിൽ കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു സ്റ്റെയർ ഏരിയ, മീഡിയം വലിപ്പത്തിൽ ഒരു ലിവിങ് ഏരിയ എന്നിവ ഒരുക്കിയിരിക്കുന്നു.

Budget Friendly Modern Home Build For 10 Lakh Including Interior
Budget Friendly Modern Home Build For 10 Lakh Including Interior

ലിവിങ് ഏരിയയിൽ നിന്നും ഒരു ചെറിയ പാർട്ടീഷൻ നൽകിക്കൊണ്ട് ഒരു ഡൈനിങ് ഏരിയയും അതിന്റെ മറുവശത്തായി വാഷ് ഏരിയക്കും ഇടം കണ്ടെത്തിയിട്ടുണ്ട്. അവിടെനിന്നും കുറച്ചുകൂടി മുൻപോട്ട് പ്രവേശിക്കുമ്പോഴാണ് അടുക്കളയ്ക്ക് ഇടം കണ്ടെത്തിയിട്ടുള്ളത്. ഇവിടെ വൈറ്റ്, വുഡൻ ഫിനിഷിങ്ങിൽ സ്റ്റീൽ ഉപയോഗിച്ചാണ് ഇന്റീരിയർ വർക്കുകളെല്ലാം ചെയ്തിട്ടുള്ളത്.

മീഡിയം സൈസിലാണ് വീടിന്റെ മാസ്റ്റർ ബെഡ്റൂം ഡിസൈൻ ചെയ്തിട്ടുള്ളത്. ഈ ബെഡ്റൂമിനോട് ചേർന്ന് ഒരു അറ്റാച്ച്ഡ് ബാത്റൂം സൗകര്യവും നൽകിയിരിക്കുന്നു. രണ്ടാമത്തെ ബെഡ് റൂമും അത്യാവശ്യം വലിപ്പത്തിൽ തന്നെയാണ് നിർമ്മിച്ചിട്ടുള്ളത്. വീടിന്റെ സ്റ്റെയർ ഏരിയയിലും വുഡൻ ഫിനിഷിങ്ങും, സ്റ്റീലും ഉപയോഗപ്പെടുത്തി മനോഹരമാക്കിയിട്ടുണ്ട്. അത്യാവശ്യം സൗകര്യങ്ങളെല്ലാം നൽകി മനോഹരമായി നിർമിച്ചിട്ടുള്ള ഈ ഒരു വീടിന്റെ ഇന്റീരിയർ വർക്ക് ഉൾപ്പെടെ 10 ലക്ഷം രൂപയാണ് ചിലവ് വന്നിട്ടുള്ളത്. വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Video credit : Dr. Interior

Read more : ഒറ്റ നിലയിൽ ഓപ്പൺ സ്റ്റൈലിൽ നിർമ്മിച്ച ഒരു മനോഹര ഭവനം! രണ്ട് നിലയുടെ സൗകര്യങ്ങൾ എല്ലാം ഒറ്റ നിലയിൽ വന്നപ്പോൾ !! | Latest Modern Single Story Home

ഇത് വീടല്ല ഭൂമിയിലെ സ്വർഗ്ഗമാണ് സ്വർഗ്ഗം..! ഒരു സത്യൻ അന്തിക്കാട് സിനിമ പോലെ അത്രയും സുന്ദരമായ വീട്!! | 11 Lakh Budget Traditional Home

Leave A Reply

Your email address will not be published.