തരംഗമായ ആ വൈറൽ വീട് ദേ ഇതാണ്!! വെറും 7 ലക്ഷം രൂപയ്ക്ക് മുഴുവൻ പണികളും കഴിഞ്ഞ ഒരു ഇരുമ്പ് വീട് കണ്ടു നോക്കിയാലോ!! | Container Home Build For 7 Lakh
Container Home Build For 7 Lakh : കാലം മാറുന്നതിനനുസരിച്ച് വീട് നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളിലും നിർമ്മാണ രീതിയിലുമെല്ലാം വലിയ രീതിയിലുള്ള മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. അത്തരത്തിൽ പല സ്ഥപരിമിതി ഒരു പ്രശ്നമായിട്ടുള്ളവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഒരു വീട് നിർമ്മാണ രീതിയാണ് കണ്ടെയ്നർ വീടുകൾ. നമ്മുടെ നാട്ടിൽ കണ്ടെയ്നർ വീടുകൾ അത്ര പോപ്പുലർ ആയി തുടങ്ങിയിട്ടില്ല എങ്കിലും ബാംഗ്ലൂരിൽ നിർമ്മിച്ചിട്ടുള്ള അത്തരത്തിലുള്ള ഒരു വീടിന്റെ വിശേഷങ്ങളിലേക്ക് കടക്കാം.
വീടിന്റെ പുറംഭാഗത്തുനിന്ന് നോക്കിയാൽ ഒരു സാധാരണ വീടിന്റെ അതേ ആർക്കിടെക്ചർ തന്നെയാണ് ഈയൊരു കണ്ടെയ്നർ വീടിനും ഉള്ളത്. വീടിന്റെ മുറ്റമെല്ലാം ഇന്റർലോക്ക് കട്ടകൾ പാകി മനോഹരമാക്കിയിരിക്കുന്നു. അതിനിടയ്ക്കായി ആർട്ടിഫിഷ്യൽ ഗ്രാസ് വെച്ചുപിടിപ്പിച്ചതും കൂടുതൽ ഹൈലൈറ്റ് ചെയ്തു ഫ്ളോറിങ്ങിനെ കാണിക്കാനായി സഹായിക്കുന്നുണ്ട്. കണ്ടെയ്നർ വീടുകൾ പ്രധാനമായും അലുമിനിയം സ്റ്റീൽ എന്നിവ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. അതുകൊണ്ടുതന്നെ വീടിന്റെ പുറംഭാഗത്തായി അലുമിനിയത്തിൽ നിർമിച്ച ഡോറുകളും ജനാലകളുമെല്ലാം വ്യത്യസ്ത നിറങ്ങളിൽ കാണാനായി സാധിക്കും.
ഗ്രിൽ തുറന്ന് വീടിനകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു ചെറിയ സിറ്റൗട്ട് നൽകിയിരിക്കുന്നു. അവിടെനിന്നും പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു ബെഡ്റൂം അടുക്കള എന്നിവയ്ക്കെല്ലാം കണ്ടെത്തിയിട്ടുണ്ട്. അടുക്കളയിലെ കൗണ്ടർ ടോപ്പ് ഗ്രാനൈറ്റ് പാകി വളരെ ചെറിയ രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്. എന്നാൽ ആവശ്യത്തിന് പാത്രങ്ങളും മറ്റും വയ്ക്കാനായി ഇവിടെ വാർഡ്രോബുകൾ നൽകിയിട്ടുണ്ട്.
അത് വിശാലമായി തന്നെയാണ് വീടിന്റെ ബെഡ്റൂമും ഒരുക്കിയിട്ടുള്ളത്. വീടിന്റെ മറ്റൊരു ഭാഗത്തായി ഒഴിഞ്ഞു കിടക്കുന്ന ഇടം ആവശ്യമെങ്കിൽ ഒരു ബെഡ്റൂമായി ഉപയോഗപ്പെടുത്താവുന്നതാണ്. കോമൺ ടോയ്ലറ്റ് രീതിയാണ് വീടിന് നൽകിയിട്ടുള്ളത്. ഇത്തരത്തിൽ വളരെ ചുരുങ്ങിയ ചിലവിൽ നിർമ്മിച്ച ഈയൊരു കണ്ടെയ്നർ വീടിന്റെ നിർമ്മാണ ചിലവ് വെറും 7 ലക്ഷം രൂപ മാത്രമാണ്. വീടിന്റെ കൂടുതൽ വിശേഷങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. Video credit : Homedetailed