അത്ഭുതങ്ങൾ നിറച്ച സുന്ദരമായ വീട്!! വെളിച്ചവും കാറ്റും ആവശ്യത്തിലധികം വേണമെന്ന് ആഗ്രഹിക്കുന്നുണ്ടോ; ഇങ്ങനെ ഒരു വീട് പണിയൂ!! | Contemporary Home With 5 BHK

0

Contemporary Home With 5 BHK Details

Contemporary Home With 5 BHK : 5 ബെഡ്‌റൂം അടങ്ങിയ ഒരു അൾട്രാ മോഡേൺ വീടിന്റെ മനോഹരമായ വിശേഷങ്ങൾ വിശദമായി പരിചയപ്പെടാം. മറ്റ് വീടുകളിൽ നിന്നും വ്യത്യസ്തമായ എലമെന്റ്സും, ഭംഗിയേറിയ സവിശേഷതകളാണ് കൂടുതലായി അടുത്തറിയാൻ പോകുന്നത്. 4000 സ്‌ക്വയർ ഫീറ്റിലാണ് വീട് സ്ഥിതി ചെയ്യുന്നത്. അഞ്ച് കിടപ്പ് മുറികളാണ് ഈയൊരു വീട്ടിൽ വരുന്നത്. ഇന്റീരിയർ അതുപോലെ എസ്റ്റീരിയർ ഒരുപോലെ ഡിസൈൻ ചെയ്ത കിടിലൻ വീട് എന്ന് നമ്മൾക്ക് ഈ വീടിനെ വിശേഷിപ്പിക്കാം. ജിഐ പൈപ്പിൽ വരുന്ന സ്ലൈഡിങ് ഓട്ടോമാറ്റിക്ക് ഗേട്ടാണ് വീടിനു നല്കിരിക്കുന്നത്. ഒരുപാട് ടെക്നിക്കൽ എലിമെന്റസ് വീടിന്റെ പല ഭാഗങ്ങളായി ഉപയോഗിച്ചിട്ടുണ്ട്. ആഡംഭര രീതിയിൽ വീട് പണിയുവാൻ ആഗ്രഹിക്കുന്നവർക്ക് ഇത്തരം ഡിസൈനുകൾ മാതൃകയാക്കാൻ സാധിക്കുന്നതാണ്. വീട് പണിയുവാൻ ഉപയോഗിച്ച ഓരോ ഉത്പനവും വളരെ ഗുണമേന്മയേറിയ എന്നതാണ് ഏറ്റവും വലിയ സത്യം. നല്ല ഭംഗിയായിട്ടാണ് ലാൻഡ്‌സ്‌കേപ്പ് തയ്യാറാക്കിട്ടുള്ളത്.

Contemporary Home With 5 BHK Exterior

കൂടാതെ കടപ്പ സ്റ്റോൺസാണ് ലാൻഡ്സ്‌കേപ്പിൽ വിരിച്ചിരിക്കുന്നത്. എന്നാൽ ലാൻഡ്സ്‌കേപ്പിന്റെ ഇരുഭാഗങ്ങളായി ഡിസൈൻ ചെയ്ത പുല്ലുകളാണ് പ്രധാന ആകർഷണം. വലത് ഭാഗത്തായിട്ടാണ് കാർ പോർച്ച് വരുന്നത്. അത്യാവശ്യം വലിയ സൈസിലാണ് കാർ പോർച്ച് ഡിസൈൻ ചെയ്തിട്ടുള്ളത്. സീലിംഗിൽ കോൺക്രീറ്റും ടോപ്പിൽ സ്ലോപ്പ് ഷീറ്റാണ് ഉപയോഗിച്ചിട്ടുള്ളത്. വീടിന്റെ പുറം ഭാഗത്ത് വൈറ്റ് ഗ്രേ കോമ്പിനേഷനാണ് വന്നിട്ടുള്ളത്. എന്നാൽ ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ വൈറ്റ് , ഗ്രേ, വുഡൻ കോമ്പിനേഷനാണ് കാണാൻ സാധിക്കുന്നത്. കൂടാതെ പുറമെ ഭാഗത്ത് പർഗോള വർക്ക് മനോഹരമായി ചെയ്തിട്ടുള്ളത് കാണാം. അത്യാവശ്യം വലിയ സൈസിലാണ് സിറ്റ്ഔട്ട് വരുന്നത്. ഇരിപ്പിടത്തിനായി മൂന്ന് കസേരകളും ജാലകങ്ങൾക്ക് പകരം ഫിക്സഡ് ഗ്ലാസ്സുകളാണ് സിറ്റ്ഔട്ടിൽ ഉപയോഗിച്ചിട്ടുള്ളത്. പൂർണമായും വീട്ടുടമസ്ഥന്റെ ആവശ്യപ്രകാരം പണിത ഒരു ഓട്ടോമാറ്റിക്ക് ഡോറാണ് പ്രധാന വാതിലായി നല്കിരിക്കുന്നത്.

Contemporary Home With 5 BHK
Contemporary Home With 5 BHK

Contemporary Home With 5 BHK Interior

ഒരുപാട് നല്ല കാഴ്ചകളാണ് വീടിന്റെ ഉള്ളിലേക്കു കയറുമ്പോൾ കാണാൻ സാധിക്കുന്നത്. ആദ്യം തന്നെ ചെന്നെത്തുന്നത് ഫോർമൽ ലിവിങ് ഏരിയയിലേക്കാണ്. അത്യാവശ്യം നല്ല സൈസിൽ തന്നെയാണ് ഫോർമൽ ലിവിങ് ഏരിയ ഡിസൈൻ ചെയ്തിട്ടുളളത്. ടീപ്പോ, രണ്ട് സീറ്റർ, രണ്ട് കോർണർ സോഫ, സ്റ്റോറേജ് ആവശ്യങ്ങൾക്കായി ഷെൽഫ് തുടങ്ങി ഒട്ടേറെ സവിശേഷതകൾ ഈയൊരു ഫോർമൽ ലിവിങ് ഏരിയയിൽ കൊടുത്തിട്ടുള്ളത്. വുഡിൽ തന്നെ പാർട്ടിഷൻ വർക്ക് ചെയ്തിരിക്കുന്നത് കാണാൻ കഴിയും. ഡബിൾ ഹൈറ്റിലാണ് ഫോർമൽ ലിവിങ് ഏരിയ വരുന്നത്. കൂടാതെ ലൈറ്റുകളും വെച്ചു പിടിപ്പിച്ചിട്ടുണ്ട്. പല ഭാഗങ്ങളായി ഏഷ്യൻ ടെക്സ്റ്റ്ർ വർക്കുകൾ ചെയ്തിരിക്കുന്നത് ഫോർമൽ ലിവിങ് ഏരിയയെ കൂടുതൽ മനോഹരമാക്കാൻ സഹായിക്കുന്നുണ്ട്.

വീടിന്റെ ഹൃദയ ഭാഗത്ത് തന്നെ ഒരു സിറ്റിംഗ് ഏരിയ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ നിന്നും ഒരാൾക്ക് ലിവിങ് ഏരിയയിലേക്കും, ഡൈനിങ് ഏരിയയിലേക്കും, മറ്റ് കിടപ്പ് മുറികളിലേക്കും പ്രവേശിക്കാനുള്ള എൻട്രൻസ് ഭംഗിയായി രീതിയിൽ ഡിസൈൻ ചെയ്തിട്ടുണ്ട്. വീടിന്റെ എല്ലാ ഭാഗത്തും ജിപ്സം സീലിംഗ് ചെയ്തിട്ടുണ്ട്. അതിൽ പാനൽ ലൈറ്റുകൾ നൽകി കൂടുതൽ മനോഹരമാക്കിരിക്കുന്നത് കാണാം. കുറച്ചു കൂടി ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ഡൈനിങ് ഹാളിലേക്കാണ് പ്രവേശിക്കുന്നത്. ഒറ്റ കാഴ്ചയിൽ തന്നെ ആരെയും മനം മയ്ക്കുന്ന രീതിയിലാണ് ഒരൂ ഡിസൈനുകളും വീടിന്റെ പല ഭാഗങ്ങളായി ചെയ്തു വെച്ചിട്ടുള്ളത്.

ഡൈനിങ് ഹാളിനെയും ഫാമിലി ലിവിങ് ഏരിയയെയും രണ്ടായി വേർതിരിക്കുന്ന ഫസ്റ്റ് ഫ്ലോറിലേക്കുള്ള പടികൾ കാണാം. ഫാമിലി ലിവിങ് ഏരിയയും കൂടുതൽ മനോഹരമായ രീതിയിൽ തന്നെയാണ് ഇന്റീരിയർ ഡിസൈൻ ചെയ്തിട്ടുള്ളത്. ഫോർമൽ ലിവിങ് ഏരിയയുടെ അത്ര വിശാലതയില്ലെങ്കിലും സാധാരണ സൈസാണ് ഫാമിലി ലിവിങ് ഏരിയയിൽ കാണാൻ കഴിയുന്നത്. ഇരിപ്പിടത്തിനായി കോർണർ സോഫകളും, ഇരിപ്പിടങ്ങളും ക്രെമീകരിച്ചിട്ടുണ്ട്. ഫാമിലി ലിവിങ് ഏരിയയിലാണ് ടീവി യൂണിറ്റ് മനോഹരമായി ഡിസൈൻ ചെയ്തു ഒരുക്കിരിക്കുന്നത്. വിശേഷങ്ങൾക്കായി വീഡിയോ മുഴുവൻ കാണുക. Video Credit : Dr. Interior

Read also : ചെറിയ ചിലവും വലിയ വീടും!! സാധാരണക്കാർക്കും ഇനി മോഡേൺ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാം; വീഡിയോ കണ്ട് നോക്കു!! | 2050 Sqft Modern Home Built For 25 Lakh

രാജകീയ പ്രൗഢിയും ചുരുങ്ങിയ ചിലവും!! ഇത് ആരും കൊതിക്കുന്ന ലാളിത്യം ഉള്ള വീട്; കണ്ടു നോക്കാം വീടിന്റെ വിശേഷം!! | 1450 Sqft Modern Home Bulit In 12 Cent

Leave A Reply

Your email address will not be published.