5 സെന്റിൽ പണി കഴിഞ്ഞ ഒരു കുഞ്ഞ് കിളിക്കൂട്!! കടം വാങ്ങാതെ വീട് പണിയാൻ ആഗ്രഹിക്കുന്നവർ ഇത് കണ്ടു നോക്കുക!! | Home Built In 5 Cent For 9 Lakh
Home Built In 5 Cent For 9 Lakh : സ്വന്തമായി ഒരു വീട്, അത് സ്വപ്നം കാണുന്നവരാണ് മലയാളികളിൽ ഏറെ പങ്കും. എന്നാൽ വീടുവയ്ക്കുന്നതിന് ആവശ്യമുള്ള സ്ഥലം വാങ്ങാനും, വീട് നിർമ്മാണത്തിനുമായി വലിയ ഒരു തുക കണ്ടെത്തുക എന്നതാണ് പലരെയും ഏറെ വിഷമത്തിലാക്കുന്ന കാര്യമാണ്. അത്തരം സന്ദർഭങ്ങളിൽ വളരെ കുറഞ്ഞ ബഡ്ജറ്റിൽ മനോഹരമായി നിർമിച്ച കാശ്മീരം എന്ന വീടിന്റെ മനോഹര കാഴ്ചകളിലേക്കാണ് ഇവിടെ വാതിൽ തുറക്കുന്നത്. ആലപ്പുഴ ജില്ലയിലെ ചേർത്തലയിലാണ് വെറും അഞ്ചു സെന്റിൽ നിർമ്മിച്ച ജിതിന്റെയും , കുടുംബത്തിന്റെയും ഈയൊരു മനോഹര വീട് സ്ഥിതി ചെയ്യുന്നത്.
പഴയകാല വീടുകളെ വിസ്മരിപ്പിക്കുന്ന ഒരു കാഴ്ചയാണ് വീടിന്റെ പുറംഭാഗം നൽകുന്നത്. പുല്ലിട്ട് സെറ്റ് ചെയ്ത ചെറിയ മുറ്റവും, ചുവന്ന കാവിയിൽ മനോഹരമാക്കിയ വരാന്തയും ഈ വീടിന്റെ എടുത്തു പറയേണ്ട പ്രത്യേകതകൾ തന്നെയാണ്. വീടിന്റെ മേൽക്കൂര നിർമ്മിക്കാനായി നാടൻ ഓടാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. വീടിനകത്തേക്ക് നല്ല രീതിയിൽ വായുവും വെളിച്ചവും എത്തുന്ന രീതിയിലാണ് ഫാൾ സീലിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾ സെറ്റ് ചെയ്തിട്ടുള്ളത്. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു ചെറിയ സ്വീകരണ മുറി ഒരുക്കിയിരിക്കുന്നു. ഇവിടെ ഫ്ളോറിങ്ങിൽ ഉപയോഗിച്ചിട്ടുള്ളത് വുഡൻ ഫിനിഷിംഗ് നൽകിയിട്ടുള്ള വിട്രിഫൈഡ് ടൈലുകളാണ്.
Home Built In 5 Cent For 9 Lakh
അവിടെനിന്നും പ്രവേശിക്കുന്നത് ഡൈനിങ് ഏരിയയിലേക്കാണ്.നാലുപേർക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാവുന്ന രീതിയിലുള്ള ഒരു ഡൈനിങ് ടേബിളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ഡൈനിങ് ഏരിയയുടെ കോർണറിലായി ഒരു വാഷ് ബേസിനും അതിനോട് ചേർന്ന് തന്നെ ഒരു കോമൺ ടോയ്ലറ്റ് സൗകര്യവും ഒരുക്കിയിരിക്കുന്നു. രണ്ടു ബെഡ്റൂമുകളാണ് വീടിന് നൽകിയിട്ടുള്ളത്. ഇതിൽ ഒരു ബെഡ്റൂം അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടുകൂടിയാണ് നിർമ്മിച്ചിട്ടുള്ളത്. രണ്ടാമത്തെ ബെഡ്റൂമിലും വാർഡ്രോബുകൾ ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും സജ്ജീകരിച്ചിരിക്കുന്നു. ഇനി വീടിന്റെ പ്രധാന ഭാഗമായ അടുക്കളയിലേക്ക് പ്രവേശിക്കുമ്പോൾ ബ്ലാക്ക്,റെഡ് തീമിൽ അലുമിനിയം ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള വാർഡ്രോബുകൾ ആരുടെയും ശ്രദ്ധ പിടിച്ചു പറ്റുക തന്നെ ചെയ്യും.
മോഡേൺ രീതിയിൽ സജ്ജീകരിച്ചിട്ടുള്ള ഒരു ചെറിയ അടുക്കളയും അവിടെ നിന്നും പുറത്തേക്ക് ഇറങ്ങിയാൽ വിറകടുപ്പ് സജ്ജീകരിച്ചിട്ടുള്ള മറ്റൊരു ചെറിയ അടുക്കളയും വീടിന് നൽകിയിട്ടുണ്ട്.വളരെ ചെറിയ രീതിയിലാണ് ഈ വീടിന്റെ മുറികളും മറ്റും സജ്ജീകരിച്ചിട്ടുള്ളത് എങ്കിലും എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത ഡൈനിങ് ഏരിയയിൽ നിന്നും നൽകിയിട്ടുള്ള ഒരു സ്റ്റെയർകെയ്സ് ആണ്. സ്റ്റെയർകെയ്സ് കയറി മുകളിൽ എത്തുമ്പോൾ ഒരു ചെറിയ മുറി ഒരാൾക്ക് കിടക്കാവുന്ന രീതിയിൽ ബെഡ് നൽകി സജ്ജീകരിച്ചിട്ടുണ്ട്. ഈയൊരു മനോഹര വീട് നിർമ്മിക്കാനായി ആകെ ചിലവായ തുക 9 ലക്ഷം രൂപയാണ്. video credit : PADINJATTINI